Kerala
യൂണിഫോം ധരിച്ച കുട്ടികൾക്ക് കൺസഷൻ കാർഡ് വേണ്ട
പാലക്കാട്: സ്കൂൾ യൂണിഫോം ധരിച്ച പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡില്ലാതെ കൺസഷൻ യാത്ര അനുവദനീയം. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്ന് പാലക്കാട് ആർ ടി ഒ.
കെഎസ്ആർടിസി ബസുകളിൽ സ്‌കൂൾ-കോളെജ് വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്ന് മുതൽ കൺസഷൻ കാർഡ് നിർബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു.
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
Alappuzha
ഇരുപത്തിയെട്ടാം ഓണം: ഓച്ചിറയിൽ ഗതാഗത നിയന്ത്രണം

ഓച്ചിറ 28 – ↄo ഓണം മഹോത്സവത്തോടനുബന്ധിച്ച് 2023 നാളെ രാവിലെ 11 മുതൽ ആലപ്പുഴ ജില്ലയിൽ താഴെ പറയുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
???? അടൂർ ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റി – ഓലകെട്ടിയമ്പലം – മാവേലിക്കര തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല വഴി പോകേണ്ടതാണ്.
????അടൂർ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കറ്റാനം തഴവാമുക്ക്- ചൂനാട് – മണപ്പള്ളി- അരമത്തു മഠം – പുതിയകാവ് വഴി പോകേണ്ടതാണ്.
???? കെ പി റോഡ് വഴി കായംകുളം ടൗണിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസ്സുകളും അന്നേദിവസം ഒന്നാം കുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്
????ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല –തട്ടാരമ്പലം – മാവേലിക്കര- ഓലകെട്ടിയമ്പലം- രണ്ടാംകുറ്റി – കറ്റാനം- ചാരുംമൂട്- ചക്കുവള്ളി വഴി കരുനാഗപ്പള്ളി എത്തി പോകേണ്ടതാണ്.
???? ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെ. എസ് .ആർ ടി .സി .ബസുകൾ കായംകുളത്ത് നിന്നും കെ പി റോഡ് വഴി പോലീസ് സ്റ്റേഷനു കിഴക്കുവശം വെച്ച് ഇടത്തോട്ട് തിരിഞ്ഞ് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാംകുറ്റി-ചാരുംമൂട്-ചക്കുവള്ളി- കരുനാഗപ്പള്ളി വഴി പോകേണ്ടതാണ്.
????ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി കായംകുളം റെയിൽവേ അണ്ടർ പാസ്സ് – ഒന്നാം കുറ്റി- ചാരുംമൂട്- ചക്കുവള്ളി – കരുനാഗപ്പള്ളി എത്തി പോകേണ്ടതാണെന്നു പോലീസ് അറിയിച്ചു
Kerala
നബിദിന പൊതു അവധി 28ലേക്ക് മാറ്റി.

തിരുവനന്തപുരം; നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.
സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്
കൊണ്ടോട്ടി എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം നേരത്തെ കത്ത് നൽകിയിരുന്നു.
മാസപ്പിറവി കാണാത്തതിനാൽ നബി ദിനം സെപ്റ്റംബർ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്.
Kerala
സാറ് വരുന്നെടാ, ഓടിക്കോ!

