Kerala
കടക്കെണി മാറ്റാൻ നടപടിയില്ല; പലിശ കൊടുത്ത് മുടിയും
തിരുവനന്തപുരം: കേരളത്തിന്റെ കടക്കെണി ഊരാക്കുടുക്കായി ജനങ്ങളുടെ കഴുത്തിൽ മുറുകുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. കടമെടുത്ത തുകയ്ക്ക് കേരളം നൽകുന്ന പലിശ കുതിച്ചു കയറുകയാണ്. ഇത് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. അതേസമയം, കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പിൽ വിലപ്പോവില്ലെന്ന് ഉറപ്പാണ്. കേന്ദ്രസർക്കാർ
കേരളത്തോടു കേന്ദ്രസർക്കാരിന് ശത്രുതാ സമീപനമാണന്നാണ് ഇന്നലെ ബജറ്റ് അവതരണ വേളയിലും ധനമന്ത്രി കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തിയത്. എന്നാൽ, കേരളത്തിന് നൽകിയ തുകയുടെ കണക്ക് പറഞ്ഞ് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി ഔദ്യോഗിക രേഖകൾ പുറത്തുവിട്ടത് പിണറായി സർക്കാരിന് തിരിച്ചടിയായി. ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം കേരളത്തിനു 2020 മുതൽ 2024 ജനുവരി വരെ നികുതിവിഹിതമായി നൽകിയ തുകയുടെ കണക്കാണു പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷം 11560.40 കോടി, 2021-22ൽ 17820.09 കോടി, 2022-23ൽ 18260.68 കോടി, 2023-24 (2024 ജനുവരി വരെ) 15789.76 കോടി എന്നിങ്ങനെയാണ് കണക്ക്. ഇതുപ്രകാരം 2020 മുതൽ കഴിഞ്ഞ ജനുവരി നൽകിയത് 63430.93 കോടിയാണെന്നു കേന്ദ്രം വ്യക്തമാക്കുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി 28,054 കോടി രൂപ കേരളത്തിനു നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള 737.88 കോടി നൽകാനുള്ള നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി.
ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റാണ് കേരളത്തിലേതെന്ന് കേന്ദ്രം പറയുന്നു. കേരളത്തിന്റെ നിലവിലുള്ള കടബാധ്യത ഉയർന്ന തോതിലാണ്. 2021-22ൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 39 ശതമാനവും കടബാധ്യതയായപ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 19.98 ശതമാനവും കടബാധ്യതക്കുള്ള പലിശയൊടുക്കാനാണ് കേരളം വിനിയോഗിച്ചതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.
അതേസമയം, കേന്ദ്രത്തില്‍നിന്നു ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു–സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബജറ്റിൽ കെഎൻ ബാലഗോപാൽ പറയുന്നു. ഇതിനായി ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പാക്കുമെന്നും കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ബജറ്റവതരണത്തിൽ ധനമന്ത്രി കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് ചൈനീസ് മോഡൽ ഡെവലപ്‌മെന്റ് സോണുകൾ കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്ലാൻ ബിയുടെ ഭാഗമാണോയെന്നാണ് വിലയിരുത്തേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ച് ആഗോള നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് ഡെവലപ്‌മെന്റ് സോണുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി വികസനത്തിന് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന പ്രത്യേക സാമ്പത്തിക സോണുകൾ എന്ന തുറന്നിടൽ നയങ്ങളാണ് ചൈനയുടെ സമൃദ്ധിക്ക് കാരണം. അതേ മാതൃകയാണോ കേരളത്തിൽ വരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. പക്ഷെ സർക്കാരിന്റെ മനസിൽ ഒരു പ്ലാൻ ബിയുണ്ട് എന്ന പ്രഖ്യാപനം മറ്റൊരു കിഫ്ബിയാകുമോയെന്നാണ് ചോദ്യം.
Ernakulam
ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.
കുടുംബത്തിന്റെ പിന്തുണ
തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.
പിറന്നാൾ സർപ്രൈസ്
സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. ‘ഹാപ്പി ബർത്ത്ഡേ’ അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.
വിജയം ഉറപ്പിച്ചിരുന്നു
ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.
Ernakulam
മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ തട്ടിപ്പ്: ശ്രദ്ധിക്കണമെന്ന് പൊലീസ്
കൊച്ചി: മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ ഓഫര്‍ പോസ്റ്ററിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.
ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ ംംം.ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
Kerala
നവീന്‍ ബാബുവും കണ്ണൂര്‍ കളക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴി
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ എ. ഗീത നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ കളക്ടറേറ്റ് ജീവനക്കാര്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നത്. നവീന്‍ ബാബുവും കലക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.
നവീന്‍ ബാബു കണ്ണൂരില്‍ എ.ഡി.എം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിന് കലക്ടര്‍ മെമ്മോ നല്‍കിയിരുന്നു. അന്നുമുതല്‍ അകല്‍ച്ചയിലായിരുന്നു ഇരുവരും. ഞായറാഴ്ച പോലും ജോലിക്ക് കയറാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് നവീന്‍ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായും ജീവനക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞതായി കളക്ടര്‍ വാദിച്ചിരുന്നു. ഇത് തള്ളുന്നതാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.
കളക്ടറുമായി നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞിരുന്നു. കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയും സമാനരീതിയിലുള്ളതാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന് കളക്ടറുടെ ക്ഷണമനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വാദം. ഇത് കലക്ടര്‍ നിഷേധിച്ചിരുന്നു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login