Connect with us
48 birthday
top banner (1)

Kerala

ക്രൈംതില്ലർ സിനിമപോലെ
ഭരണം

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

കേരളത്തിലെ പുതിയ രാഷ്ട്രീയാന്തരീക്ഷം ക്ലൈമാക്സും ആൻറിക്ലൈമാക്സും സൃഷ്ടിച്ചുകൊണ്ട് നിരീക്ഷകരെ അഥവാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാംപിണറായി സർക്കാർ സൃഷ്ടിക്കുന്ന നിരന്തര ട്വിസ്റ്റുകൾക്ക് അതിൽ പ്രധാനപങ്കുണ്ട്. ഒരു ക്രൈംതില്ലർ ചിത്രംപോലെ അത് രാഷ്ട്രീയപ്രേക്ഷകരെ ഉദ്വോഗത്തിൻറെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു. പര്യവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നവകേരള സദസ്സിൻറെ ഭാഗമായുള്ള മന്ത്രിസഞ്ചയ സഞ്ചാരത്തിലൂടനീളമുള്ള കരിങ്കൊടി സംഘർഷങ്ങളും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻറെ നേർക്കുള്ള സി.പി.എം. വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രകടനങ്ങളും വാഹനഅക്രമണവുമൊക്കെ ‘രണ്ടാംപിണറായി സർക്കാർ’ എന്ന വിനോദ ചലച്ചിത്രത്തെ ഒട്ടും ലാഗിങ്ങില്ലാത്തവിധം രാഷ്ട്രീയ പ്രേക്ഷകരെ ആസ്വാദനത്തിൻറെ എവറസ്റ്റ് കയറ്റുകയും ചെയ്യുന്നു.

