Connect with us
48 birthday
top banner (1)

Kuwait

‘നിയാർക്’ സ്നേഹ സംഗമം സംഘടിപ്പിച്ചു!

കൃഷ്ണൻ കടലുണ്ടി

Published

on

നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ കോഴിക്കോട് (നിയാർക്) ന് ഭിന്ന ശേഷി കുട്ടികളുടെ പുനരധിവാസ മേഖലയിൽ അംഗീകരമായി കേരള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കി യതിനോടനുബന്ധിച്ച്കുവൈറ്റ്‌ ചാപ്റ്റർ അഭ്യുതയ കാംക്ഷികൾക്കായി സംഗമം നടത്തി. റോസാറിയോ വാസ് സംഗമം ഉത്ഘാടനം ചെയ്തു. നിയാർക് ഹെഡ് ക്വാർട്ടേഴ്‌സ് ജനറൽ സെക്രട്ടറി ടി .കെ യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗം സാലെഹ് ബാത്ത നീയാർക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നീയാർക് ബ്രൗഷർ ഡോ. അമീർ അഹമദ്, മുനവർ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു.

Advertisement
inner ad

ജ. യുനുസിനു ഡോക്ടർ ഹിദായതുള്ളയും, ജ. സാലെഹ് ബാത്തക്ക് ശ്രീ ഇബ്രാഹിമും (സിറ്റി ക്ലിനിക്) മെമെന്റോകൾ നൽകി. പ്രവർത്തന മികവിന്ന് എക്സിക്യൂട്ടീവ് അംഗം കെ. പി. ഹിദായത്തിന്നും, വനിതാ വിങ്ങിനും യഥാക്രമം അബ്ദുൽ കരീം അമേത്ത്, റെയ്ന വാസ് എന്നിവർ ഉപഹാരങ്ങൾ നൽകി. സുൽഫിക്കർ, സലീം ദേശായി, ഗോപകുമാർ എന്നിവരും പ്രസംഗിച്ചു. ചെയർമാൻ ബഷീർ എം എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രെഷറർ അബ്ദുൽ വാഹിദ് നന്ദിയും രേഖപ്പെടുത്തി.

Advertisement
inner ad

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മംഗഫിലെ തീ പിടുത്തത്തിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് അനുശോചനം!

Published

on

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ആതുര സേവനദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്. ഇകഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ ശ്രീ. അജയ് വിശ്വനാഥൻ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഓപ്പറേഷൻ ഹെഡ് ശ്രീ. ജുനൈസ് കോയിമ, ഓപ്പറെഷൻ മാനേജർ ശ്രീ. മുഹമ്മദ് ഷബീർ, എഛ് ആർ മാനേജർ ശ്രീ. ജസീലുദ്ധീൻ എന്നിവർ പങ്കെടു ത്തു. മംഗഫിലുണ്ടായ ദുരന്തം അങ്ങേ അധികം വേദനാജനകമാണന്നും കുവൈറ്റിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി ഇ ഒ ശ്രീ. മുഹമ്മദലി വി.പി അനുശോചന സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

Advertisement
inner ad
Continue Reading

Kuwait

കുവൈത്ത് എലത്തൂർ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു.

Published

on

കുവൈറ്റ് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ എസ്.എസ്.എൽ.സി & പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കെ.ഇ.എ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യഭ്യാസ അവാർഡ് 2024, മെമന്റൊയും ക്യാഷ്‌ അവാർഡും ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എലത്തൂർ എം ഐ മദ്രസ ഹാളിൽ വെച്ചു വിതരണം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അദ്ധ്യക്ഷതവഹിച്ചു. എലത്തൂർ പോലിസ് സബ് ഇൻസ്പെക്ടർ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement
inner ad

കോഴിക്കോട് കോർപ്പറേഷൻ ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ പരിപാടിക്ക് ആശംസകൾ നേർന്നു. കുവൈത്ത് എലത്തൂർ അസോസിയേഷൻ രക്ഷാധികാരി ഇ കെ അബ്ദുൾ റസാക്ക്, എലത്തൂർ മഹല്ല് മുതവല്ലി നിസാർ കെ എം, സലീം ഹാജി മാളിയക്കൽ, ഉനൈസ്, കെ ഇ എ കോർഡിനേറ്റർമാരായ ഫിറോസ് എൻ, ഷെഫീഖ് കെ.പി, ഹാസിഫ് എസ് എം കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ പങ്കെടുത്തു. അമീൻ അബ്ദുൾ അസീസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അവാർഡ് വിതരണ കമ്മിറ്റി ചെയർമാൻ അർഷദ് ഹംസ ആയിരുന്നു പരിപാടികൾ നിയന്ത്രിച്ചത്. മുഹമ്മദ്‌ അസ്‌ലാം നന്ദിപ്രകാഷി പ്പി ച്ചു.

