പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 4% തന്നെ, വളർച്ച 7.8 ശതമാനം

ന്യൂഡൽഹി: കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ സമ്പദ്ഘടന തകർന്നിട്ടില്ലെന്നു ഐഎംഎഫ് റിപ്പോർട്ടെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത് ദാസ്. അടുത്ത സാമ്പത്തിക വർഷം 7.8 ശതമാനം വളർച്ച നേടുമെന്നും ബാങ്കിം​​ഗ് അവലോകന യോ​ഗത്തിൽ ​ആർബിഐ ​ഗവർണർ വിശദമാക്കി. ഇതു ലോകത്തെ വൻശക്തികളെക്കാൾ മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേ സമയം, രാജ്യത്തെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്തുന്നില്ലെന്നും ​ഗവർണർ അറിയിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. നിലവിലെ 3.35 ശതമാനം ആയി നിലനിർത്താനും തീരുമാനം. പലിശ നിരക്കിൽ ചെറിയ വർധന വാണിജ്യ ‌ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയുന്നതാടയി ആർബിഐ വ്യക്തമാക്കി.

Related posts

Leave a Comment