മുല്ലപ്പെരിയാര്‍: ഡാമില്‍ വെള്ളം പൊങ്ങി ജനങ്ങള്‍ക്ക് ആശങ്കയുണ്ടായാല്‍ മാത്രം സർക്കാർ ഉണര്‍ന്നാല്‍ പോരെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ ഉപയോഗിച്ച്‌ ഇടപെടല്‍ നടത്താന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വെള്ളം പൊങ്ങി ജനങ്ങള്‍ക്ക് ആശങ്കയുണ്ടായാല്‍ മാത്രം ഉണര്‍ന്നാല്‍ പോര. കേരളത്തിന്‍റെ പ്രതിനിധി പോലും ഡാം സുരക്ഷിതമാണെന്ന് നിലപാടെടുത്തു. അതാണ് കേരളത്തിന്റെ വാദം ദുര്‍ബലപ്പെടാന്‍ കാരണം.

പുതിയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ കേരളം തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പെരിയാറില്‍ ഡീന്‍ കുര്യാക്കോസിനെ തടഞ്ഞ കേരള പൊലീസിനെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും പ്രേമചന്ദ്രന്‍ എം.പി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതിയുടെ തീരുമാനം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം.

Related posts

Leave a Comment