നിലപാടിൽ മാറ്റമില്ല ; മുഖ്യമന്ത്രി ചാൻസലറായിരിക്കട്ടെ : ​ഗവർണർ

സർവകലാശാല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മുൻനിർത്തി സർവകലാശാലകളിൽ നിയമനം വേണ്ട. മുഖ്യമന്ത്രിയെ ചാൻസലറാക്കുന്നതാണ് പരിഹാരമെന്നും ഗവർണർ പറഞ്ഞു. സർക്കാറുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി ഓർഡിനൻസ് ഇറക്കിയാൽ ഉടൻ ഒപ്പിടാൻ തയ്യാറാണ്. തന്നെ മുന്നിൽനിർത്തി നിയമനം നടത്തേണ്ടതില്ല. മുഖ്യമന്ത്രി ചാൻസലറായിരുന്നാൽ പിന്നെ പ്രശ്‌നങ്ങളുദിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാൽ മാത്രം തീരുമാനം പുനപ്പരിശോധിക്കാൻ തയ്യാറാണ്. ചാൻസലർ ഭരണഘടനാ പദവിയല്ല. ഗവർണർ ചാൻസലർ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ഗവർണർ പറഞ്ഞു.

Related posts

Leave a Comment