നിഴലാഴത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

മുബാറക് പുതുക്കോട്

ഒറ്റപ്പാലം:മലയാള സിനിമചരിത്രത്തിൽ ആദ്യമായി തോൽ പാവക്കൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.പ്രശസ്ഥ സിനിമതാരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.ഏറെ കലാപരമായ പ്രേത്യേകതകൾ ഉള്ള ചിത്രം കൂടിയാണീത്.
സംസ്ഥാന അവാർഡിൽ, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ സിജി പ്രദീപ്,വീരം, സെക്സി ദുർഗ, ഭയാനകം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിലാസ് ചന്ദ്രഹാസൻ ,മൈ ഫാദർ മൈഹീറോ, സൈമൺ ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് വിശ്വം,നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ,അഖില നാഥ്,പാവക്കൂത്ത് കലാകാരൻ വിശ്വനാഥ് പുലവർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
എസ്.ആർ ഫിലിംസ് ,ആർട്ട് നിയ ഫിലിംസ്,ഇഫ്റ്റയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന നിഴലാഴം വിവേക് വിശ്വം, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.ലൈൻ പ്രൊഡ്യൂസർ ധനരാജ് കെ.കെ.ബാംഗ്ലൂർ. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു.ക്യാമറ -അനിൽ കെ.ചാമി, ഗാനരചന-സുരേഷ് രാമന്തളി,സംഗീതം -ഹരി വേണുഗോപാൽ, എഡിറ്റിംഗ്-പ്രശാന്ത്,ആർട്ട്-അനിൽ ആറ്റിങ്ങൽ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ലാൽ ഷിനോസ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മുബാറക് പുതുക്കോട്, അസോസിയേറ്റ് ഡയറക്ടർ-വിശാഖ് ഗിൽബർട്ട്,മേക്കപ്പ് -രാജേഷ് ജയൻ, കോസ്റ്റ്യൂംസ്-ബിനു പുളിയറക്കോണം, സ്റ്റിൽസ് -കിഷോർ, ഡിസൈൻ – സായിദാസ്, പി.ആർ.ഒ- അയ്മനം സാജൻ.

Related posts

Leave a Comment