Featured
നിറം മാറുന്ന ഓന്തിന് വെല്ലുവിളിയാവുകയാണ് നിതീഷ് കുമാർ; ജയറാം രമേശ്
ന്യൂഡൽഹി: മലക്കം മറച്ചിലിൽ നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. നിറം മാറുന്നതിൽ ഒന്തിന് വെല്ലുവിളിയാവുകയാണ് നിതീഷ് കുമാർ എന്നും ജയറാം രമേശ് വിമർശിച്ചു. അവസാനം വരെ ബിജെപിക്കെതിരെ പോരാടാന്‍ നിതീഷ് കുമാറിനെ പരിഗണിച്ചിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. ‘2023 ജൂണ്‍ 23 നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യയോഗം നിതീഷ് കുമാര്‍ പട്‌നയില്‍ വിളിക്കുന്നത്. ജൂലൈ 17,18 തിയ്യതികളില്‍ ബെംഗളൂരുവിലാണ് രണ്ടാമത്തെ യോഗം ചേര്‍ന്നത്. പിന്നീട് ആഗസ്റ്റ് 31 നും സെപ്തംബര്‍ ഒന്നിനുമായി മുംബൈയില്‍ അടുത്ത യോഗം ചേര്‍ന്നു. ഈ യോഗങ്ങളിലെല്ലാം നിതീഷ് പ്രധാന പങ്കുവഹിച്ചിരുന്നു. അതിനാല്‍ ബിജെപിക്കും അവരുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ അവസാനം വരെ പോരാടാന്‍ നിതീഷ് ഉണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.’ എന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.ഇന്‍ഡ്യാ മുന്നണി ശക്തമാണ്. അതിന്റെ വേഗതയെ ത്വരിതപ്പെടുത്തുന്ന ചിലര്‍ ഇവിടെയും അവിടെയും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ പോരാടും. ഡിഎംകെ, എന്‍സിപി, ടിഎംസി, എസ്പി എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ജയറാം രമേശ് പറഞ്ഞു.
Featured
പിജി ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാര്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Featured
എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ സുധാകരൻ
കൊച്ചി: ബിജെപിയുടെ ഔദാര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇവിടെ നിലനിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. എപ്പോഴെങ്കിലും കേന്ദ്രസർക്കാർ ഒരില അനക്കിയിരുന്നെങ്കിൽ ഈ സർക്കാർ താഴെ വീഴുമായിരുന്നു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും കേസ് ഒന്നും പിണറായിയുടെ പേരിൽ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കാലങ്ങളോളം ജയിലിൽ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങൾക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയിൽ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രി ഇപ്പോൾ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
Featured
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കും: അലോഷ്യസ് സേവ്യർ
എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ് എഫ് ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന “സർഗ്ഗ”കൾച്ചറൽ പരിപാടിക്കിടെയാണ് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആശിഷ്, വൈസ് പ്രസിഡൻ്റ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമപരമ്പര അഴിച്ചുവിട്ടത്.
യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഹുസൈനുൽ ജുനൈസിന് ക്രൂരമായി പരിക്കേറ്റു. യൂണിറ്റ് പ്രസിഡൻ്റ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദ്ദിച്ചു. നേരത്തെ എസ് എഫ് ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കെ എസ് യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login