ഞങ്ങൾക്കു വഴിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാ മാഷേ. ആരു കണ്ടാലും പറയും, സാറു വരുന്നെടാ ഓടിക്കോ എന്ന്. ജില്ലയിലെ ഒരു പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററുടെ വാക്കുകളാണിത്. പേരു പറയരുതെന്നു പറഞ്ഞതു കൊണ്ടാണ് പറയാത്തത്. പക്ഷേ, ജില്ലയിലെ മിക്ക അധ്യാപകരും ഇതു തന്നെയാവും പറയുക. അത്രയ്ക്കു പിരിമുറുക്കത്തിലാണ് അവരെല്ലാം. സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണത്തിലെ സാമ്പത്തിക ബാധ്യതയാണ് അവരെ നാട്ടുകാരുടെ നോട്ടപ്പുള്ളിയാക്കുന്നത്. കുട്ടിയൊന്നിന് എട്ടു രൂപ നിരക്കിൽ ചോറ്, കറി, 300 ലിറ്റർ പാൽ, മുട്ട എന്നിവ നൽകുന്ന മാന്ത്രിക വിദ്യ വശമില്ലാത്തവരാണ് നെട്ടോട്ടമോടുന്നത്. പലരും സ്വന്തം പോക്കറ്റിൽ നിന്ന് അധിക ചെലവിനുള്ള പണം കണ്ടെത്തും. മറ്റു ചിലർ സുഹൃത്തുക്കളെ സമീപിക്കും. ഇതിനൊന്നും കഴിയാത്തവരാണ് പിരിവിനിറങ്ങുന്നത്. അവരെയാണ് നാട്ടുകാർക്കു പേടി.
150 കുട്ടികൾ വരെയുള്ളവർക്കാണ് 8 രൂപ വിഹിതം കിട്ടുന്നത്. കുട്ടികൾ കൂടിയാൽ വിഹിതം കുറയും. 151-500 പേർക്ക് 7 രൂപയും 501 ൽ കൂടുതലുള്ളവർക്ക് 6 രൂപയുമാണ് സർക്കാർ വിഹിതം. അരി, പാചക തൊഴിലാളികൾക്കുള്ള ശമ്പളം എന്നിവ സർക്കാർ സൗജന്യമായി നൽകും. പാൽ, മുട്ട, പച്ചക്കറി, സിലിണ്ടർ, അധിക ജീവനക്കാരുടെ ശമ്പളം എന്നിവയുടെ ചെലവ് പ്രധാന അധ്യാപകർ കണ്ടെത്തണം. ഈ ഇനത്തിലെല്ലാം കൂടി പ്രതിമാസം 50,000 രൂപ വരെ ചെലവു വരുമെന്ന് ഒരണ്ടയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ എച്ച്എം പറഞ്ഞു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്കാണ് സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്. വിഹിതത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരാണു വഹിക്കുന്നത്. സംസ്ഥാന വിഹിതം 40 ശതമാനം. കൃത്യമായ കണക്ക് കൊടുക്കാത്തതിനാൽ കേന്ദ്ര വിഹിതം കൃത്യമായി കിട്ടാറില്ല. അതുകൊണ്ട് സംസ്ഥാന സർക്കാരും വിഹിതം നൽകുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് പല സ്കൂളുകൾക്കും ഈ ഇനത്തിൽ കിട്ടാനുള്ളത്.
2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ പുതുക്കി നിശ്ചയിച്ച തുകയാണ് ഇപ്പോഴുമുള്ളത്. ഈ തുക വർധിപ്പിക്കണമെന്ന് അധ്യാപക രക്ഷാകർതൃ സംഘടനകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവരുടെയൊക്കെ തലയ്ക്കു മീതേ പറക്കാൻ കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്ന സംസ്ഥാന സർക്കാരിന് സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പാൻ പണമില്ല.
ഉച്ചഭക്ഷണത്തിനു വക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ പിരിവിനുള്ള ഉത്തരവ് കിട്ടിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ജില്ലാ സ്കൂൾ യുവജനോത്സവം, കായിക മേള, ശാസ്ത്ര മേള എന്നിവയുടെ നടത്തിപ്പിന് കുട്ടികളിൽ നിന്നു പണം കണ്ടെത്തണമെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ നിർദേശം. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ മേളകളിൽ പങ്കെടുക്കുമെങ്കിലും എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളിൽ നിന്ന് 40 രൂപ വീതം പിരിച്ചെടുക്കാനാണ് നിർദേശം.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പിരിവില്ലെങ്കിലും പ്രിൻസിപ്പാൾമാർ 500 രൂപ വീതവും അധ്യാപകരും അനധ്യാപകരും 350 രൂപ വീതവും പിരിവ് നൽകണം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ 400 രൂപ, അധ്യാപകർ, എൽപി, യുപി ഹെഡ്മാസ്റ്റർമാർ എന്നിവർ 250 രൂപ, പ്രൈമറി സ്കൂൾ അധ്യാപകർ 150 രൂപ, ബിപിസി ട്രെയ്നർമാർ 250 രൂപ എന്ന നിരക്കിലും സംഭാവന നൽകണം.
നവംബർ 21 മുതൽ 24 വരെ ഇളമ്പള്ളൂർ എസ്എൻഎസ്എം എച്ച്എച്ച്എസിലാണ് സ്കൂൾ യുവജനോത്സവം. ഒക്റ്റോബർ 4-7 തീയതികളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ കായിക മേളയും നടക്കും.
അടുത്ത വർഷം ജനുവരിയിൽ കൊല്ലത്താണ് സംസ്ഥാന സ്കൂൾ യുവജനോത്സവം. അതിനും ഭീമമായ തുക വേണ്ടി വരും. അതിന്റെ പിരിവു കൂടി തങ്ങളുടെ തലയിലാവുമോ എന്നാണ് അധ്യാപകരുടെ പേടി.
-
Kerala3 months ago
1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ -
Featured3 months ago
കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കൻ ഒറ്റയ്ക്ക്: ജി. ശക്തിധരൻ
-
Kerala1 week ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
ഗോവിന്ദനെ തള്ളി സുന്നി, ലോക കമ്യൂണിസത്തിന് എന്തു പറ്റിയെന്നു ഗോവിന്ദൻ പഠിക്കട്ടെ: കത്തോലിക്കാ സഭ
-
Kerala2 weeks ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Cinema2 months ago
ദേവസ്വം വകുപ്പ് മിത്തിസം വകുപ്പാക്കണം, ഭണ്ഡാരപ്പണം മിത്ത് പണമാക്കണം: സലീം കുമാർ
-
Kerala3 months ago
സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്താൽ രാഹുൽ ഗാന്ധിക്കു നീതി നിഷേധിക്കുന്നത് എന്തു യുക്തി? സതീശൻ
-
Alappuzha2 months ago
ആലപ്പുഴ മെഡിക്കൽ കോളേജിൽ,ശ്വാസ കോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ്
You must be logged in to post a comment Login