Kerala
കാളക്കൂറ്റനെ മയക്കുവെടിവയ്ക്കാന്‍ ഭയക്കുന്ന നിയമം
- നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍
ഹരിദ്വാറില്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ മരമണിമുഴക്കാന്‍ പാകത്തില്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഗുസ്തിതാരങ്ങള്‍ തങ്ങള്‍ക്കുലഭിച്ച മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ എത്തിയത് ഏറെ വിവാദം സൃഷ്ടിച്ചു. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വനിതാഗുസ്തിതാരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കര്‍ഷകനേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും എഴുത്തുകാരുമുള്‍പ്പെടെ ഒട്ടനവധിപ്പേര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ലോകവേദികളില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ തലയുയര്‍ത്തിനിന്ന് മെഡലുകളണിഞ്ഞവര്‍ ഗംഗയുടെ തീരത്ത് കണ്ണീരണിഞ്ഞപ്പോള്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗ് എന്ന വിടനെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്ന ചിന്തയിലായിരുന്നു ബിജെപി. രാജ്യം മുഴുവന്‍ സത്യത്തിനും നീതിക്കുംവേണ്ടി വാദിക്കുമ്പോള്‍ അഥവാ താന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോക്സോ നിയമം ഭേദഗതി ചെയ്ത് കഠിനശിക്ഷയില്‍ നിന്ന് തലയൂരാനുള്ള തന്ത്രങ്ങള്‍ ബ്രിജ് ഭൂഷണ്‍ ചമച്ചത് താന്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ബ്രിജിയെ പരിരക്ഷിക്കാന്‍ ബിജെപിയും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഗുസ്തിതാരങ്ങളും അഞ്ചാറുമാസക്കാലമായി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെ ഒരുഗോദയ്ക്ക് സമമാക്കിയിരിക്കുന്നു. രാജ്യത്ത് നീതിയും അനിതീയും തമ്മില്‍ ഗുസ്തിപിടിക്കുമ്പോള്‍ ഇല്ലാത്ത ചെങ്കോലിന് പവിത്രീകരിച്ച് നാട്ടാനും ബ്രിജിന്‍റെ ലൈംഗിക അപവാദത്തിന് അംഗീകാരം നല്‍കത്തക്കവിധം അയാളെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അതിഥിയാക്കി വിശുദ്ധനാക്കാനുള്ള നീക്കത്തിലായിരുന്നു പ്രധാനമന്ത്രി. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വനിതാഗുസ്തിതാരങ്ങളെ കുറ്റവാളികളെപ്പോലെ വേട്ടയാടുമ്പോള്‍ കുറ്റം ചെയ്തയാള്‍ കൗരവവേദിയിലെ ദുശ്ശാസനനെപ്പോലെ ഇരകളെ പരിഹസിക്കുകയും പരാതിക്കാരെ അപഹസിച്ചും മാന്യനായി അഭിനയിക്കുന്നു.
രാജ്യത്തെ പെണ്‍മക്കളുടെ അഭിമാനം ഇങ്ങനെ തെരുവില്‍ വിലപേശുമ്പോള്‍ ഇല്ലാത്ത ദുരഭിമാന ചെങ്കോലിന്‍റെ പൈതൃകം തേടി സഞ്ചരിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്രമോദിയുടേത്. അത് അങ്ങേയറ്റം അപമാനകരമായ കാര്യമായിരുന്നു. തമിഴ്നാട്ടില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണച്ചെങ്കോല്‍ രാജ്യത്തെ പ്രധാന ശൈവ സന്യാസിമഠങ്ങളിലൊന്നായ തിരുവാടുതുറൈ അധീനത്തിന്‍റെ ഉപമേധാവി കുമാരസ്വാമി തമ്പിരാന്‍ 1947 ആഗസ്റ്റ് 15 രാത്രി ഡല്‍ഹിയിലെത്തി നെഹ്റുവിന് സമ്മാനിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത് അത്രവലിയ ദൈവവിശ്വാസിയൊന്നുമല്ലാത്ത ജവഹര്‍ലാല്‍നെഹ്റു സ്വീകരിച്ചു എന്നതിനെപ്പറ്റി യാതൊരു വ്യക്തതയും ഇല്ല. എന്നാല്‍ അങ്ങനൊരു ചെങ്കോല്‍ ഉണ്ടെങ്കില്‍ അത് ബ്രിട്ടനില്‍നിന്നുള്ള അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി ഔപചാരികമായി നടത്തിയ ചടങ്ങാണെന്ന് സ്ഥാപിക്കാനാണ് കേന്ദ്രം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്റുവിന് ചെങ്കോല്‍ കൈമാറിയിരുന്നെങ്കില്‍ അതിന് ബ്രിട്ടീഷുകാര്‍ വലിയ പ്രചാരം തന്നെ നല്‍കുമായിരുന്നു. കാരണം ചെങ്കോലു കൊടുക്കുന്ന മൗണ്ട് ബാറ്റണും വാങ്ങുന്ന നെഹ്റുവും. രാജ്യതാല്‍പ്പര്യങ്ങള്‍ക്കതീതമായി വ്യക്തിസൗഹൃദങ്ങള്‍ സൂക്ഷിച്ചവരായിരുന്നു. അപ്പോള്‍ സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമായി ചെങ്കോല് മൗണ്ട് ബാറ്റണ്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ സുദൃഢസ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ അതൊരു വലിയ മാമാങ്കമായിത്തന്നെ നെഹ്റു മാറ്റിയിരുന്നേനെ. അങ്ങനെ ഒന്നുണ്ടാകാതിരുന്നത് ചെങ്കോലിനെ സംബന്ധിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. രാജവാഴ്ചയെയും ദൈവികപ്രതീകങ്ങളെയും യാതൊരു തരത്തിലും അംഗീകരിക്കുന്ന വ്യക്തിയായിരുന്നില്ല നെഹ്റു. ഒരുപക്ഷേ ഒരു സമ്മാനം എന്ന നിലയില്‍ അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആധികാരികത തെളിയിക്കാന്‍ ഏതെങ്കിലും സന്ന്യാസമഠത്തിനോ, ആഭരണശാലാ ഉടമകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രഗവേഷകനായ പ്രൊഫ. മാധവന്‍ പാലാട്ടിന്‍റെ അഭിപ്രായം.
