ഉത്തർപ്രദേശിൽ സഖ്യമില്ല; കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി; 40 ശതമാനം സീറ്റിൽ വനിതകൾ

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റൊരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അതിൽ 40 ശതമാനം വനിതകൾക്ക് നൽകുമെന്നും പ്രിയങ്ക പറഞ്ഞു. എല്ലാ സീറ്റുകളിലും കോൺഗ്രസ് പ്രവർത്തകരെ മാത്രമേ പാർട്ടി നാമനിർദ്ദേശം ചെയ്യുകയുള്ളൂവെന്നും കോൺഗ്രസിന് ജയിക്കണമെങ്കിൽ ഒറ്റയ്ക്ക് ജയിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

Related posts

Leave a Comment