നിയമസഭ കയ്യാങ്കളി ; ശിവൻകുട്ടിയുടെ രാജി ആവിശ്യപ്പെട്ട് പ്രതിഷേധവുമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും

പാലക്കാട്‌ : നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പാലക്കാട്‌ നഗരത്തിൽ കെഎസ്‌യു വിന്റെയും യൂത്ത് കോൺഗ്രസസിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി.

കെ എസ് യു പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധയോഗം കെ. എസ്. യൂ പാലക്കാട് ജില്ലാ പ്രസിഡൻ്റിന് കെ. എസ് ജയഘോഷ് ഉദ്ഘാടനം ചെയ്തു, മന്ത്രി ശിവൻകുട്ടി രാജി വച്ചില്ലെങ്കിൽ രാജി വയ്ക്കും വരെ പ്രക്ഷോഭം തുടരും എന്ന് ജയഘോഷ് പ്രഖ്യാപിച്ചു.കെ. എസ്. യു അസംബ്ലി പ്രസിഡൻ്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ച യോഗത്തിൽ , ശ്യം ദേവദാസ്, അജാസ് കുഴൽമന്നം, വൈശാഖ്, അജയൻ, റിനു, വിപിൻ, ഇക്ബാൽ,സൽമാൻ , എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ സദാം ഹുസൈൻ അധ്യക്ഷനായി.സംസ്ഥാന നിർവാഹകസമിതി അംഗം പ്രശോഭ് എം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്അനിൽ ബാലൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ, വിനൂപ്, ടിന്റു രവി, രാജേഷ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എം അരുൺ,സക്കിർ, എച് ബുഷ്റ,നിഷാദ്, നവാസ്,വൈശാഖ്,അജാസ്,നിഖിൽ,ഇക്ബാൽ, വിപിൻദാസ്, അജയൻ, റിനു ,അക്ബർ അലി,സുഹൈൽ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment