Connect with us
head

Delhi

ഏകദിന ബൗളിംഗ് റാങ്കിംഗിൽ നമ്പർ 1 ; ഇന്ത്യന് പേസർ മുഹമ്മദ് സിറാജിന് ചരിത്രനേട്ടം

Veekshanam

Published

on

ന്യൂഡൽഹി: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ചരിത്രനേട്ടവുമായി ഇന്ത്യന് പേസർ മുഹമ്മദ് സിറാജ്. പുതിയ റാങ്കിംഗിൽ ന്യൂസിലൻഡിൻറെ ട്രെൻറ് ബോൾട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ് 28കാരനായ സിറാജ്. ജസ്പ്രീത് ബുമ്രയാണ് ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ പേസ് ബൗളർ.

മൂന്ന് വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ഏകദിന ടീമിൽ തിരിച്ചെത്തിയ സിറാജ് ഒരു വർഷത്തിനുള്ളിൽ ഒന്നാം റാങ്കിലെത്തി. ക്കുശേഷം. സമീപകാലത്ത് ഏകദിനങ്ങളിൽ ഇന്ത്യയുടെ വിശ്വസ്ത ബൗളറായി മാറിയ സിറാജ് 20 മത്സരങ്ങളിൽ 37 വിക്കറ്റ് വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ ഏകദിന റാങ്കിംഗിലാണ് 729 റേറ്റിംഗ് പോയൻറുമായി സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. 727 റേറ്റിംഗ് പോയൻറുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് രണ്ടാമതും 708 പോയൻറുമായി ട്രെൻറ് ബോൾട്ട് മൂന്നാമതുമാണ്.

Advertisement
head

Delhi

എഎസ്ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് ക്ലോസ് റേഞ്ചിൽ മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

Delhi

മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

Published

on

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.

Continue Reading

Delhi

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു

Published

on

ബുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്‌പോസ്റ്റ് എ.എസ്.ഐ.ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്

ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്.

Advertisement
head
Continue Reading

Featured