crime
വിദ്യാര്‍ത്ഥിനിക്ക് കണ്‍സഷന്‍ നല്‍കിയില്ല; സ്വകാര്യബസ് കണ്ടക്ടർക്ക് മർദ്ദനം
കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കോണ്ടുക്ടർക്ക് മർദ്ദനം. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.
മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.
crime
സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും
കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍ നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. തുടര്‍ന്ന് പണം തട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെടുത്തിയവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
crime
ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കനാലിലെറിഞ്ഞു കൊന്നു
മംഗളൂരു: ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ മാതാവ് കനാലിലെറിഞ്ഞു കൊന്നു. വിജയപുര ജില്ലയില്‍ നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോല്‍ഹാര്‍ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യശ്രീ ഭജന്‍ത്രിയാണ് (26) തന്റെ മക്കളായ തനു നിഗരാജ് ഭജന്‍ത്രി (അഞ്ച്), രക്ഷാ നിംഗരാജ് ഭജന്‍ത്രി (മൂന്ന്), ഇരട്ടകളായ ഹസന്‍ നിംഗരാജ് ഭജന്‍ത്രി, ഹുസൈന്‍ നിംഗരാജ് ഭജന്‍ത്രി (ഇരുവരും 13 മാസം) എന്നിവരെ തിങ്കളാഴ്ച അല്‍മാട്ടി ഇടതുകര കനാലില്‍ എറിഞ്ഞ് കൊന്നത്. സ്വത്തുതര്‍ക്കമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഭാഗ്യയുടെ ഭര്‍ത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യയുടെ കുടുംബവുമായി വഴക്കിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി. തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായും ലിംഗരാജു പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിന്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇന്ധനമടിക്കാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സംഭവം അറിയുന്നതെന്നും ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും സ്വത്തിന്റെ വിഹിതം നല്‍കാന്‍ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരന്‍ പമ്പാപതി പറയുന്നു. ജില്ല ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ് ഭാഗ്യ. നിഡഗുണ്ടി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു
crime
കോടതിക്കുമുന്നിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി
ചെന്നൈ: തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാൻ എത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെ ജില്ലാകോടതിയുടെ കവാടത്തിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണി കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്ന് സംശയിക്കപ്പെടുന്നു.
കീഴനത്തം പഞ്ചായത്തിലെ അംഗമായിരുന്ന രാജാമണി കഴിഞ്ഞ വർഷമാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിരുന്നെങ്കിലും, കോടതിയിൽ ഹാജരാകാൻ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. മുൻപും രണ്ടു തവണ മായാണ്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login