Featured
പിണറായി 2.10 കോടിയുടെ പാർട്ടി ഫണ്ട്
മുക്കിയതിൽ അന്വേഷണമില്ല
- സി.പി. രാജശേഖരൻ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തെളിവുകളും വെളിപ്പെടുത്തലുകളും ഓരോന്നായി പുറത്തു വരുന്നത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെ തന്നെയും കടുത്ത പ്രതിരോധത്തിലാക്കി. പിണറായി വിജയൻ നടത്തിയ പാർട്ടി ഫണ്ട് തിരിമറിയെക്കുറിച്ചു ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പിണറായിക്കും പാർട്ടിക്കും വൻ തിരിച്ചടിയായത്.
, ജോലിയിൽ നിന്നു പിരിച്ചുവിടപ്പെട്ട ഒരു മുൻഡ്രൈവറുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത പൊലീസ്, സിപിഎമ്മിന്റെ മുഖപത്രത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയ വെളിപ്പെടുത്തലിനെതിരേ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണ്. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തണമെന്ന് ബെന്നി ബഹന്നാൻ എംപി ഡിജിപിക്കു നൽകിയ പരാതിയിൽ രാഷ്‌ട്രീയ തീരുമാനം കാത്തിരിക്കുകയാണ് കേരള പൊലീസ്.
കൊച്ചി ദേശാഭിമാനിയിൽ താമസിച്ച് ഉന്നതർ സംഭാന ചെയ്ത രണ്ടു കോടി മുപ്പത്തയ്യായിരം രൂപ താൻ കൂടി ചേർന്നാണ് എണ്ണി തിട്ടപ്പെടുത്തി പനമ്പായിൽ പൊതിഞ്ഞു പിണറായി വിജയൻ സഞ്ചരിച്ച കാറിൽ തിരുവനന്തപുരത്തെത്തിച്ചതെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. ഈ ഉന്നതന്റെ പേര് പറയുന്നില്ലെങ്കിലും സൂചനകളെല്ലാം പിണറായി വിജയനെക്കുറിച്ചാണ്. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
പിണറായി വിജയനെതിരേ മുൻപും ദേശാഭിമാനിയിലെ പത്രപ്രവർത്തകൻ രംഗത്തു വന്നിട്ടുണ്ട്. മുതിർന്ന ന്യൂസ് എഡിറ്ററായിരുന്ന അപ്പുക്കുട്ടൻ വള്ളികുന്നത്തിനെ അതിന്റെ പേരിൽ പത്രത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഎസ്. പക്ഷത്തു നിന്ന് പിണറായിയുടെ അഴിമതി ചോദ്യം ചെയ്തതിനു കെ.എം. ഷാജഹാനെയും സിപിഎം പുറത്താക്കിയിട്ടുണ്ട്. നിലവിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജി ശക്തിധരനും അതേ വഴിയിലാണ് നീങ്ങുന്നത്.
തിരുവനന്തപുരം മുതൽ യുഎസിലെ ടൈം സ്ക്വയർ വരെ പ്രശസ്തനായ വ്യക്തിയാണ് കലൂരിൽ വച്ച് രണ്ടു കോടി രൂപ കൈപ്പറ്റിയതെന്ന് ശക്തിധരൻ വെളിപ്പെടുത്തുന്നു. വൻകിടക്കാർ നൽകിയ പണം എണ്ണിത്തിട്ടപ്പെടുത്താൻ താനാണ് അദ്ദേഹത്തെ സഹായിച്ചത്. ഈ പണം കൈതോലപ്പായയിൽ കെട്ടി, ഒരു ഇന്നോവ കാറിന്റെ ഡിക്കിയിൽ വച്ചാണ് തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. ഇപ്പോഴത്തെ ഒരു മന്ത്രിയും ഈ കാറിലുണ്ടായിരുന്നു. എന്നാൽ ഈ പണം പാർട്ടി ഓഫീസിൽ എത്തിയതായി തെളിവില്ല. അത് ഇരുളിൽ മറഞ്ഞു. ഇരുട്ടിനെ ഇഷ്ടപ്പെടുന്ന ആളാണ് നേതാവെന്നും ശക്തിധരൻ പറയുന്നു.
മറ്റൊരു സംഭവം കൂടി ശക്തിധരൻ വെളിപ്പെടുത്തി. കോവളത്തെ സ്റ്റാർ ഹോട്ടലിൽ വച്ച് ഒരു കോടീശ്വരൻ പിണറായി വിജയനെ രണ്ടു വലിയ നോട്ട് കെട്ടുകൾ ഏല്പിച്ചു. രണ്ടും ഒരേ വലുപ്പത്തിലും തൂക്കത്തിലുമുള്ളത്. അതിലൊരെണ്ണം പാർട്ടി ഓഫീസിലേല്പിച്ചു. അത് എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ നോട്ട് കെട്ടിന് എന്തു സംഭവിച്ചു എന്ന് ആർക്കുമറിയില്ലത്രേ. ലക്ഷ കോടീശ്വരൻ (ട്രില്യനർ) എന്നാണ് ശക്തിധരൻ ഈ നേതാവിനെക്കുറിച്ചു പറയുന്നത്
താൻ തുടങ്ങിയിട്ടേയുള്ളൂ എന്നു പറയുന്ന ശക്തിധരൻ, ഇത്തരം നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു. തന്നെ ഇനിയും ഭയപ്പെടുത്തി വേട്ടയാടിയാൽ അതെല്ലാം പുറത്തുവിടുമെന്നു വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെക്കുറിച്ചും പരോക്ഷമായി പോസ്റ്റിൽ പറയുന്നുണ്ട്.
Delhi
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.
എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Delhi
വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.
‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.
Featured
ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News13 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login