Connect with us
48 birthday
top banner (1)

Featured

തൊഴിലാളികളെ അവ​ഗണിച്ച് ഒരു സർക്കാരിനും
മുന്നോട്ടു പോകാനാവില്ല: ആർ. ചന്ദ്രശേഖരൻ

Avatar

Published

on

കൊല്ലം: തൊഴിലാളികളെ അവ​ഗണിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കോൺ​ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ കൊണ്ടു വന്ന പല പദ്ധതികളും അട്ടിമറിക്കുകയും തൊഴിലാളി ദ്രോഹ നടപടികൾ വ്യാപകമാക്കുകയുമാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ ഇടതു മുന്നണി സർക്കാരും. ഇതിനെതിരേ തൊഴിലാളികൾ ഉയർത്തുന്ന അതിശക്തമായ പ്രതിഷേധമാണ് വിവിധ ജില്ലകളിൽ ഐഎൻടിയുസി നേതൃത്വത്തിൽ നടക്കുന്ന ജില്ലാ റാലികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി കൊല്ലത്തു നടക്കുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ബ്രാഹ്മണ ഹാളിൽ പ്രസം​ഗിക്കുകയായിരുന്നു ചന്ദ്രശേഖരൻ.
ഡോ. മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി വലിയൊരു ജനകീയ പദ്ധതി ആയിരുന്നു. ഇന്ത്യയുടെ സമ്പദ് രം​ഗത്തിന്റെ നട്ടെല്ല് താഴെക്കിടയിലുള്ള സാധാരണക്കാരും കർഷകരുമാണ്. അവരുടെ കൈകളിൽ പണമെത്തിക്കാനുളള പദ്ധതിയായിരുന്നു തൊഴിലുറപ്പ്. എന്നാൽ ഈ പദ്ധതി പോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിനെതിരേ തൊഴിലാളികൾ ജാ​ഗ്രത പുലർത്തണം.
ആശ വർക്കർമാർ, അം​ഗനവാടി ജീവനക്കാർ തുടങ്ങിയവരെ കാലാവധി കഴിയുന്ന മുറയ്ക്ക് സർക്കാർ സർവീസിലെ ലാസ്റ്റ് ​ഗ്രേഡ് പരിധിയിൽ ഉൾപ്പെടുത്തി നിയമനവും ആനുകൂല്യങ്ങളും നല്കണം. കർഷകർക്ക് ആശ്വാസം നൽകുന്നതിന് രാഹുൽ ​ഗാന്ധി വിഭാവന ചെയ്ത ന്യായ് പദ്ധതികൾ കൂടുതൽ സംസ്ഥാനങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്. അതിന് കോൺ​ഗ്രസ് അധികാരത്തിലെത്തണമെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. രാജ്യത്താകമാനമായി നാലു കോടിയിൽപ്പരം അം​ഗസംഖ്യയുള്ള ഐഎൻടിയുസിക്ക് ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ കോൺ​ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയും ഐഎൻടിയുസിയും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന ബന്ധം ഇപ്പോഴില്ല. ​ഗാന്ധിജി രൂപം നൽകിയ തൊഴിലാളി സംഘടനയാണിത്. അതിനെ പാർട്ടിയുടെ അവിഭാജ്യഘടകമായി നിലനിർത്തി അർഹമായ പ്രാതിനിധ്യം നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ്ഖാൻ, കെ.സി. രാജൻ കൃഷ്ണവേണി ശർമ, തമ്പി കണ്ണാടൻ, അൻസാർ അസീസ്, ചിറ്റുമൂല നാസർ, എസ് നസറുദീൻ തുടങ്ങിയവർ പ്രസം​ഗിച്ചു.

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured