Connect with us
48 birthday
top banner (1)

Cinema

നടൻ മമ്മൂട്ടി, നടി വിൻസി, ‘ന്നാ താൻ പോയി കേസ് കൊട്’ അവാർഡുകൾ വാരിക്കൂട്ടി

Avatar

Published

on

  • കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരപസ്കാരം

തിരുവനന്തപുരം:

2022ലെ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മ്മൂട്ടി ചിത്രം നൻഡപകൽ നേരത്ത് മയക്കം. നടി വിൻസി അലോഷ്യസ് ചിത്രം രേഖ. മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം. സംവിധാനം: ലിജോ ജോസ് പെല്ലിശേരി
ന്നാ താൻ കോസ് കൊട് ആണു മികച്ച ജനപ്രിയ ചിത്രം. ഇതടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടി. നഈ ചിത്രത്തിലെ അവാർഡിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്കാം. അലൻസിയറും ഈ അവാർഡ് പങ്കിട്ടു.

ന്നാ താൻ കോസ് കൊട് ആണു മികച്ച ജനപ്രിയ ചിത്രം. ഇതടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടി. നഈ ചിത്രത്തിലെ അവാർഡിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്കാം. അലൻസിയറും ഈ അവാർഡ് പങ്കിട്ടു. സംവിധായകരായ രാരീഷ്, വിശ്വജിത്ത് എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരം. ശ്രുതി ശരണ്യയ്ക്ക് ട്രാൻസ്ഡെൻഡർ പുരസ്കാരം.

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും), മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്,മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ), മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌, മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക),
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്),മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം),
ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ), മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍, മികച്ച പിന്നണി ഗായകൻ- കപില്‍ കബിലല്‍ ( പല്ലൊട്ടി 90സ് കിഡ്സ്), മികച്ച സംഗീത സംവിധായകൻ- എം ജയ ചന്ദ്രൻ( അയിഷ),
ഗാനരചന: റഫീഖ് അഹമ്മദ്,പശ്ചാത്തല സംഗീതം: ഡോണ്‍ വിൻസന്റ്( ന്നാ താൻ കേസ് കൊട്),
ബാലതാരം( പെണ്‍) : തന്മയ, പ്രത്യക ജൂറി പരാമര്‍ശം: കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയര്‍( അപ്പൻ)

Advertisement
inner ad


കുട്ടികളുടെ 8 ചിത്രങ്ങളടക്കം 154 ചിത്രങ്ങളാണ് പ്രഥമ റൗണ്ടിലെത്തിയത്. 44 ചിത്രങ്ങളാണ് ഫൈനൽ റൗണ്ടിലെത്തിയത്. പുരസ്കാരങ്ങൾ നിർണയിക്കാൻ 33 ദിവസങ്ങളെടുത്തു വിശ്രുത ബം​ഗാളി ചലച്ചിത്രകാരൻ ​ഗൗതം ഘോഷ് ആയിരുന്നു ജൂറി അധ്യക്ഷൻ. പ്രാഥിമക റൗണ്ടിൽ മധുസൂദനൻ, നേമം പുഷ്പരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രങ്ങൾ തരഞ്ഞെടുത്തത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാഡമി ചെയർമാൻ രഞ്ജിത്ത് സന്നിഹിതനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് തുടങ്ങിയത്.

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Cinema

മഞ്ഞുമ്മലെ പിള്ളേർക്കും രക്ഷയില്ല; ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി

Published

on

‘മഞ്ഞുമ്മൽ ബോയ്സ്’ തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ്‌ ചിത്രങ്ങളായ ‘പ്രേമലു’, ‘ഭ്രമയുഗം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്യ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്നലെയാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 3.35 കോടി രൂപയാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ ‘ഗുണ ഗുഹ’യിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം, കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയിൽസ് നേടിയിരുന്നു.

Advertisement
inner ad

ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ആറ് കോടിയിലധികം സ്വന്തമാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

നടന്‍ സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രവര്‍ത്തിക്കെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ റദ്ദാക്കി

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തില്‍ റിയ ചക്രവര്‍ത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍.ഒ.സി) ബോംബെ ഹൈക്കോടതി റദ്ദാക്കി.

എല്‍.ഒ.സിക്കെതിരെ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോക്, അച്ഛന്‍ ഇന്ദ്രജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

Advertisement
inner ad

സി.ബി.ഐയുടെ അഭിഭാഷകന്‍ ശ്രീറാം ഷിര്‍സാത്ത് ബെഞ്ചിന്റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

2020 ജൂണിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടന്റെ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബാംഗങ്ങളും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ് 2020 ജൂലൈയില്‍ ബിഹാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured