ബേബിഡാം മരംമുറി ഉത്തരവ് സർക്കാർ അറിഞ്ഞ്; നടപടി കേരളത്തെ ദുര്‍ബലപ്പെടുത്തും: എന്‍കെ പ്രേമചന്ദ്രന്‍ എംപി

ബേബിഡാം മരംമുറി ഉത്തരവ് സര്‍ക്കാരിന്‍റെ അറിവോടെതന്നെയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഇത്ര സങ്കീര്‍ണമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് തീരുമാനമെടുക്കാന്‍ കഴിയുക. കേരളത്തിന്‍റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു എം പി. മരം മുറിക്ക് അനുമതി നൽകിയത് തന്‍റെയും മുഖ്യമന്ത്രിയുടെയും ഓഫീസുകള്‍‍ അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.

Related posts

Leave a Comment