നിതിന കൊലപാതകം ; പ്രണയ നൈരാശ്യമെന്ന് പ്രതി അഭിഷേക്

നിതിന കൊലപാതകം പ്രണയ നൈരാശ്യം മൂലമെന്ന് പ്രതി അഭിഷേകിന്റെ മൊഴി. ഇരു വരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു പെട്ടെന്നുണ്ടായ അകൽച്ച വൈരാഗ്യത്തിന് കാരണമായി അഭിഷേക് പറഞ്ഞു .

നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്ബ് മുറിച്ച്‌ പേടിപ്പിക്കാനെന്നും അഭിഷേക് മൊഴി നൽകി.പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്ബ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. ഫുഡ് ടെക്നോളജിവിദ്യാർത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.

Related posts

Leave a Comment