ഒരിടത്ത് ആർഷോയ്ക്ക് ആർപ്പോ വിളിക്കുന്നവർ മറ്റൊരുവശത്ത് ‘ഇതുതാൻടാ ഗവർണർ’ എന്നുപറഞ്ഞ് ഉശിരോടെ പ്രതികരിക്കുന്ന ബിജെപി പ്രഭൃതികൾ. ഇതിനിടയിൽ കറുത്ത ആഡംബരവണ്ടിയുടെ മുന്നിൽ ചാടി കറുത്ത കൊടി വീശി മർദ്ദനമേറ്റു തളരുന്ന യൂത്തുകോൺഗ്രസ്സുകാർ. മുൻകാലങ്ങളിൽ ചില മലയാളചിത്രങ്ങൾ അവസാനിക്കുന്നത് കൂട്ടയടിയോടെയാണ്. അതുപോലൊരു പ്രതീതി ജനിപ്പിക്കുകയാണ് ഇപ്പോൾ പിണറായി സർക്കാർ. ഇതിൽ അല്പം കണ്ണുനനയ്ക്കുന്നത് എഴികളിൽ കുരുങ്ങി വേദനയാലും സഹനത്താലും ശരണം വിളിച്ചുപോകുന്ന മാളികപ്പുറങ്ങളും അയ്യപ്പന്മാരായ താപസവൃദ്ധന്മാരുമാണ്.
ഗവർണറുടെ സഞ്ചാരപഥം ചോർത്തി ആർഷോമാർക്ക് നല്കിയും അദ്ദേഹത്തിനുവേണ്ടത്ര സുരക്ഷ ഒരുക്കാത്തതും പോലീസിൻറെ ആസൂത്രണപാളിച്ചയും വളഞ്ഞബുദ്ധിയുമാണെന്ന് പരക്കെ പരാതി ഉയർന്നിരുന്നു. ശബരിമലയിലെ അനിയന്ത്രിത തിരക്ക് ലഘൂകരിക്കുന്നതിലും പോലീസിന് വീഴ്ച പറ്റിയിരുന്നു. പോലീസുകാരുടെ കരുതലും രോമാഞ്ചവുമെല്ലാം കറുത്തവണ്ടിക്ക് ചുറ്റുമായതാണ് ഈ സംവിധാനങ്ങളെ ആകെ തകർത്തുകളഞ്ഞത്. തുച്ഛമായ പോലീസുകാരും ലക്ഷക്കണക്കായ തീർത്ഥാടകരും തമ്മിലുള്ള അനുപാതവും അന്തരവുമെല്ലാം പുണ്യഭൂമിയെ ജയിലറയ്ക്കുതുല്യം ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ സംഭവമുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാധാകൃഷ്ണന് പറയാനുണ്ടായിരുന്നത് വളരെ ബാലിശമായ കാര്യമായിരുന്നു. അയ്യപ്പഭക്തന്മാർ കൂട്ടമായി എത്തിയതാണ് അനിയന്ത്രിത തിരക്കിന് കാരണമെന്നാണ് അദ്ദേഹത്തിൻറെ ന്യായം. അയ്യപ്പന്മാർ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരണം എന്നാണ് മന്ത്രി പറഞ്ഞതിൻറെ മറുന്യായം. ഇത്രയും നാൾ സംഘം ചേർന്ന് ശരണം വിളിച്ചെത്തിയ അയ്യപ്പഭക്തന്മാർ മന്ത്രിയുടെ വാക്കുകളുടെ അർത്ഥശൂന്യത അപ്പാടെ തള്ളിക്കളഞ്ഞുകാണും.
അല്ലെങ്കിലും ശബരിമല എന്നു കേൾക്കുമ്പോൾ തന്നെ സിപിഎം ഭരണക്കാർക്ക് കട്ട കലിപ്പാണ്. മുൻപ് ക്ഷേത്ര വിശ്വാസത്തെ തകർത്ത് സ്ത്രീകൾക്കു കൂടി ദർശന സാധ്യത ഒരുക്കാൻ കൊണ്ടുപിടിച്ച ശ്രമമായിരുന്നു പിണറായി സർക്കാർ നടത്തിയത്. അന്ന് ഒന്നുരണ്ടു സ്ത്രീകളെ പാതിരാത്രിയിൽ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിച്ച് സർക്കാർ സായൂജ്യം നേടുകയും ചെയ്തു. അതിൻറെ ഭാഗമായി സ്ത്രീകളെ നവോത്ഥാനത്തിൻറെ പേരും പറഞ്ഞ് ദേശീയപാതയിൽ തെക്കുവടക്കു നിർത്തുകയും ചെയ്തു. കുറ്റം പറയാത്തവിധം സ്ത്രീകൾ അതിൽ സഹകരിക്കുകയും ചെയ്തു. പക്ഷേ അതിനോടനുബന്ധിച്ച് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ റോഡിൽ നിരന്ന സ്ത്രീകൾ അടക്കം പലരും വോട്ട് ചെയ്തില്ലെന്നത് ചരിത്രം. ആ ശബരിമല ഈർഷ്യ ഇപ്പോഴും പിണറായി സർക്കാരിനുണ്ടെന്നുവേണം കരുതാൻ. അവിടെ തിങ്ങിഞെരുക്കി കുറെ മറുനാടൻ അയ്യപ്പഭക്തന്മാർ നിർവാണം പൂകിയാൽ കറുത്ത വണ്ടിയിലെ യാത്രക്കാരായ തങ്ങൾ മന്ത്രിമാർക്ക് യാതൊരു ചേതവുമില്ലാത്ത പോലെയാണ്. അവർ ശബരിമലയിലെ കെഎസ്ആർടിസി ഗതാഗത സംവിധാനത്തെ തകർത്തതും ജലദൗർലഭ്യം സൃഷ്ടിച്ചതും അവശ്യമരുന്നുകൾ നൽകാതെ ഡിസ്പെൻസറികൾ തുറന്ന് വച്ചതും ആവശ്യത്തിന് ഉപകരിക്കാത്തവിധം പോലീസ് സേനയെ പിൻവലിച്ചതും ഈ പോലീസുകാരെല്ലാം ശബരിമല തീർത്ഥാടനപരിസരത്തുനിന്നും ഗവർണറുടെ സംരക്ഷണ സംവിധാനത്തിൽ നിന്നും ആരുടെ നിഗൂഢനിർദ്ദേശപ്രകാരമാണ് പോലീസ് മന്ത്രി കൂടിയായ പിണറായി സഞ്ചരിക്കുന്ന കറുത്തവണ്ടിക്ക് സൗരയൂഥ ഭ്രമണം നടത്തിയതെന്ന് ആർക്കുമറിയില്ല. അതുപോലെ ആ ർക്കുമറിയാത്ത മറ്റൊരു കാര്യമാണ് പോലീസുകാർ ഗവർണറുടെ സഞ്ചാരപഥം ആർഷോമാർക്ക് ചോർത്തിക്കൊടുത്തതും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് എസ്എഫ്ഐ പിള്ളേർ ഇനിയും ഗവർണറെ വഴിയിൽ തടയുമെന്നാണ്. ഇനി ഈ നിർദ്ദേശം പോയത് ഏ.കെ.ജി. സെൻററിൽ നിന്നാണോ, ആവോ? ബാക്കിയെല്ലാം കാലമാകുന്ന സ്ക്രീനിൽ കാണാൻ പോകുന്ന കാഴ്ചകളാണ്. അത് പറയുന്നതിൽ ഒരർത്ഥവുമില്ല.

വാൽക്കഷണം:
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു. പ്രതി കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് ജഡ്ജിയുടെ വിധിയിൽ പറയുന്നത്. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അയാളെ രക്ഷപ്പെടുത്താൻ പല നിർണ്ണായ തെളിവുകൾ ശേഖരിക്കാനും രേഖപ്പെടുത്താനും പോലീസ് കാട്ടിയ അലംഭാവമാണ് ക്രൂരനായ പ്രതിയുടെ ശിക്ഷ ഒഴിവാക്കലിൽ കലാശിച്ചത്. ഭരണസ്വാധീനം ജോലിയോടുള്ള ആത്മാർത്ഥതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് സത്യത്തോടും നീതിയോടുമുള്ള ആശാ കിരണമാണെന്ന് ഓർക്കുക.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം

പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

Continue Reading

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Featured