Connect with us
inner ad

National

ജനങ്ങളുമായി ബന്ധമില്ല, വാരണാസിയിൽ മോദിയെ കാണാറില്ല: കോൺഗ്രസ് സ്ഥാനാർഥി

Avatar

Published

on

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്. നരേന്ദ്ര മോദി വാരണാസിയെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മണ്ഡലത്തിലേക്ക് കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി പ്രസിഡൻ്റും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“പണ്ടത്തെ ബി.ജെ.പിയും ഇന്നത്തെ ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ കഴിയില്ല. ബനാറസിൽ നിന്നുള്ള ഒരു പ്രവർത്തകനും മോദിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തോട് സംസാരിക്കേണ്ട സ്ഥിതിയാണ്. വാരാണസിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച സസ്പെൻസ് കഴിഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ആര് സ്ഥാനാർഥിയാകുമെന്നുള്ളതാണ് അടുത്ത സസ്പെൻസ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരെ രണ്ടു മണ്ഡലങ്ങളിലെയും ജനം അവിടെ പ്രതീക്ഷിക്കുന്നുണ്ട്’’– അജയ് റായ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഛത്തീസ്​ഗഡിൽ 18 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Published

on

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്. ഒരു മുതിർന്ന നക്സൽ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി ബസ്തർ പി സുന്ദർ രാജ് അറിയിച്ചു.

Continue Reading

Featured

സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ

Published

on

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിലെ അഞ്ച് ട്വന്റി-20കള്‍ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭന ജോ‌യിയും.കഴിഞ്ഞ വർഷം ഇന്ത്യൻ ടീമില്‍ ഇടം നേടിയ ആദ്യ കേരള താരമായി ചരിത്രം കുറിച്ച മിന്നുമണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്നവരാണ് സജനയും ആശയും. വനിതാ പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് വയനാട് സ്വദേശിയായ സജനയ്ക്കും പുതുച്ചേരിയ്ക്കായി കളിക്കുന്ന തിരുവനന്തപുരം സ്വദേശി ആശാ ശോഭനയ്ക്കും സീനിയർ ടീമിലേക്കുള്ള വഴി തുറന്നത്.

Continue Reading

Featured

സിവില്‍ സര്‍വീസ്: ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്, മലയാളി സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്

Published

on

ആദിത്യ ശ്രീവാസ്തവ, സിദ്ധാർഥ് രാംകുമാർ

ഡല്‍ഹി: യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ എന്നിവര്‍ക്കാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്.

ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.ജനുവരി 2, ഏപ്രില്‍ 9 തീയതികളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റര്‍വ്യൂവും പേഴ്‌സണാലിറ്റി ടെസ്റ്റും നടന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured