നിസ്സാന്‍ സെപ്തംബറില്‍ 8716 വാഹനങ്ങള്‍ വിറ്റു

കൊച്ചി : 2021 സെപ്തംബറില്‍ നിസ്സാന്‍, ഡാറ്റ്സണ്‍ ശ്രേണിയില്‍ 2816 വാഹനങ്ങളുടെ ആഭ്യന്തര മൊത്തക്കച്ചവടം നേടി നിസ്സാന്‍ ഇന്ത്യ. 2020 സെപ്തംബറിലെ വില്‍പനയായ 780 വാഹനങ്ങളേക്കാള്‍ 261 ശതമാനം വളര്‍ച്ചയാണിത്. കയറ്റുമതിയില്‍ 5900 യൂണിറ്റുകളും വില്‍പന നടത്തി. 2020 സെപ്റ്റംബറില്‍ ഇത് 211 വാഹനങ്ങളായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിസ്സാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 459 ശതമാനം വളര്‍ച്ചയോടെ 18,591 യൂണിറ്റ് ആഭ്യന്തര മൊത്തക്കച്ചവടം നേടി. കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 159 ശതമാനം വളര്‍ച്ചയും 18,608 യൂണിറ്റ് വില്‍പനയും സ്വന്തമാക്കി.

Related posts

Leave a Comment