Kerala
അഴിമതിയെ അലക്കി വെളുപ്പിക്കുന്ന പ്രതികാരം
- നിരീക്ഷകന്‍
- ഗോപിനാഥ് മഠത്തില്‍
പ്രതികാരം പലവിധത്തിലാകാം. പ്രത്യക്ഷമായും പരോക്ഷമായും സകലവിധ തെറ്റിന്‍റേയും അഴിമതികളുടേയും ചളിക്കുണ്ടില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേരളാസര്‍ക്കാര്‍ ഇതില്‍ ഏതുവില കുറഞ്ഞ പ്രതികാര നടപടികളുമായാണ് ഇപ്പോള്‍ മുന്നോട്ടുനീങ്ങുന്നതെന്ന് അറിയില്ല. മോന്‍സന്‍ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റുചെയ്തതും പ്രതിപക്ഷനേതാവിനെതിരെ വിജിലന്‍സ് കേസ് എടുത്തതുമൊക്കെ വിലകുറഞ്ഞ പ്രതികാരബുദ്ധിയുടെ ഭാഗമായി വേണം കാണേണ്ടത്.
തൊട്ടതെല്ലാം വെടക്കാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. അടുത്തിടെ സിപിഎമ്മിന്‍റെ ഇളം തലമുറചേട്ടന്മാര്‍ സൃഷ്ടിക്കുന്ന ഭരണ ധാര്‍ഷ്ട്യത്തിന്‍റെ മറവില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ ഉഴുതുമറിച്ച സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയായതാണ്. ഒരു അഴിമതി സംഭവത്തെ മറ്റൊരു അഴിമതികൊണ്ട് അതിജീവിക്കാന്‍ നടത്തുന്ന പിണറായി ശ്രമങ്ങളാണ് കഴിഞ്ഞ പല വര്‍ഷങ്ങളായി ഇവിടെ നടന്നുവരുന്നത്. എണ്ണിയാലൊടുങ്ങാത്ത നൂറുകണക്കിന് അഴിമതി നടത്തി അതിനെ ഒരു സിംഹാസനം തന്നെയാക്കി ഭരണം നടത്തുന്ന ഒരു ജനവിരുദ്ധ സര്‍ക്കാരിന്‍റെ ദുഷ്ടതന്ത്രത്തിന്‍റെ ഭാഗം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കി അവഹേളിപ്പിക്കുക എന്നത്. എ.ഐ ക്യാമറ അഴിമതികള്‍, സര്‍വ്വകലാശാലകളിലെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ മുതലായവയെ നിഷ്പ്രഭമാക്കി മുഖം മിനുക്കാനുള്ള സര്‍ക്കാരിന്‍റെ വിഫലമശ്രമം മാത്രമാണത്. ഞങ്ങള്‍ മാത്രമല്ല നിങ്ങളും അഴിമതിയുടെ ഒരേ തൂവല്‍പ്പക്ഷികളാണെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവൃത്തിയും അതിലൂടെ കോണ്‍ഗ്രസ്സിന്‍റെ ഇമേജ് തകര്‍ത്ത് കേന്ദ്ര ഭരമപാര്‍ട്ടിയുടെ പ്രീതി സമ്പാദിക്കാനുള്ള കുടില നീക്കവുമാണിത്.
ഒട്ടനവധി തെറ്റുകള്‍ ചെയ്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമുമ്പില്‍ റാന്‍മൂളി ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. മുമ്പ് പലപ്പോഴും ചെയ്തുകൂട്ടിയ പല അഴിമതിക്കേസുകളും കേന്ദ്ര ഏജന്‍സികളുടെ ഫയലില്‍ ബോധനിദ്രയിലാണ്. അത് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പൊടിതട്ടിയെടുത്ത് സജീവമാക്കാന്‍ അവര്‍ക്ക് കഴിയാവുന്നതേയുള്ളൂ. ലാവ്ലിന്‍ കേസിന്‍റെ നീട്ടിവയ്ക്കല്‍ ഔദാര്യം ഇതിന് പശ്ചാത്തലമായി വേണം ചിന്തിക്കേണ്ടത്. അങ്ങനെ അതിനായി സ്നേഹിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കോണ്‍ഗ്രസ് ഉന്മൂലനം എന്ന പ്രധാന അജണ്ടയെ പരിപോഷിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ കേരള സര്‍ക്കാര്‍ അറിഞ്ഞും അറിയാതെയും നിര്‍ബന്ധിക്കപ്പെടുന്നു എന്നതിന്‍റെ തെളിവായും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളെകാണേണം.
നെയ്യപ്പം തിന്നാല്‍ വിശപ്പും മാറും മീശയും മിനുക്കാം എന്നു പറഞ്ഞതുപോലെ കോണ്‍ഗ്രസ്സ് നേതാക്കളെ കേസ്സിന്‍റെ വലയില്‍ കുടുക്കിയാല്‍ കരേളസര്‍ക്കാരിന് രണ്ടുണ്ട് നേട്ടം. കേന്ദ്രസര്‍ക്കാരിന്‍റെ അദമ്യമായ സ്നേഹത്തിനു മുന്നില്‍ വിനീത വിധേയനാകുന്നതിനുമപ്പുറം ഭരണത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന വിഷയത്തില്‍നിന്ന് ജയശ്രദ്ധ തിരിച്ചുവിടുകയും ചെയ്യാ. എ.ഐ. ക്യാമറ അഴിമതിക്കാര്യം ഇപ്പോള്‍ ജനങ്ങള്‍ ഏകദേശം മറന്ന മട്ടാണ്. അതിനെമറവിയിലേക്ക് തള്ളാന്‍ പ്രേരിപ്പിച്ചത് എസ്.എഫ്.ഐ നേതാക്കന്മാരുടെ വിദ്യാഭ്യാസ രംഗത്തെ തൊഴുത്തില്‍ കുത്താണ്. ഇതിനെയും മറികടക്കണമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനെ അറസ്റ്റു ചെയ്യുന്നതാണ് നല്ലതെന്ന് എ.കെ.ജി സെന്‍റര്‍ കൂട്ടമായി തീരുമാനമെടുക്കുകയും അതിന് അല്‍പ്പം എരിവ് പകരുന്നതിന് ഒരു നുള്ള് പോക്സോ കൂടി ചേര്‍ക്കുന്നത് നല്ലതാണെന്ന് എം.വി. ഗോവിന്ദന്‍ എന്ന പാര്‍ട്ടി പാചകവിദഗ്ധന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ രംഗം കൊഴുത്തു. പക്ഷേ പോക്സോ എരിവ് ഒരധിക്കപ്പറ്റാണെന്ന് അവര്‍ക്കുതന്നെ ബോധ്യപ്പെട്ടുപ്പോള്‍ ആ വാര്‍ത്താ വിഭവം ആരും ഭക്ഷിക്കാതെയായി എന്നതാണ് സത്യം. എന്തായാലും തന്‍റെ നിര്‍ദ്ദേശം അതില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണല്ലോ ആ വാര്‍ത്ത ഉപയോഗശൂന്യമായത് എന്നുകരുതി ഗോവിന്ദന്‍ മാത്രം അത് ഭക്ഷിച്ചു രസിക്കുന്നു. കടന്ന പ്രായത്തിലെ ഗോവിന്ദന്‍റെ ലൈംഗിക തൃഷ്ണയാണോ കെ. സുധാകരന്‍റെ ചുമലില്‍ ചാര്‍ത്തി രസിക്കാന്‍ കാരണമായതെന്ന് അന്വേഷിക്കേണ്ടത് മനഃശാസ്ത്രവിദഗ്ധരാണ്.
ഏതായാലും പിണറായി സര്‍ക്കാരിന്‍റെ അതിജീവനയാത്ര ഏഴുവര്‍ഷമായി തുടരുന്നത് സ്വന്തം അഴിമതിക്കഥയെ മറ്റൊരു അഴിമതിക്കഥ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ മറവിയിലാഴ്ത്തിക്കൊണ്ടാണ്. സ്വപ്ന പറഞ്ഞ കഥകളും ലൈഫ്മിഷനും ഒക്കെ ജനബോധത്തില്‍നിന്ന് താല്‍ക്കാലികമായെങ്കിലും വിസ്മൃതമാക്കപ്പെട്ടു. ഒരു അഴിമതിക്കഥ മറക്കാന്‍ പിണറായി സര്‍ക്കാര്‍ പിന്നെ പുതിയ പുതിയ അഴിമതിക്കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ പുതിയ ഇലക്ഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്‍റെ പ്രിയം വര്‍ദ്ധിപ്പിക്കാനാണ് കെ. സുധാകരനെയും വി.ഡി. സതീശനേയും കേസ്സിന്‍റെ കെണിയില്‍പ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സിന്‍റെ പ്രധാന ജോലി ഇപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ നിരയെ ഇല്ലാതാക്കുകയെന്നതാണ്. അടുത്ത ഊഴം രമേശ് ചെന്നിത്തലയാണെന്ന് പറയപ്പെടുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാ പ്രതിപക്ഷ എം.എല്‍.എമാരും അല്‍പ്പം ജാഗ്രതയോടിരിക്കുന്നത് നല്ലതാണ്.
വാല്‍ക്കഷണം:
ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഇപ്പോള്‍ നാടുഭരിക്കുന്നതെന്നുതോന്നുന്നു. എവിടെയും ഡെങ്കിപ്പനി മാത്രമെ ചര്‍ച്ച ചെയ്യുന്നുള്ളു. പിന്നെ എലിയുടെ പേരിലുള്ള പനിയും. പക്ഷേ കേരളത്തില്‍ മരണത്തിനുമാത്രം അവസാനമില്ല. കൊറോണ അല്‍പ്പം പത്തി താഴ്ത്തിയപ്പോള്‍ സഹ വില്ലന്മാരായ പനികള്‍ ഭീഷണിപ്പെടുത്തി ആളാവുന്നു. കൊറോണ ഉള്ളപ്പോള്‍ മാളത്തിലൊളിച്ചവരാണിവര്‍. ഏതായാലും പനിക്കു പറ്റിയ മണ്ണായി കേരളം മാറിയിരിക്കുന്നു എന്നതാണ് സത്യം. മഴ അല്‍പ്പം മടിച്ചുനില്‍ക്കുന്നെങ്കിലും കാലം തെറ്റാതെ പനിയെത്തിക്കുന്നതില്‍ കൊതുകുകള്‍ക്ക് ഒരു പഞ്ഞവുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഓടകള്‍, കനാലുകള്‍ എന്നിവ യഥാകാലത്ത് കൊതുകു നിവാരണ പ്രക്രിയകള്‍ വേഗത്തിലാക്കേണ്ടതുണ്ട്. അതുപോലെ ഓരോരുത്തരും പരിസരം വൃത്തിയാക്കുകയും കൊതുകു വളരാനുള്ള സാഹചര്യം സൃഷ്ടിക്കാതെയും നോക്കേണ്ടതുണ്ട്. മാതൃകാ ആരോഗ്യ സംവിധാനമുള്ള കേരളം പനിച്ചു മരിച്ചാല്‍ അതിന്‍റെ നാണക്കേട് നമുക്കോരോരുത്തര്‍ക്കുമാണ്.
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
Kerala
നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ernakulam
തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login