നടപടിയില്ല തലോടൽ മാത്രം ; ഷിജു ഖാൻ ഡിവൈഎഫ്ഐ നേതൃനിരയിലേക്ക്

കൊച്ചി: ദത്തുവിവാദത്തിൽ ഉൾപ്പെട്ട ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്‌. ഷിജുഖാൻ ഡിവൈഎഫ്ഐ നേതൃനിരയിലേക്ക്
ഷിജുഖാനെ മാറ്റാൻ സി.പി.എം നേതൃത്വത്തിന്റെ ആലോചന. എ.എ. റഹിം ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റായി നിയമിതനായപ്പോൾ വന്ന ഒഴിവിൽ ഷിജുഖാനെ പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പം പുലർത്തുന്നയാളാണ്‌ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗമായ ഷിജുഖാൻ.
അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതിൽ ശിശുക്ഷേമ സമിതി ചട്ടങ്ങൾ പാലിച്ചില്ലെന്ന്‌ ആരോപണമുയർന്നപ്പോൾ പാർട്ടി ജില്ലാ ഘടകവും സംസ്‌ഥാന നേതൃത്വവും ഷിജുഖാന്‌ സംരക്ഷണം നൽകുന്ന നിലപാടാണ്‌ കൈക്കൊണ്ടത്‌. നാളെ തിരുവനന്തപുരത്ത്‌ ചേരുന്ന ഡി.വൈ.എഫ്‌.ഐ. യോഗം നിയമന കാര്യത്തിൽ തീരുമാനമെടുത്തേക്കും. ഡി.വൈ.എഫ്‌.ഐയുടെ ചുമതലയുള്ള ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുക്കും.
ആറുമാസത്തിനകം ഡി.വൈ.എഫ്‌.ഐ. സമ്മേളനങ്ങൾ ആരംഭിക്കും. അതുവരെ എ.എ. റഹിം രണ്ടു പദവികളും വഹിക്കട്ടെ എന്ന നിലപാടിലായിരുന്നു ആദ്യം പാർട്ടി. അതേസമയം വിവാദങ്ങളിൽ നിറഞ്ഞു നിന്നാലും പാർട്ടി പ്രവർത്തകനാണെങ്കിൽ ഉറപ്പാണ് സംരക്ഷണം എന്ന സ്ഥിരം നിലപട് തന്നെയാണ് ഇത്തവണയും പാർട്ടി സ്വീകരിക്കാൻ പോകുന്നതെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.

Related posts

Leave a Comment