Connect with us
,KIJU

Business

പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5%

Avatar

Published

on

ന്യൂഡൽഹി: പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വർണവില സർവകാല റെക്കോഡിൽ

Published

on

കൊച്ചി: സ്വർണവില സർവകാല റെക്കോഡിൽ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5,885 രൂപയായി. ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു.

Advertisement
inner ad

നിലവിൽ ഒരു പവൻ സ്വർണത്തിന് 47,080 രൂപയാണ് വിപണി വില. ശനിയാഴ്ച സ്വർണവില 46760 രൂപയിലെത്തിയിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. വിലവർദ്ധന വിപണിയിൽ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Business

വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി ഫാനിന് സിഐഐ ഡിസൈന്‍ അവാര്‍ഡ്

Published

on

കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ് 2023 ലഭിച്ചു. പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലാണ് ഇന്‍സൈറ്റ്-ജി അവാര്‍ഡിന് അര്‍ഹമായത്. ഏറ്റവും നൂതനവും മികച്ചതുമായ ഡിസൈന്‍ സമീപനമാണ് ഇന്‍സൈറ്റ്-ജി യുടെ രൂപകല്‍പ്പനയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരടങ്ങിയ ജൂറി വിലയിരുത്തി. അവാര്‍ഡ് നേട്ടത്തോടൊപ്പം ഈ പുരസ്‌കാര മുദ്രയും ഇനി ഫാനില്‍ പതിപ്പിക്കാനും പരസ്യങ്ങളിലും ഉള്‍പ്പെടുത്താനും കഴിയും.

നൂതന സമീപനത്തിലും രൂപകല്‍പ്പനാ മികവിലും വി-ഗാര്‍ഡ് പുലര്‍ത്തിപ്പോരുന്ന സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് സിഐഐ ഡിസൈന്‍ അവാര്‍ഡെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് വി-ഗാര്‍ഡിനുള്ള ക്രിയാത്മകമായ സമീപനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും, അദ്ദേഹം പറഞ്ഞു.

Advertisement
inner ad

അകത്തള അലങ്കാരങ്ങളില്‍ മാറിമാറി വരുന്ന അഭിരുചികളുമായി ചേരുന്ന വിധത്തിലാണ് ഇന്‍സൈറ്റ്-ജി ഫാനിന്റെ രൂപകല്‍പ്പന. 12 നിറങ്ങളില്‍ ലഭ്യമാണ്. ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ അഞ്ചു വര്‍ഷത്തെ വാറണ്ടിയുമുണ്ട്. വെറും 35 വാട്ട് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്‍സൈറ്റ്- ഫാനുകള്‍ വൈദ്യുതി ബില്‍ കുറയ്ക്കാനും, പ്രതിവര്‍ഷം 1518 രൂപയോളം ലാഭിക്കാനും സഹായിക്കും. വി-ഗാര്‍ഡിന്റെ റൂര്‍ക്കിയിലെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തിലാണ് ഈ ഫാനുകളുടെ നിര്‍മാണം. ഹൈ- സ്പീഡ് മോട്ടര്‍, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഡസ്റ്റ് റിപ്പലെന്റ് കോട്ടിംഗ്, അതിശൈത്യകാലങ്ങളില്‍ ഉപയോഗിക്കാവുന്ന റിവേഴ്‌സ് മോഡ് ഓപ്പറേഷന്‍, ഇന്റ്യൂറ്റീവ് യൂസര്‍ ഇന്റര്‍ഫേസ്, ടൈമര്‍ സംവിധാനത്തോട് കൂടിയ യൂസര്‍-ഫ്രണ്ട്ലി റിമോര്‍ട്ട് തുടങ്ങിയ പ്രധാന സവിശേഷതകളോട് കൂടിയതാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ബൂസ്റ്റ്, ബ്രീസ്, സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം തുടങ്ങിയ മോഡുകളില്‍ ഫാന്‍ പ്രവര്‍ത്തിക്കും.

Advertisement
inner ad
Continue Reading

Business

നിരക്കുകളിൽ മാറ്റമില്ലാതെ എസ്ബിഐ

Published

on

ന്യൂഡൽഹി:വായ്പ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) ഇക്കുറിയും മാറ്റം വരുത്താതെ നിലനിർത്തിയത്. കഴിഞ്ഞ ജൂലൈ മുതലാണ് എസ്ബിഐ എംസിഎൽആർ നിരക്കുകൾ നിലനിർത്താൻ തുടങ്ങിയത്. വായ്പ ഇടപാടുകാർക്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവിൽ സ്ഥിരത പുലർത്താൻ സഹായിക്കുന്ന നടപടിയാണിത്. പ്രധാനമായും കൺസ്യൂമർ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്കാണ് ഈ നടപടി കൂടുതൽ പ്രയോജനം ചെയ്യുക. നവംബർ മാസത്തെ നിരക്കുകളെ കുറിച്ച് അറിയാം.

ഒരു രാത്രി മാത്രം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8 ശതമാനമാണ്. ഒരു മാസം കാലാവധിയുളള വായ്പകളുടെയും, 3 മാസം കാലാവധിയുള്ള വായ്പകളുടെയും എംസിഎൽആർ നിരക്ക് 8.15 ശതമാനമാണ്. ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 8.55 ശതമാനമാണ് എംസിഎൽആർ നിരക്ക്. അതേസമയം, 2 വർഷത്തേക്ക് 8.65 ശതമാനവും, 3 വർഷത്തേക്ക് 8.75 ശതമാനവുമാണ് നിരക്ക്. വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് നിർണയിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2016-ൽ നടപ്പിലാക്കിയ സംവിധാനമാണ് എംസിഎൽആർ.

Advertisement
inner ad
Continue Reading

Featured