Kerala
വില്ലന്മാര്‍മാത്രം വിജയിക്കുന്ന
സാമൂഹിക-രാഷ്ട്രീയ സാഹചര്യം

- നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍
സോളാര്‍ സര്‍വ്വതിളക്കത്തോടെയും കേരളരാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന സമയം. അതിന് എരിവുപകരാന്‍ ലൈംഗികതയുടെ നീലച്ഛവി കൂടിയായപ്പോള്‍ സംഗതി ജോര്‍. ഒരു തട്ടുപൊളിപ്പന്‍ മസാലച്ചിത്രത്തിന്‍റെ ലഹരിയില്‍ ജനം അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഈ ചിത്രത്തിന് അധാരമായ കഥയുടെ ആരംഭം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ്. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുജനപിന്തുണ സമീപകാലത്തെ അധികാരം ലഭിക്കാന്‍ വിഘാതം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി ഭയന്ന രാഷ്ട്രീയ വൈതാളികന്മാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച ലൈംഗിക കേസില്‍ അദ്ദേഹത്തെ പെടുത്തുകയായിരുന്നു. പൊളിട്രിക്കിന്‍റെ മറ്റൊരു ഉദാഹരണം ഏതൊരു നന്മവ്യക്തിത്വത്തെയും സാമൂഹിക-രാഷ്ട്രീയ നടുത്തളത്തില്‍ അപഹസിക്കാന്‍, അവമതിക്കാന്‍ പെണ്ണിനെ ട്രംപ് കാര്‍ഡാക്കി മാറ്റുന്ന അതേ പുരാണ നിഗൂഢതയുടെ ആധുനിക പതിപ്പായി വേണം ഉമ്മന്‍ചാണ്ടിയുടെ കാര്യത്തെയും കാണേണ്ടത്. എന്നും അധികാരത്തില്‍ അപ്രതിരോധ്യസ്ഥാനത്ത് താന്‍ തന്നെ വിരാജിക്കണമെന്ന സ്വാര്‍ത്ഥ ചിന്ത മനസ്സില്‍ കരുതുന്ന ഇന്ദ്രന്‍, വിശ്വാമിത്രന്‍ ഉള്‍പ്പെടെയുള്ള മുനിമാരുടെ തപസ്സിളക്കാനും തന്‍റെ സ്ഥാനം സുരക്ഷിതമാക്കാനും നിയോഗിക്കാറുള്ളത് മേനക തുടങ്ങിയ അപ്സരസ്ത്രീകളെയാണ്. അതിനായി വേറെയും സ്ത്രീകള്‍ മേനകയെപ്പോലെ ഇന്ദ്രന്‍റെ പക്കലുണ്ട്. ജനാധിപത്യ ഭരണകാലത്ത് ഇന്ദ്രനെപ്പോലെ അധികാരം സ്ഥിരമായി കയ്യാളാന്‍ ആര്‍ക്കും സാധിക്കില്ല. അതും കേരളം പോലൊരു സംസ്ഥാനത്ത് പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലം വരെ. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റു മുന്നണികള്‍ അഞ്ചാണ്ടുവീതം ഭരണക്കളികള്‍ കേരളത്തില്‍ നടത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തിലെ ജനസ്വാധീനവും അദ്ദേഹത്തിന്‍റെ പള്‍സ് അറിഞ്ഞുള്ള പ്രവര്‍ത്തനവും സ്വാഭാവികമായും അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് മുന്‍കൂട്ടി കണ്ടറിഞ്ഞ് ഇടതുപക്ഷത്തിന്‍റെ തന്ത്രപരമായ നീക്കമായിരുന്നു അദ്ദേഹത്തെ നീലവലയില്‍ കുടുക്കുക എന്നത്. കാര്യം എന്തൊക്കെപ്പറഞ്ഞാലും എത്ര സദാചാര വാഴ്ത്തലുകള്‍ നടത്തിയാലും ഓരോവ്യക്തിയും സ്വകാര്യമായി ആസ്വദിക്കുകയും, അഭിരമിക്കുകയും ചെയ്യുന്ന വിഷയമാണ് ലൈംഗികത. സ്വന്തം ലൈംഗികതയ്ക്കപ്പുറം മറ്റുള്ളവരെ അതില്‍പ്പെടുത്തി ആനന്ദം കൊള്ളുകയും തന്‍കാര്യ നേട്ടത്തിനായി അതിനെ വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് പിണറായിസര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഒരുപക്ഷേ ഇങ്ങനൊരു രാഷ്ട്രീയ ചതിപ്രയോഗം നടന്നില്ലായിരുന്നെങ്കില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തുന്ന ആദ്യമുഖ്യമന്ത്രിയായി ഒരുപക്ഷേ ഉമ്മന്‍ചാണ്ടി മാറുമായിരുന്നു. കേരളത്തിന്‍റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. അതിന് വിപരീതമായി പിണറായി വിജയനും ഇടതുപക്ഷത്തിനും അനുകൂലമായി കത്തിലൂടെ ഉമ്മന്‍ചാണ്ടിയെ തമസ്ക്കരിക്കാന്‍ തിരക്കഥ രചിച്ചവരില്‍ പ്രധാനി കെ.ബി. ഗണേഷ്കുമാര്‍ ആണെന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിനെ രാഷ്ട്രീയ കേരളം അത്ര പെട്ടെന്നൊന്നും മറക്കുന്ന വ്യക്തിയല്ല. ഈ കുറിപ്പ് വായിക്കുന്ന ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്കുമാറും യുഡിഎഫിന്‍റെ ഭാഗമായിരുന്ന നാളുകളില്‍, അച്യുതാനന്ദന്‍ വസ്തുതാപരമായി നിരന്തരമായി ബാലകൃഷ്ണപിള്ളയെ വേട്ടയാടിയിരുന്നപ്പോള്‍ അദ്ദേഹത്തിന് കാമഭ്രാന്താണെന്ന് അധിക്ഷേപിച്ച ആളാണ് ഗണേഷ്കുമാര്‍. അങ്ങനെ വാക്കിലും പ്രവൃത്തിയിലും ലൈംഗികതയുടെ അതിപ്രസരം പ്രകടമാക്കിയ ഗണേഷ്കുമാര്‍ തന്നെ ഉമ്മന്‍ചാണ്ടിയെയും അതേ വിഷയത്തില്‍ കുടുക്കാന്‍ മുന്‍കൈ എടുത്തു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവുകയില്ല. തന്‍റെ അധികാരാവരോധനത്തിന് അങ്ങനെയൊരു നിമിത്തമായതില്‍ പിണറായിക്കും പ്രത്യേക ഒരു വാത്സല്യം ഗണേഷിനോടുണ്ടായിരുന്നു. സിപിഎമ്മിന്‍റെ നെടുനായകത്വത്തിലേയ്ക്ക് പിണറായി വന്നപ്പോഴാണ് അച്ഛനും മകനും കേരളാകോണ്‍ഗ്രസ് ബി എന്ന ഏക എംഎല്‍എ പാര്‍ട്ടിയെ ഇടതുപക്ഷത്തിന്‍റെ കടവില്‍ അടുപ്പിച്ചതെന്നും ഓര്‍ക്കണം. മാത്രവുമല്ല പിണറായി പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും ചുക്കാന്‍ പിടിച്ചുതുടങ്ങിയപ്പോഴേയ്ക്കും വി.എസ്. സ്വന്തം പാര്‍ട്ടിയുടെ പ്രബല വിഭാഗത്തിന്‍റെ കുത്സിതശ്രമങ്ങളാല്‍ ഒതുക്കപ്പെടുകയും പിന്നീട് പ്രായാധിക്യത്താല്‍ പിന്‍വാങ്ങുകയുമായിരുന്നു. വി.എസ്സിന്‍റെ ആ പിന്മാറ്റംകൊണ്ട് ഗുണംകിട്ടിയത് ആര്‍. ബാലകൃഷ്ണപിള്ളയ്ക്കായിരുന്നു. പിണറായി ഭരണത്തിന്‍റെ ഔദാര്യത്തില്‍ മരണംവരെ അദ്ദേഹമായിരുന്നു മുന്നോക്ക സംഭരണ സമിതി ചെയര്‍മാന്‍. ഇപ്പോള്‍ പുതിയ മന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ മകന്‍ ഗണേഷ്കുമാര്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഏതായാലും