നിസാന്‍ മാഗ്നൈറ്റ് ഇനി ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ‘ഔദ്യോഗിക കാർ’

ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ‘ഔദ്യോഗിക കാറായി’ നിസാന്‍ മാഗ്നൈറ്റിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും നിസാൻ മാഗ്നൈറ്റ് പ്രദർശിപ്പിക്കും. ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ പൾസ്‌. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment