Britain
അവരെവിടെ, ആ അഞ്ച് പേർ? ഉത്തരം നൽകാതെ സമുദ്ര ഗവേഷകർ

- VEEKSHANAM WEB INTERNATIONAL
ന്യൂഫൗണ്ട്‌ലാൻഡ്: കര മുഴുവൻ കാത്തിരിക്കുന്നു അവർ അഞ്ചു പേരേ. സാഹസിക ഉല്ലാസ യാത്രയുടെ ഭാഗമായി 1912ൽ തകർന്നു താണുപോയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയ അഞ്ചു പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ക്യാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ 13,200 അടി (ഏകദേശം 4 കിലോമീറ്റർ ആഴത്തിലെവിടെയോ നിശ്ചലമാക്കപ്പെട്ടു എന്നു കരുതന്ന ടൈറ്റാനിക് ഓഷീൻ ഗേറ്റ് എന്ന മുങ്ങിക്കപ്പലിനെ കുറിച്ച് ഒരു സൂചനയുമില്ല. സമുദ്രാന്തർഭാഗത്തു നിന്ന് ഇന്നലെ ചില ശബ്ദങ്ങൾ കേട്ടെന്നു വാർത്ത ഉണ്ടായിരുന്നെങ്കിലും ഇന്നു സ്ഥിരീകരണമില്ല, അതേ സമയം ഓഷീൻ ഗേറ്റിലെ ഓക്സിജൻ ശേഖരം ഇതിനകം തീർന്നിരിക്കാമെന്നാണ് അതിന്റെ കരയിലുള്ള അധികൃതർ നൽകുന്ന സൂചന. അങ്ങനെയങ്കിൽ അതിനുള്ളിലുള്ളവരെ ജീവനോടെ കരയിലെത്തിക്കുക ദുഷ്കരമാകും.
ചരിത്രത്തിലാദ്യമാണ് ഇത്തരത്തിലൊരു സാഹസിക സഞ്ചാര ദുരന്തമെന്നാണ് സമുദ്ര ഗവേഷകർ പറയുന്നത്. സഹസ്ര കോടീശ്വരന്മാരായ അഞ്ചു പേരാണ് യാനത്തിനുള്ളിലുള്ളത്. അവരിൽ ഒരു അച്ഛനും മകനുമുണ്ട്.
ആക്ഷൻ ഏവിയേഷൻ എന്ന സാഹസിക ഗഗന സഞ്ചാര കമ്പനിയുടെ ചയർമാൻ ഹരീഷ് ഹാർഡിംഗ് (58) അവരിലൊരാൾ. സാഹസിക സഞ്ചാരം പതിവാക്കിയ ഇദ്ദേഹം ഒന്നിലേറെ തവണ സമുദ്ര പര്യവേക്ഷണത്തിലും പങ്കാളിയായി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
പാക്കിസ്ഥാൻ കോടീശ്വരന്മാരും ബ്രിട്ടനിൽ സ്ഥിര താമസക്കാരുമായ ഷഹജദാ ദാവൂദ്, മകൻ സുലെമാൻ ദാവൂദുമാണ് മറ്റു രണ്ടു പേർ. സുലേമാൻ പതിവായി സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നയാളാണെന്നു കുടുംബം. നൂറു കോടി ഡോളറിന്റെ ആസ്ഥിയുണ്ട്. ഭാര്യ: ക്രിസ്റ്റീന. മകൾ: അലീന.
ടൈറ്റാനിക് എന്ന അപരനാമത്താൽ അറിയപ്പെടുന്ന പോൾ ഹെൻട്രി ആണ് നാലാമൻ. 1987 മുതൽ ടൈറ്റാനിക് ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള നിരവധി സാഹസിക യാത്രകളിൽ പങ്കാളിയാണ്.
കാണാതായ സബ്മറീൻ ഓഷീൻ ഗേറ്റിന്റെ സിഇഒ സ്റ്റോക്ടൺ റഷ് ആദ്യമായാണ് ഇത്ര ആഴത്തിലുള്ള സമുദ്ര സഞ്ചാരത്തിൽ പങ്കാളിയാകുന്നത്. സാഹസിക വിനോദ യാത്രയുടെ ഭാഗമായാണ് ഇവർ ടൈറ്റാനിക് തേടി പോയത്. ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട സബ്മറീനുമായി രണ്ടു മണിക്കൂറിനുള്ളിൽ ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഒരു നൂറ്റാണ്ടു മുൻപുണ്ടായ ദുരന്തത്തെ വെല്ലുന്ന രണ്ടാം ദുരന്തമായി വീണ്ടും ടൈറ്റാനിക്. 1912 ഏപ്രിൽ 14നുണ്ടായ കപ്പൽച്ഛേദത്തിൽ കൊല്ലപ്പെട്ടത് 1500ൽപ്പരം പേരായിരുന്നു. അന്നു ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായിരുന്ന ടൈറ്റാനിക്, ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ അഗാധതയിലേക്ക് മൂറിഞ്ഞു താഴുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയ അഞ്ചംഗ സാഹസിക സംഘത്തെ തേടി ലോകം കാത്തിരിക്കുന്നു. അവരുടെ മടങ്ങിവരവ് എപ്പോൾ, എങ്ങനെയെന്ന് ഒരു നിശ്ചവുമില്ല.
കഴിഞ്ഞ ഞായാറാഴ്ചയാണ് സംഘം കടലിലിറങ്ങിയത്. ഏതാനും മണിക്കൂറിനുള്ളിൽ സമുദ്ര പേടകമായ ഓഷ്യൻ ഗേറ്റ് മായി ബന്ധം സ്ഥാപിക്കാനായില്ലെങ്കിൽ മോശം വാർത്തയാവും ലഭിക്കുക എന്നാണ് സമുദ്ര ഗവേഷകരുടെ ആശങ്ക. ഒരു ബ്രിട്ടീഷ് സഞ്ചാരി, ഒരു ഫ്രഞ്ച് നാവികൻ, കോടീശ്വരനായ പാക്കിസ്ഥാനി എന്നിവരും സമുദ്രപര്യവേക്ഷണ വാഹനത്തിന്റെ ക്യാപ്റ്റന്മാരുമാണ് സംഘത്തിലുള്ളത്.
സമുദ്ര സഞ്ചാരികളുടെ പേടകം 13000 അടി ആഴത്തിലാണെന്നാണ് സംശയിക്കുന്നത്. എന്നാൽ രക്ഷാസേനയുടെ സമുദ്രവാഹിനികൾക്ക് 2000-2500 അടി ആഴത്തിൽ വരെ മാത്രമേ മുങ്ങാനാവൂ. ഗേറ്റ്‌വേയുടെ സ്ഥാനവും ആഴവും കൃത്യമായി മനസിലാക്കാൻ കഴിയാത്തതും തെരച്ചിൽ ദുഷ്കരമാക്കുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ ഗേറ്റ് വേ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കവെ, രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകി ചില ശബ്ദവീചികൾ. കടലിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ, അര മണിക്കൂറിന്റെ ഇടവേളയിൽ വലിയ ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ശബ്ദം നിരീക്ഷിക്കാനായി നാലു മണിക്കൂറിനുശേഷം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തുടർന്നും ശബ്ദം കേട്ടതായി സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. സമുദ്ര പേടകത്തിനായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്.
സമുദ്ര പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവർത്തകർക്കിടയിൽ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നൽകി ശബ്ദവീചികൾ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും
Britain
ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.
Britain
വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.
Britain
ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login