രാജ്യാന്തര യാത്ര; അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ഒഴിവാക്കി

അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ്​ പരിശോധനയിൽ നിന്ന് ഒഴിവാക്കി. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി. യാത്ര പുറപ്പെടുന്നതിന്​ മുമ്പും ശേഷവുമുള്ള കോവിഡ്​ പരിശോധനയിൽ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്. എന്നാൽ, എത്തിച്ചേരുമ്പോഴോ ഹോം ക്വാറൻറീൻ സമയത്തോ കോവിഡ്​ ലക്ഷണം കണ്ടാൽ പരിശോധനക്ക്​ വിധേയരാകണം. വരുന്നവർ വാക്സിനേഷൻ പൂർത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം. ഇന്ന് മുതൽ പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിലാകും​. നിലവിലെ മാർഗനിർദേശ പ്രകാരം യാത്രക്കാര്‍ പൂർണമായി വാക്സിനേഷൻ എടുത്തവരാണെങ്കില്‍ അവരെ വിമാനത്താവളം വിടാൻ അനുവദിക്കും. ഹോം ക്വാറൻറീൻ വേണ്ട. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിക്കാൻ ക്രമീകരണമുള്ള രാജ്യത്തുനിന്ന് വന്നവരായിരിക്കണം.

Related posts

Leave a Comment