ഗണേഷ്, നന്ദകുമാര്‍ തുടങ്ങിയവര്‍ സൃഷ്ടിച്ച കത്തിലെ കൃത്രിമത്വമാണ് കേരളഭരണത്തിലെ ദിശാമാറ്റത്തിന് കാരണം. അതാണ് കേരളത്തിലെ വര്‍ത്തമാനകാല ദുരന്തത്തിന് അടിസ്ഥാനവും. ഒരുപക്ഷേ ഗണേഷാദികള്‍ തൊടുത്ത കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ലൈംഗിക വിഷയവുമായി ബന്ധപ്പെട്ടുണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോഴും ഭരണം, കോണ്‍ഗ്രസ്സിന് അനുകൂലമായിരുന്നേനെ. വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ ആയിരുന്നേനെ മുഖ്യമന്ത്രിയും. ഏതായാലും കത്ത് സംബന്ധിച്ച് ആധികാരികമായി പറയാന്‍ കഴിവുള്ള ഏകവ്യക്തി സരിതാനായര്‍ തന്നെയാണ്. സോളാര്‍ വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കവെയാണ് കേസിലെ മുഖ്യപ്രതിയായ അവര്‍ ഒരാത്മകഥ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുന്നത്. എഴുത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ സരിതയ്ക്ക് കഴിയുമെങ്കില്‍ സോളാര്‍ വിഷയത്തെ സംബന്ധിച്ച യഥാര്‍ത്ഥ രേഖയാകുമത്. പ്രതിനായിക എന്നുപേരിട്ട ആ പുസ്തകത്തിന് ഒരുവില്ലനെസ് ടച്ചുണ്ടോ എന്ന് കാലം തെളിയിക്കട്ടെ.
വാല്‍ക്കഷണം: ശാസ്ത്രം അനുദിനം വളരുന്നു. പക്ഷേ, ശാസ്ത്രലോകത്തിന് വളരെവേഗം ചെന്നെത്തുവാനും കണ്ടെത്തുവാനും കഴിയാത്തവിധം ലോണ്‍ ആപ്പുകളും വളരുന്നു. അവരുടെ കെണിയില്‍ അറിഞ്ഞും അറിയാതെയും ജനങ്ങള്‍ പിടയുന്നു. ആഴ്ചകള്‍ക്കു മുമ്പ് രണ്ടുകുട്ടികളെ അനാഥരാക്കിയശേഷം അവരുടെ അച്ഛനും അമ്മയും സ്വയം മൃത്യുവരിക്കാന്‍ കാരണം ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണ്. ഇപ്പോള്‍ വയനാട്ടില്‍ പനമരത്ത് അജയരാജ് എന്ന ചെറുപ്പക്കാരനും മരണത്തെ സ്വയം സ്വീകരിച്ചത് ഇതേ ലോണ്‍ ആപ്പുകാരുടെ ഭീഷണി മൂലമാണ്. അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ച് ജനമധ്യത്തില്‍ അവഹേളിക്കുകയാണ് ഇവരുടെ തന്ത്രം. അവര്‍ ആവശ്യപ്പെടുന്ന പണം കൊടുക്കാന്‍ കഴിയാത്തവര്‍ അഭിമാനം ഭയന്ന് മരണത്തെ ശരണം പ്രാപിക്കുകയാണ്. എവിടെയാണ് ഇത്തരം അശ്ലീല ഫോണ്‍സന്ദേശങ്ങള്‍, വിധികള്‍, എത്തുന്നതെന്ന് കണ്ടെത്താന്‍ ചന്ദ്രയാന്‍ അയച്ചതിന്‍റെ അത്രയും ബുദ്ധിവേണ്ടെന്നാണ് തോന്നുന്നത്. ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തലുകള്‍ ഇത്തരം സാമൂഹികാധമന്മാരെ കണ്ടെത്തുകയും അഴിക്കുള്ളിലാക്കുകയും ചെയ്യുന്നതിലാകട്ടെ.
*
Featured
വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Featured
അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
Featured
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login