Delhi
ആദായ പരോക്ഷ നികുതി ഘടനയില്‍ മാറ്റമില്ല : സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഇടക്കാല ബജറ്റ്
ന്യൂഡല്‍ഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല.
ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചില നിര്‍ദേശങ്ങളും റെയില്‍വേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇടക്കാല ബജറ്റ് അവതരണം 28 മിനിറ്റില്‍ അവസാനിപ്പിച്ചു.
Delhi
‘അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നു’: പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തത് വിചിത്രമാണെന്ന് പ്രിയങ്കഗാന്ധി
ന്യൂഡല്‍ഹി: അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബി.ജെ.പി ഇരു സഭകളും നടത്താതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍. ഈ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളില്‍ മാത്രം ഊന്നിയതിനാല്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് ചൊവ്വ, ബുധന്‍ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലോക്സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.
തിങ്കളാഴ്ച മുതല്‍ ഭരണകക്ഷിയായ ബി.ജെ.പി എം.പിമാര്‍ യു.എസ് ഹെഡ്ജ് ഫണ്ട് വ്യവസായി ജോര്‍ജ് സോറോസും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ദേശ സുരക്ഷക്ക് ഭീഷണി ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുവരികയാണ്. ഇന്ന് രാജ്യസഭ ചേര്‍ന്നപ്പോള്‍ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ തൃണമൂലിലെ ഡെറിക് ഒബ്രിയാണിനെ ക്രമപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍ അനുവദിച്ചു. എന്നാല്‍, ഒബ്രിയോണ്‍ സംസാരിക്കാന്‍ എഴുന്നേറ്റതോടെ ചെയര്മാന് ഉച്ചവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നെങ്കിലും പിരിഞ്ഞു.
‘സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ല’- കോണ്‍ഗ്രസ് ലോക്സഭാ എം.പി പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്… അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. ഞാന്‍ പാര്‍ലമെന്റില്‍ പുതിയ ആളാണ്. ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു. ‘അവര്‍ സഭയില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നു. സഭയുടെ നടത്തിപ്പില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടും’.
സഭ പ്രവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പിക്ക് താല്പര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചര്‍ച്ച ഒഴിവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാല്‍ അവര്‍ സെഷന് എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. പ്രതിപക്ഷ എതിര്‍പ്പില്‍നിന്ന് സഭ നിര്‍ത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Delhi
78 ന്റെ നിറവില്‍ സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ന് 78ാം ജന്മദിനം. ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം സമാനകളില്ലാത്തതാണ്.
കേംബ്രിഡ്ജില്‍ യൂണിവേഴ്സിറ്റിയില്‍ പഠനത്തിനിടെ നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ഇന്ത്യയുടെ മരുമകളാകുന്നത്. ജന്മദിനാഘോഷങ്ങള് പാടില്ലെന്നാണ് നേതൃത്വത്തിന് സോണിയ നല്കിയ നിര്‍ദേശമെന്നറിയുന്നു. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പരിക്കേറ്റ കൈയ്യുമായാണ് സോണിയ ഗാന്ധി ലോക്സഭ ഗാലറിയില്‍ എത്തിയത്. തത്ക്കാലം ആഘോഷ പരിപാടികള്‍ ഒന്നും വേണ്ടെന്നാണ് തീരുമാനം.
കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണിന്ന് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയില്‍ ഇന്നും സജീവമാണ്.
Delhi
വയനാട് ദുരന്തം: കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്നാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്കിയ മറുപടിയിലെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കിയത്.
എന്നാല്‍ ഏറെ വൈകിയാണ് സംസ്ഥാനം നിവേദനം നല്‍കിയതെന്ന് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രം മറുപടി നല്കി. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.
അതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. എത്ര ഫണ്ട് നല്‍കിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം.സാങ്കേതിക പദപ്രയോഗങ്ങളല്ലാ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ എസ്.ഡി.ആര്.എഫ് അക്കൗണ്ട് ഓഫിസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News19 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News17 hours ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login