അനുപമയുടെ അച്ഛനു മുൻകൂർ ജാമ്യമില്ല, ഹർജി കോടതി തള്ളി

തിരുവനന്തപുരം: അനധികൃത ദത്ത് കേസിൽ അനുമ ചന്ദ്രന്റെ പിതാവ് ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. നടപടികളുമായി മുന്നോട്ടു പോകാൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് അനുമതി നൽകി. തന്റെ കുട്ടിയെ അനധികൃതമായി ദത്ത് നൽകിയതിന്റെ പേരിൽ അനുപമ തന്നെയാണ് പിതാവിനും മാതാവിനും സിഡബ്യുസി, തുടങ്ങിയവർക്കെതിരേ കേസ് കൊടുത്തത്. തന്റെ അനുമതിയില്ലാതെ‌യാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും കുട്ടിക്കടത്തിന്റെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് അനുപമയുടെ ആവശ്യം. ഇത് കോടതി അം​ഗീകരിച്ച സാഹചര്യത്തിൽ കുട്ടിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജയചന്ദ്രനെതിരേ കേസെടുക്കും.

Related posts

Leave a Comment