Continue Reading

Kuwait

ദുഃഖ സ്മരണയിൽ എൻ ബി ടി സി അനുശോചന സമ്മേളനം !

Published

on


കുവൈറ്റ് സിറ്റി : 49 പേരുടെ ജീവൻ പൊലിഞ്ഞ ദൗർഭാഗ്യകരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എൻ ബി ടി സി കോർപറേറ് ഓഫീസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം ചേർന്നു. വിവിധ വിഭാഗത്തിൽ നിന്നുള്ള മാനേജ്‍മെന്റ് പ്രതിനിധികളും എൻ ബി ടി സി ജീവനക്കാരും കൂടാതെ ഇന്ത്യൻ – ഫിലിപ്പിനോ നയതന്ത്ര പ്രതിനിധികളും അനുശോചന യോഗത്തിൽ സംബന്ധിച്ചു. വികാര നിർഭരമായ അന്തരീക്ഷത്തിൽ മൗന പ്രാർത്ഥനക്കു ശേഷം അഡ്മിൻ ആൻഡ് എഛ്.ആർ. ജന.മാനേജർ ശ്രീ എൻ മനോജ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.ഇമാനുവേല്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഫാ. കെ സി ചാക്കോ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ് പട്ടേൽ, ഫിലിപ്പൈൻസ് എംബസിയിൽ നിന്നുള്ള വെൽഫെയർ ഓഫീസർ ശ്രീ ഇമ്മാനുവേൽ സാന്റിയാഗോ സി ഡയസ്, എം ആർ ടി കേസ് ഓഫീസർ ശ്രിമതി അയ്ഷ വി അൽ ബാക്കിത്, എം ബി ടി സി (ഹെഡ്) ഡി എം ഡി ശ്രി കെ ജി ഗീവർഗീസ്, എൻ ബി ടി സി (യു എസ്) വൈസ് പ്രസിഡന്റ് ശ്രീ സുശീൽ മാത്യു, ഓപ്പറേഷൻസ് ജോയിന്റ് കോർപ്പറേറ്റ് ഡയറക്ടർ ശ്രി ബെൻ പോൾ, ഗ്രൂപ് സി എഫ് ഓ ശ്രി അനിന്ദ ബാനർജി, തുടങ്ങിയവരും അനുശോചന സന്ദേശം നൽകി.

Advertisement
inner ad

മറ്റു മാനേജർ മാരും നൂറു കണക്കിന് എൻബിടിസി ജീവനക്കാരും മരണപ്പെട്ടവരുടെ ചായ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്‌പാർച്ചന അർപ്പിക്കുകയുണ്ടായി. ദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്നു മുഴുവൻ പേരും പൂർണ്ണാരോഗ്യത്തിലേക്കു തിരിച്ചു വരുന്നതായും പതിനഞ് പേര് മാത്രമാണ് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളതെന്നും മാനേജ്‍മെന്റ് അറിയിച്ചു. ദുരന്തത്തെ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വരുന്നതായും മരണപ്പെട്ടവരുടെ ആശ്രിതർക്ക് മാത്രമല്ല പരിക്കേറ്റവരെ കൂടാതെ ദുരന്തം അനുഭവിക്കേണ്ടി വന്ന മുഴുവൻ തൊഴിലാളികൾക്കും സാമ്പത്തിക സഹായങ്ങളും മറ്റു സേവനങ്ങളും കമ്പനി നൽകുന്നതാണ്. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലുള്ളവരെ പരിചരിക്കുന്നതിനായി ഉറ്റ ബന്ധുക്കളെ കുവൈറ്റിൽ എത്തിക്കുന്നതിനുള്ള വിസ നടപടികളും പുരോഗമിക്കുകയാണ്. സാമ്പത്തിക സഹായങ്ങൾ കൂടാതെ മരണമടഞ്ഞവരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശ്രിത നിയമനത്തിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. അന്ത്യകർമ്മങ്ങൾക്കായി അടിയന്തിരമായി ഇരുപത്തി അയ്യായിരം രൂപ ഓരോ കുടുംബത്തിലും എത്തിച്ചിരുന്നു. 8 ലക്ഷം രൂപയുടെ അടിയന്തിര സഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇൻഷുറൻസ് വഴി അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ് ശരിയായ ആശ്രിത അവകാശ രേഖകൾ സമർപ്പിക്കുന്നതോടെ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതാണ്. ജീവനക്കാരെ ഒരു കുടുംബത്തിന്റെ കണ്ണിയിൽ ചേർക്കുന്ന രീതിയാണ് എൻ ബി ടി സി പൊതുവെ അവലംബിക്കാറുള്ളത് – മാനേജ്‍മെന്റ് വിശദീകരിച്ചു.

Advertisement
inner ad
Continue Reading

Featured