Connect with us
head

Featured

എട്ടാം തവണയും നിതീഷ്, സത്യപ്രതിജ്ഞ ഉച്ചയ്ക്ക് രണ്ടിന്, കോൺ​ഗ്രസും മന്ത്രിസഭയിലേ‍ക്ക്

Avatar

Published

on

പറ്റ്ന: ദേശീയ സംയുക്ത പ്രതിപക്ഷസഖ്യമായ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ഇന്ന് അധികാരമേൽക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും. ആഭ്യന്തരം വേണമെന്ന നിലപാടിൽ ഉറച്ച് തേജസ്വി യാദവ് നിൽക്കുകയാണ്. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതിനിടെ നിയമസഭ സ്പീക്കർ വിജയ് കുമാർ സിൻഹയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം നോട്ടീസ് നൽകും. ബി ജെ പി എം എൽ എയാണ് സ്പീക്കറായ വിജയ് കുമാർ സിൻഹ. മഹാസഖ്യ യോഗത്തിലാണ് തീരുമാനം. അതേ സമയം ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും.

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാർട്ടിയെ ദുർബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എൻഡിഎ വിട്ടതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.

അധികാരമേറ്റത് മുതൽ ബിജെപിയുമായുള്ള കലഹം നിതീഷ് കുമാർ ഒരു വർഷവും 9 മാസവും പൂർത്തിയാക്കിയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ രാവിലെ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാർ അറിയിച്ചു. ഏത് നിമിഷവും പാർട്ടി ശിഥിലമാകാമെന്ന് എംഎൽഎമാരും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ ആർജെഡിയും കോൺഗ്രസും സംയുക്ത യോഗം ചേർന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബിജെപി ഒഴികെ എല്ലാ കക്ഷികളും കൂടെ നിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 164 എംഎൽഎമാർ പിന്തുണച്ച കത്തുമായി ഗവർണ്ണർ ഫാഗു ചൗഹാനെ കണ്ട് രാജി വച്ച വിവരം അറിയിച്ചു. സപ്ത കക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന് തേജസ്വി യാദവിനൊപ്പം പിന്നീട് മാധ്യമങ്ങളെ കണ്ട നിതീഷ് കുമാർ വ്യക്തമാക്കി.

Advertisement
head

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം; സാബു എം ജേക്കബിനെതിരെ കേസ്

Published

on

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ പരാതിയില്‍ എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രസിഡൻ്റും കിറ്റക്ക്സ് എം.ഡിയുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച്‌ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

crime

കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Published

on

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഒൻപതാം ക്ലാസുകാരിയോട് മൊബൈൽ ഫോണിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ശ്രദ്ധിച്ചത്. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Continue Reading

Featured

ബ്രസീലിനെ പിടികൂടിയ ക്വാർട്ടർ ശാപം തീരുമോ ? ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ

Published

on


ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.

2002 കൊറിയ – ജപ്പാൻ ലോകകപ്പിൽ ജേതാക്കളായതിനു ശേഷമാണ് ബ്രസീലിനെ ക്വാർട്ടർ ശാപം പിടികൂടിയത്. 2006ൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയുമടക്കം താരങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാൻസിനെതിരെ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ മുട്ടുമടക്കി. 2010ൽ നെതർലൻഡ്സ് ആണ് ബ്രസീലിൻ്റെ വിജയം മുടക്കിയത്. 2014ൽ ബ്രസീൽ ക്വാർട്ടർ ശാപം മറികടന്നു. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെമിയിലെത്തിയ ബ്രസീലിനെ പക്ഷേ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായിരുന്നു. സെമിയിൽ ജർമനി ബ്രസീലിനെ നാണം കെടുത്തിയത് ഒന്നിനെതിരെ 7 ഗോളുകൾക്ക്. രാത്രി 12 .30 അർജന്റീന നെതെർലൻഡിനെ നേരിടും

Advertisement
head

Advertisement
head
Continue Reading

Featured