വൈലത്തൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണണം


തിരൂര്‍ : വൈലത്തൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഓവുങ്ങല്‍ ബംഗ്ലാവ് കുന്ന്, ഓവുങ്ങല്‍ അത്താണിക്കല്‍ എന്നീ റോഡുകള്‍ പി ഡബ്ലിയുഡി ഏറ്റെടുത്തു മിനി ബൈപ്പാസായി ഉയര്‍ത്തി വൈലത്തൂര്‍ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും, പൊന്മുണ്ടം പഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളായ പൊന്മുണ്ടം ജി എച്ച് എസ് എസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ തരം മാറ്റല്‍ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചു സ്‌കൂള്‍ ശോചനീയവസ്ഥ പരിഹരിക്കുക, അതി രൂക്ഷ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊന്മുണ്ടം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ സിദ്ധീഖ് പുല്ലാട്ട്, ഇ ബാവ ഹാജി, അന്‍വര്‍ പന്നിക്കണ്ടത്തില്‍, കെ എ സലി, ടി ബഷീര്‍, വിപി നാസര്‍, വിപി ഖലീല്‍ എന്നിവര്‍ ചേര്‍ന്നു നിവേദനം നല്‍കി.

Related posts

Leave a Comment