വർത്തമാന കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തി വർധിച്ചു വരുന്നതായി എൻ. കെ പ്രേമചന്ദ്രൻ എംപി

വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജിയുടെ ചിന്തകൾക്ക് കാലികപ്രസക്തി ഏറുന്നതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. കേരളപ്രദേശ് യുവജന ഗാന്ധിദർശൻ വേദിയുടെ സംസ്ഥാന സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്കിടയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടത് ആധുനിക കാലഘട്ടത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ അരുൺ ഗോവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ Dr. എം.സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണവും Dr. നെടുമ്പന അനിൽ, എം. എസ് ഗണേശൻ, അജിതൻ മേനോത്, പ്രൊഫ്‌ ടി. എസ്. ജോയ് എന്നിവർ ആശംസയും ആഷ്‌ലി എം ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment