Connect with us
48 birthday
top banner (1)

Idukki

രണ്ട് വര്‍ഷമായി ഇ ഗ്രാന്റുകള്‍ ലഭിക്കുന്നില്ല: അവഗണനയില്‍ ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍

Avatar

Published

on

ഇടുക്കി: രണ്ട് വര്‍ഷമായി ഇ ഗ്രാന്റുകള്‍ ലഭിക്കുന്നില്ല. ഇക്കുറി യൂണിഫോം തുണിത്തരങ്ങളും എത്തിയിട്ടില്ല. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പോലും കൃത്യസമയത്ത് ട്യൂഷന്‍ഫീസും ഹോസ്റ്റല്‍ഫീസും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ അധികൃതര്‍ ടി.സി നല്‍കുന്നില്ല.പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലയിടത്തും ആദിവാസി-ദലിത് വിദ്യാര്‍ഥികള്‍. ഹാള്‍ടിക്കറ്റും പരീക്ഷാഫലവും തടഞ്ഞുവെക്കുകയാണെന്നും ആദിവാസി സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. ഹോസ്റ്റല്‍ അലവന്‍സുകള്‍ ലഭിക്കാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവര്‍ ഒട്ടേറെയാണ്. ഹോസ്റ്റല്‍ അലവന്‍സുകള്‍ കാലാനുസൃതമായി പുതുക്കിയിട്ടില്ലെന്നതും പ്രശ്‌നമാണ്.

സര്‍ക്കാര്‍ / കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപയും സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് 3000 രൂപയും പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. ഈ തുകയും നല്‍കുന്നില്ലെന്നതാണു പ്രതിസന്ധിക്കു കാരണം. ഹോസ്റ്റല്‍ അലവന്‍സുകള്‍ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാര്‍ക്കും വര്‍ധിപ്പിക്കണമെന്ന് എസ്.സി/എസ്.ടി വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് തയാറാകുന്നില്ല.

Advertisement
inner ad

വിദ്യാര്‍ഥിയുടെ പ്രവേശനസമയത്തുതന്നെ ഫ്രീഷിപ്പ് കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനാല്‍ സ്ഥാപനങ്ങള്‍ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയാണ്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂനിഫോം നല്‍കുന്ന പദ്ധതി ഈ വര്‍ഷം പ്രാവര്‍ത്തികമായിട്ടില്ല. ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്. അതുപോലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും യൂനിഫോം നല്‍കിയിരുന്നു. ഇതും മുടങ്ങി

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Published

on

ഇടുക്കി :വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം.
അഞ്ച് കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാര്‍ പശുമല ജംഗ്ഷനിലെ കടകളില്‍ തീപിടിത്തം ഉണ്ടായത്.

പീരുമേട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂര്‍ണമായും അണച്ചത്

Advertisement
inner ad

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിര്‍മിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തില്‍ ആളിപടരുകയായിരുന്നു. കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു.

Advertisement
inner ad

അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.

Advertisement
inner ad
Continue Reading

Idukki

മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Published

on

ഇടുക്കി: മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Death

പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Published

on


കുട്ടിക്കാനം /ഇടുക്കി: പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

Advertisement
inner ad

ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Advertisement
inner ad
Continue Reading

Featured