‘സവര്‍ക്കറോടുള്ള നന്ദിയും ആദരവും കാരണം അല്പനേരം ധ്യാനമിരുന്ന് ആദരം അര്‍പ്പിച്ചു’. ; തടവില്‍ പാര്‍പ്പിച്ചിരുന്ന ജയിലില്‍ സന്ദര്‍ശനം നടത്തി കങ്കണ റണാവത്ത്

സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്.സവര്‍ക്കറെ തടവിലിട്ടിരുന്ന സെല്ലില്‍ എത്തിയ കങ്കണ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യമെന്നും പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ലെന്നും കാലാപാനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറെനാളുകളായി കങ്കണ സംഘപരിവാർ നിലപാടുകളാണ് സ്വീകരിക്കുന്നത്. പരിഹാസത്തോടെയാണ് കങ്കണയുടെ നിരീക്ഷണങ്ങളെ എല്ലാവരും നോക്കിക്കാണുന്നത്.

കങ്കണ റണാവത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഇന്ന് ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയ ഞാന്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെ കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്‍ സന്ദര്‍ശിച്ചു. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ ജിയുടെ രൂപത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകാം. അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു. കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു. കൂറ്റന്‍ മതിലുകള്‍ ഉള്ള ഒരു ജയില്‍ പണിതു. ഒരു ചെറിയ സെല്ലില്‍ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം. ഭീരുക്കള്‍. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. അല്ലാതെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ല. സവര്‍ക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലില്‍ ഞാന്‍ അല്പനേരം ധ്യാനമിരുന്ന് അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു’.

Related posts

Leave a Comment