കരുവന്നൂരിലും സിബിഐ വേണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: പാര്‍ട്ടി നേതാക്കള്‍ പ്രതികളായ കേസുകളിലൊന്നും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പ് കേസിലും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സിപിഎം നേതാക്കള്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന് ഇരകള്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം ഇതേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെരിയ ഇരട്ട കൊലപാതക കേസിലടക്കം ഇതായിരുന്നു സര്‍ക്കാര്‍ നിലപാട്.

സിപിഎം ഭരണത്തിലുള്ള കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചു സിബിഐ അന്വേ,ണം ആവശ്യപ്പെട്ട് ബാങ്കിലെ ഒരു മുന്‍ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇദ്ദേഹവും നേരത്തേ സിപിഎം അനുകൂലി ആയിരുന്നെങ്കിലും തട്ടിപ്പിനെതിരേ നിലപാടെടുത്തതോടെ അനഭിമതനായി. പിന്നീടു ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. ബാങ്കില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയും വ്യാജ രേഖ ചമയ്ക്കലും നടന്നിട്ടുണെന്നും സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമെല്ലും കാണിച്ചാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചപ്പോഴാണ് സിബിഐ വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ചത്.

സംസ്ഥാന പോലീസിലെ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുകയാണെന്നും അവരുടെ റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഗവണ്മെന്‍റ് പ്ലീഡര്‍ വാദിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം നിലനില്‍ക്കുന്നില്ല. തിരിമറിയും തട്ടിപ്പും നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാങ്കില്‍ നിന്നു പിരിച്ചവിടപ്പെട്ട ഉദ്യോഗസ്ഥനാണ് പരാതിക്കാരനെന്നും അയാളുടെ ഉദ്ദേശ്യ ശുദ്ധയില്‍ സംശയമുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.

അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ വായ്പ്പയെടുത്ത മുഴുവൻ പേരിൽ നിന്നും തെളിവെടുക്കുമെന്നു ക്രൈമ ബ്രാ
ഞ്ച്. അവർ അറിഞ്ഞും അറിയാതേയും വായ്പ്പ എടുത്തിട്ടുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്.
ഉദ്യോഗസ്ഥർ കൃത്രിമം നടത്തിയാണ് പല വായ്പ്പകളും എടുത്തതെന്നാണ് ഭരണസമതി അംഗങ്ങളുടെ മൊഴി.
ഇതിൻ്റെ നിജസ്ഥിതി അറിയാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഭരണസമതി അംഗങ്ങൾ ഒപ്പിട്ട വായ്പകൾ എത്രയെന്നറിഞ്ഞേ അവർക്കെതിരെ നടപടിയെടുക്കൂ..
ഇപ്പോൾ അറസ്റ്റിലായ ഭരണ സമിതി അംഗങ്ങൾക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം. പതിമൂന്ന് ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളടക്കം 18 പ്രതികളാണു കേസിലുള്ളത്. സിപിഎം ബ്രാഞ്ച്, ലോക്കല്‍, ഏിരിയ കമ്മിറ്റി നേതാക്കള്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെ പങ്കാളികളായ തട്ടിപ്പിലാണ് അന്വേഷണം.

Related posts

Leave a Comment