വാവസുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ല ; ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ.

ചൊവ്വാഴ്ച രാവിലെ വാവ സുരേഷിന് ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ചൊവ്വാഴ്ച രാവിലെ ഉണ്ടായ ശാരീരിക പുരോഗതി ഇപ്പോൾ ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വെന്റിലേറ്റർ പിന്തുണയിൽ തന്നെയാണ് തുടരുന്നത്.

കഴിഞ്ഞ ദിവസം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം കൈകാലുകൾ അൽപം ഉയർത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാൽ ഇതിനുശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയിലാണ് തുടരുന്നത്. ശരീരത്തിലെ പേശികൾ കൂടുതൽ തളർച്ചയിലാകുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

Leave a Comment