മാപ്പല്ല വേണ്ടത് , കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ പ്രധാനമന്ത്രി തയ്യാറാവണം ; പ്രകാശ് രാജ്

ചെന്നൈ : കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നതിനിടെ ജീവൻ നഷ്ടമായ കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രനമോദി തയ്യാറാവണമെന്ന് നടൻ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി. തെലുങ്കാന മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ-നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്ക് തെലുങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Comment