എകെജി സെന്റർ ആക്രമണം 48 മണിക്കൂർ പിന്നിടുന്നു, പ്രതി സിപിഎമ്മിൽ തന്നെയെന്നു നി​ഗമനം

തിരുവനന്തപുരം: പി.സി. ജോർജിനെതിരേ പരാതി കിട്ടി രണ്ടു മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയ തിരുവനന്തപുരം സിറ്റി പൊലീസിന് ഭരണകക്ഷിയുടെ ആസ്ഥാന മന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ 48 മണിക്കൂർ പിന്നിടുമ്പോഴും പിടി കൂടാനായില്ല. രണ്ടു പേരുണ്ടെന്നാണു പൊലീസ് പറയുന്നതെങ്കിലും ആളെക്കുറിച്ച് ഒരു വിവരവുമില്ല. അതിനിടെ, കോൺ​ഗ്രസുകാരാണ് ആക്രമണം നടത്തിയതെന്ന നിലപാടിൽ നിന്ന് സിപിഎം നേതാക്കൾ പിന്നാക്കം പോവുകയും സിപിഐ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്തതോടെ കള്ളൻ കപ്പലിൽ തന്നെയെന്ന നി​ഗമനത്തിലാണ് തലസ്ഥാനവാസികൾ. പോലീസ് കാവലിലായിരുന്ന എകെജി സെന്റർ ആക്രമിച്ചവരുടെ വാഹനം പോലും ഇതുവരെ തിരിച്ചറിയാത്തത് പൊലീസിനും സിപിഎമ്മിനും ഒരു പോലെ നാണക്കേടായി. കുറ്റം ചെയ്തവരെയും അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും 36 മണിക്കൂറായി.
എകെജി സെൻറർ ആക്രമണ കേസിൽ ഇനിയും പ്രതിയെ പിടികൂടാനാതെ പൊലീസ്. സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെ എകെജി സെൻററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
എകെജി സെൻറർ ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പ്രതി സഞ്ചരിച്ച വഴിയെ സിസിടിവി തേടി പോയെങ്കിലും വ്യക്തത വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിൻറെ അടിസ്ഥാനത്തിൽ ഒരാളെ ചോദ്യം ചെയ്തുവരുന്നുവെങ്കിലും വ്യക്തമായ ഒരു തെളിവും ഇയാൾക്കെതിരെ ലഭിച്ചിട്ടില്ല.
സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് വലിയ നാണക്കേടായി. ഒരു ചുമന്ന സ്കൂട്ടറിൽ സ‍ഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഈ സ്കൂട്ടറിൽ സ‍ഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെൻററിലെ സിസിടിവിയിൽ സ്ഫോടക വസ്തു എറിഞ്ഞയാൾ എത്തിയ സ്കൂട്ടിറിൻറെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്. ഇത് സ്ഫോകവസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെൻററിൻറെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്ഥാപനത്തിൻറെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. അപ്പോൾ ഈ സ്കൂട്ടിറിൽ കവറില്ല. പൊലീസുകാർ എകെജി സെൻററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം.

Related posts

Leave a Comment