ഏതായാലും അഞ്ചാറുമാസമായി വനിതാ ഗുസ്തിതാരങ്ങള്‍ ഡല്‍ഹി തെരുവീഥികളില്‍നീതിക്കുവേണ്ടി സമരം ചെയ്യുന്നു. പോലീസിന്‍റെ അടിയും ചവിട്ടുമേറ്റു തളരുന്നു. നിരാശരായി ട്രോഫികള്‍ വലിച്ചെറിയാന്‍ തയ്യാറാവുന്നു. ഇതൊന്നും അറിയാത്ത ഇന്ത്യയിലെ ഏക വ്യക്തി പ്രധാനമന്ത്രി മാത്രമായിരുന്നു. അദ്ദേഹമപ്പോള്‍ ചെങ്കോലിന്‍റെ പിറകെ സഞ്ചരിക്കുകയായിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ തിരുനടയില്‍ ഏകാംഗ അഭിനേതാവാകുകയായിരുന്നു. ഈ കാട്ടിക്കൂട്ടലുകളൊക്കെ പ്രധാനമന്ത്രി നടത്തിയത് സ്ത്രീത്വത്തെ ബോധപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയായിരുന്നു. രാജ്യത്തിനാകെ അപമാനം വരുത്തിവച്ച സംഭവത്തെ ചെങ്കോലുകൊണ്ടും ഏകപക്ഷീയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനംകൊണ്ട് മറികടക്കാമെന്ന് വൃഥാ അദ്ദേഹം വ്യാമോഹിച്ചു. പക്ഷേ വിദ്വേഷത്തിന്‍റെ തിരമാലയില്‍ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു. ബ്രിജ്ഭൂഷണ്‍ എന്ന കാളക്കൂറ്റന്‍റെ ഗര്‍വ്വു തടഞ്ഞ് അയാളെ നിയമത്തിന്‍റെ വരുതിയിലാക്കിയില്ലെങ്കില്‍ നാളെ ബി.ജെ.പി വലിയ വിലകൊടുക്കേണ്ടിവരും. ഹരിദ്വാറില്‍ വനിതാ ഗുസ്തിതാരങ്ങള്‍ ഒഴുക്കിയ കണ്ണീര്‍ ഭാരതത്തിലെ മൊത്തം സ്ത്രീകളുടെ കണ്ണീരിന്‍റെ സ്വാംശീകരണമാണെങ്കില്‍ അത് ബി.ജെ.പി ഭരണത്തിന്‍റെ മരണമണി മുഴക്കത്തിന് കാരണമാകുമെന്നും ഓര്‍ക്കുക.
വാല്‍ക്കഷ്ണം:
മുഖ്യമന്ത്രി ചെല്ലുന്ന ഇടമെല്ലാം വിവാദത്തിലാണ് കലാശിക്കുന്നത്. ഇപ്പോള്‍ ഇരുന്നിരുന്ന് ന്യുയോര്‍ക്കില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ അതാ എത്തുന്നു വീണ്ടും വിവാദം. മേഖലാ സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്ന വിദേശ മലയാളി സംഘടനകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താനായി തയ്യാറാക്കിയ പരസ്യതാരിഫിലെ വാഗ്ദാനങ്ങളാണ് വിവാദചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിദേശമലയാളികളെ പല തട്ടില്‍ വേര്‍തിരിക്കുന്ന വാഗ്ദാനങ്ങളായിരുന്നു അത്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ലക്ഷങ്ങള്‍ കാഴ്ചവയ്ക്കണമെന്ന രീതിയിലായിരുന്നു വാഗ്ദാനങ്ങള്‍. ഏതായാലും ഇക്കാര്യത്തില്‍ സംശയനിവൃത്തിയുമായി സി.പി.എം വക്താക്കളായി എ.കെ. ബാലനും പി. ശ്രീരാമകൃഷ്ണനും വന്നത് ആശ്വാസമായി. അല്ലെങ്കില്‍ ജനങ്ങളാകെ സത്യാവസ്ഥയ്ക്കായി ഇരുട്ടില്‍തപ്പി മുഷിഞ്ഞേനെ.
Health
ഡോ. മിധുൻ എം ന് പുരസ്ക്കാരം
തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.
Featured
ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.
Kerala
സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login