Entertainment
നിശാഗന്ധി ഒരുങ്ങിക്കഴിഞ്ഞു ; രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെയ്ക്ക് നിശാഗന്ധി ഒരുങ്ങിക്കഴിഞ്ഞു. നാളെ വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി ആദരിക്കും.
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും.സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും.
തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും
Entertainment
ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന് സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.
BOOK REVIEW
ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ‘ശിഖണ്ഡിനി’ക്ക്

മലപ്പുറം : ഈവർഷത്തെ ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ഖണ്ഡകാവ്യമായ ‘ശിഖണ്ഡിനി’ക്ക്. അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇടശ്ശേരി സാംസ്കാരിക സമിതിയാണ് പുരസ്കാരം നൽകുന്നത്. അടുത്ത മാസം പൊന്നാനിയിൽ വെച്ച് നടക്കുന്ന ഇടശ്ശേരി അനുസ്മരണ പരിപാടിയിൽ പുരസ്കാരം നൽകും.
ഡോ. കെപി മോഹനൻ, കെസി. നാരായണൻ, വിജു നായരങ്ങാടി, സമിതി പ്രസിഡന്റ് പ്രൊഫ.കെവി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനർഹമായ കൃതി തിരഞ്ഞെടുത്തത്.
Entertainment
തുനിവ് സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അപകടം : യുവാവ് മരിച്ചു

ചെന്നൈ : അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെന്നൈയിൽ രോഹിണി തീയറ്ററിന് സമീപം ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീഴുകയായിരുന്നു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login