നിസാൻ മാഗ്‌നൈറ്റിന്റെ ഒന്നാം വാർഷികത്തിൽ നിസാൻ ഇന്ത്യ ‘നിസാൻ സർക്കിൾ പ്രോഗ്രാം’ അവതരിപ്പിച്ചു

കൊച്ചി: നിസാൻ മാഗ്‌നൈറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ”നിസാൻ സർക്കിൾ പ്രോഗ്രാം” ആരംഭിക്കുന്നതായി നിസാൻ ഇന്ത്യ പ്രഖ്യാപിച്ചു. ബ്രാൻഡുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ നിസാൻ സർക്കിൾ പ്രോഗ്രാം ഉപഭോക്താക്കളെ പ്രാപ്തരാക്കും.

നിസാൻ മാഗ്‌നൈറ്റ് അല്ലെങ്കിൽ കിക്ക്‌സ് മോഡലുകൾ സ്വന്തമാക്കിയിട്ടുള്ളതോ ബുക്ക് ചെയ്തിട്ടുള്ളതോ ആയ ഉപഭോക്താക്കൾക്ക് നിസാൻ ഇന്ത്യയുടെ വെബ്‌സൈറ്റിൽ സ്വയം എന്റോൾ ചെയ്തുകൊണ്ട് പ്രോഗ്രാമിന്റെ ഭാഗമാകാം . നിസ്സാൻ സർക്കിൾ പ്രോഗ്രാമിൽ എന്റോൾ ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും എല്ലാ മാസവും എക്സ്‌ക്ലൂസീവ് ഓഫറുകൾക്ക് പുറമെ, റിവാർഡ് പോയിന്റുകൾ നേടാനുള്ള അവസരവും ഉണ്ടായിരിക്കും. നിസ്സാൻ സർക്കിൾ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് റിവാർഡ് സ്റ്റോറിലൂടെ യാത്ര, ഭക്ഷണം, പാനീയങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ പ്രത്യേകം ക്യൂറേറ്റ് ചെയ്ത വൗച്ചറുകൾ തിരഞ്ഞെടുക്കാൻ കഴിയും.

റിവാർഡ് പോയിന്റുകൾ പേടിഎം പണമാക്കി മാറ്റുന്നതിലൂടെ, നിസാൻ ഡീലർഷിപ്പുകളിൽ നിന്ന് നിസ്സാൻ യഥാർത്ഥ ആക്സസറികളും മൂല്യവർദ്ധിത സേവനങ്ങളും വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് സാധിക്കും . നിസാൻ വാഹനങ്ങൾ റഫർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക റഫറൽ ബോണസ് നേടാൻ അർഹതയുണ്ട്. റഫർ ചെയ്ത വാഹനം ഡെലിവറി ചെയ്തതിന് ശേഷം നിസാൻ സർക്കിൾ പ്രോഗ്രാം അംഗങ്ങൾക്ക് പോയിന്റുകൾ റിഡീം ചെയ്യാൻ കഴിയും. കൂടാതെ പോയിന്റുകൾ ഒരു വർഷത്തേക്ക് സാധുവായിരിക്കും.

നിസാൻ മാഗ്‌നൈറ്റിന്റെ ഒന്നാം വർഷ വാർഷികത്തിന്റെ ഭാഗമായി നിസ്സാൻ സർക്കിൾ പ്രോഗ്രാം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് നിസാൻ മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Related posts

Leave a Comment