Connect with us
48 birthday
top banner (1)

Idukki

കാട്ടാനശല്യം തടയാന്‍ സര്‍ക്കാര്‍ സംവിധാനമില്ല: കര്‍ഷകര്‍ ദുരിതത്തില്‍

Avatar

Published

on

അടിമാലി: മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുമ്പോഴും കൃഷിയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വനം ഡിവിഷന് കീഴില്‍ ആറ് റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴുളളത് രണ്ടെണ്ണം മാത്രം. മൂന്നാറില്‍ പടയപ്പയും ചിന്നക്കനാലില്‍ ചക്കകൊമ്പനും ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

മാങ്കുളം കവിതക്കാട്ടില്‍ രാപ്പകല്‍ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന സാന്നിധ്യം പതിവായി. നേര്യമംഗലം കാഞ്ഞിര വേലിയില്‍ കാട്ടാനകളെത്താത്ത ദിവസങ്ങളില്ല. പെരിയാര്‍ നീന്തി എറണാകുളം ജില്ലയില്‍ എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് പരിക്കണ്ണി, ഊന്നുകള്‍ മേഖലകളില്‍ വരെയെത്തി നാശം വിതച്ച് വരുന്നു. വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം പെരുകുമ്പോഴും ഇവയെ തടയാന്‍ സംവിധാനമില്ല.

Advertisement
inner ad

വീട്ടുമുറ്റങ്ങളില്‍ വരെയെത്തി നാശം വിതക്കുന്ന കാട്ടാനകളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റാന്‍ വനംവകുപ്പ് മാര്‍ഗങ്ങള്‍ ഒരുക്കാത്തത് കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഭീതിയിലാഴ്ത്തുന്നു. ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ പല ഭാഗങ്ങളിലും സംരക്ഷണം ഒരുക്കിയിട്ടില്ല. കോടികള്‍ മുടക്കി കിടങ്ങും സൗരോര്‍ജവേലിയും സ്ഥാപിച്ച സ്ഥലങ്ങളില്‍ കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രയോജനപ്പെടുന്നുമില്ല. വാര്‍ഷിക അറ്റകുറ്റപ്പണി വരെ നടത്താന്‍ ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. അടുത്തിടെയായി മാങ്കുളം, മറയൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം പതിവായിട്ടുണ്ട്.

കിടങ്ങും സൗരോര്‍ജ്ജ വേലികളും ഉരുക്കുവടം പദ്ധതികളുമൊക്കെ നടപ്പാക്കിയെങ്കിലും മാങ്കുളം പഞ്ചായത്തിലെ ആനകുളത്തും കാട്ടാന ശല്യമുണ്ട്. ആനകുളം, 96, പെരുമ്പന്‍കുത്ത് തുടങ്ങി മാങ്കുളം പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബിയല്‍റാം, സിങ്കുകണ്ടം, 301 കോളനി ഉള്‍പ്പെടെ എല്ലാ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. ഈ വര്‍ഷം മാത്രം അഞ്ചു ജീവനുകളാണ് കാട്ടാനകള്‍ എടുത്തത്.

Advertisement
inner ad

നാലു റേഷന്‍ കടകളും 20ലേറെ പലചരക്ക് കടകളും തകര്‍ത്തു. മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ മേഖലയില്‍ നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇത്തരത്തില്‍ മാത്രം 50 ലക്ഷത്തിലേറെ നഷ്ടമുണ്ടായതാണ് കണക്ക്. പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി മേഖലയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വേലികള്‍ 90 ശതമാനവും തകര്‍ന്നു. കുളമാംകുഴി, കമ്പിലൈന്‍, പ്ലാമല, കുടകല്ല്, ചിന്നപ്പാറ, പാട്ടയടമ്പ്, തലമാലി തുടങ്ങി അടിമാലി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.മൂന്നാര്‍ ടൗണില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യമുണ്ട്. മറയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യത്തോടൊപ്പം കുരങ്ങ്, കാട്ടുപോത്ത് മുതലായവയുടെ ശല്യവും രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവ, പുലി എന്നിവയുടെ സാന്നിധ്യവും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Published

on

ഇടുക്കി :വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം.
അഞ്ച് കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാര്‍ പശുമല ജംഗ്ഷനിലെ കടകളില്‍ തീപിടിത്തം ഉണ്ടായത്.

പീരുമേട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂര്‍ണമായും അണച്ചത്

Advertisement
inner ad

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിര്‍മിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തില്‍ ആളിപടരുകയായിരുന്നു. കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു.

Advertisement
inner ad

അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.

Advertisement
inner ad
Continue Reading

Idukki

മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Published

on

ഇടുക്കി: മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Death

പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Published

on


കുട്ടിക്കാനം /ഇടുക്കി: പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

Advertisement
inner ad

ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Advertisement
inner ad
Continue Reading

Featured