കേരളത്തിലെ പൊലീസ് നോക്കുകുത്തിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ആലപ്പുഴ: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ഡിവൈ.എസ്.പി ഓഫീസിനു തൊട്ടടുത്താണ് അക്രമണം നടന്നതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൊലപാതകികളെ ഉടന്‍ പിടികൂടണം. സത്യസന്ധമായി കേസ് അന്വേഷിക്കണം. ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment