Connect with us
48 birthday
top banner (1)

News

ലൈംഗികാരോപണ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

Avatar

Published

on

കൊച്ചി: ലൈംഗികാരോപണകേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസിലെ ആറാം പ്രതിയായിരുന്ന നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്നും പോലീസ് ഒഴിവാക്കി. കോതമംഗലം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് നൽകിയത്. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിൻ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തിൽ ഇതോടെ കഴമ്പില്ലെന്നും കണ്ടെത്തി. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിയും മറ്റ് ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ.

News

ഏകാദശി: ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ

Published

on

ഗുരുവായൂർ: ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ എത്തി. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.

ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം സാധ്യമാണ്. ഏകാദശി ദിവസമായ ഇന്നു രാവിലെ പാർഥ സാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് കൊമ്പൻ ഗോകുലാണ് കോലമേറ്റിയത്. പഞ്ചവാദ്യം അകമ്പടിയുടെ രാവിലെ 9 ന് ആരംഭിക്കാറുള്ള എഴുന്നള്ളിപ്പ് ഇത്തവണ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച രാവിലെ 6.30 ന് ആരംഭിച്ചു. 9 ന് മുൻപായി തിരിച്ചെത്തി. ഏകാദശി വ്രതവിഭവങ്ങളോടെ ഭക്തർക്ക് രണ്ട് സ്‌ഥലങ്ങളിലായി പ്രസാദ ഊട്ട് നൽകുന്നുണ്ട്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളവും പഞ്ചവാദ്യവും അകമ്പടിയാകും. ഇന്ന് അർധരാത്രി മുതൽ കുത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം നടക്കും. ദ്വാദശി ദിവസമായ നാളെ രാവിലെ 9 ന് ക്ഷേത്രം അടച്ചാൽ വൈകിട്ട് 3.30 ന് മാത്രമേ തഉറക്കുകയുള്ളൂ.

Advertisement
inner ad
Continue Reading

National

ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി

Published

on

റായ്പൂര്‍: ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അനിമേഷ് മണ്ഡല്‍ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡല്‍ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

Advertisement
inner ad

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

chennai

അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

Advertisement
inner ad

അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement
inner ad
Continue Reading

Featured