ബാബുവിനെതിരെ നടപടിയെടുക്കില്ല ; സംഭവ കാരണം വനം വകുപ്പ് പരിശോധിക്കും

തിരുവനന്തപുരം: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബുവിനെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ബാബുവിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാല്‍ സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കും. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുന്‍കൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment