Connect with us
48 birthday
top banner (1)

Kerala

ഇയാഗോയുടെ കാലുഷ്യം
കാഷ്വോയോടെന്നപോലെ

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

രാജ്യത്ത് കോൺഗ്രസ്സിനെ നിശബ്ദമാക്കാനുള്ള ബോധപൂർവ്വമായ പദ്ധതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം. ഇതിനുവേണ്ടിയുള്ള പല മാതൃകകളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് കേന്ദ്രഗവൺമെൻറിൽ നിന്നാണ്. പ്രത്യക്ഷത്തിൽ സിപിഎം ബിജെപിയും ബദ്ധവൈരികളായി അഭിനയിക്കുമെങ്കിലും പ്രതലത്തിലെ സമുദ്രതിരമാലകളുടെ കലമ്പലിൻറെ അടിയിലെ ശാന്തതയിൽ ഇവർ പരസ്പരം കെട്ടിപ്പുണരുന്നത് കാണാൻ കഴിയും. ബിജെപി സർക്കാരിൻറെ കടുത്ത വിമർശകനായ രാഹുൽഗാന്ധിയെ യാതൊരുവിധ സാമാന്യനീതി ബോധവും കൂടാതെ ആകാശത്തുനിന്ന് സൃഷ്ടിച്ചെടുത്ത വൃഥാ കാരണങ്ങളുടെ പേരിൽ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ഔദ്യോഗികവസതി ഒഴിപ്പിക്കുകയും ചെയ്തത് സമീപകാല സംഭവങ്ങളാണ്. അതിൻറെ കേരളീയ പതിപ്പാണ് ഇപ്പോൾ വിഡി സതീശനുനേരെ നടക്കുന്ന അന്വേഷണശ്രമങ്ങൾ. ക്ലീൻ ഇമേജോടെ നിന്ന് കേരളസർക്കാരിൻറെ അഴിമതി കഥകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്ന സതീശനോടുള്ള പിണറായി സർക്കാരിൻറെ കലിപ്പ് എത്രമാത്രം രൂക്ഷമായിരിക്കുമെന്ന് ഏതൊരാൾക്കും ഊഹിക്കാവുന്നതേയുള്ളൂ. അപ്പോൾ അയാളെ രാഷ്ട്രീയമധ്യത്തിൽ താറടിച്ചുകാണിക്കുക എന്നത് പിണറായി സർക്കാരിൻറെ വൃത്തികെട്ട രാഷ്ട്രീയ ഗിമിക്കായി പരിണമിച്ചു. രാഹുൽഗാന്ധി, മോദി അദാനി ബന്ധത്തിൻറെ സത്യാവസ്ഥയിൽ സ്പർശിച്ചപ്പോഴാണ് ഇയാളെ ഈ സഭയിൽ വച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് മോദി സർക്കാർ തീരുമാനിച്ചത്. അതുപോലെ കെ.ഫോൺ കേബിളിന് ചൈനയുമായി ബന്ധമുണ്ടെന്നുള്ള പ്രതിപക്ഷനേതാവിൻറെ ആരോപണമാകാം പിണറായി സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ പിണറായിക്ക് സതീശനോടുള്ളത് ഇയാഗോയ്ക്ക് കാഷ്വോയോടുള്ള അസൂയ തന്നെ. അഴിമതിയുടെ ചതുപ്പ് നിലങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഒരാൾക്ക് കരയിൽ നിൽക്കുന്ന അഴിമതിയുടെ കറപുരളാത്ത വ്യക്തിയോടെ തോന്നുന്ന വിദ്വേഷത്തിൻറെ മറ്റൊരു പകർച്ചയാണിത്. നീയും അത്ര വിശുദ്ധനല്ല എന്ന് വരുത്തിത്തീർക്കാനുള്ള നിഗൂഢശ്രമം. അതിന് ചാലക്കുടിയിൽ നിന്ന് ഒരു ബിനാമി പരാതിക്കാരനെ സർക്കാർ കണ്ടെത്തുകയായിരുന്നു. പുനർജ്ജനി ഭവനപദ്ധതിയുടെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പണപ്പിരിവുനടത്തിയതിൽ നിയമലംഘനം ഉണ്ടെന്നായിരുന്നു അയാളുടെ പരാതി. പണപ്പിരിവും സകല വെട്ടിപ്പും കുതന്ത്രങ്ങളും നടത്തി മുന്നേറുന്ന പിണറായി സർക്കാർ തൻറെ അഴിമതിയുടെ മഞ്ഞക്കണ്ണടയിലൂടെ മറ്റെന്തിനെയും മഞ്ഞയായികാണാൻ നടത്തുന്ന കൗതുകമാണ് ഇപ്പോൾ വി.ഡി.സതീശനുനേരെ നടത്തിയിരിക്കുന്നത്.
പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ ഏറുന്നതുതന്നെ ഉമ്മൻചാണ്ടി എന്ന സംശുദ്ധനായ കോൺഗ്രസ്സുകാരനെതിരെ ഇല്ലാക്കഥകൾ സൃഷ്ടിച്ച് കേസുകൊടുത്ത് നീതിപീഠത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. സ്ത്രീകളെ എന്നും അധികാരത്തിൻറെ തുറപ്പുചീട്ടായി പുരാതനകാലത്തും ആധുനികകാലത്തും അധികാരമോഹികൾ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്. സരിതയും സോളാറുമായി ബന്ധപ്പെട്ട് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അക്കാലത്ത് സൃഷ്ടിച്ച സമരവേലിയേറ്റങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിൻറെ ഫലമായാണ് പിണറായി സർക്കാർ അഴിമതിയുടെ രണ്ടാംഘട്ടം തുടരുന്നതുതന്നെ. തന്നെ പ്രതിയാക്കി പ്രതിപക്ഷം വാദമുഖങ്ങൾ ഉയർത്തുമ്പോഴൊക്കെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഒന്നേ പറയാനുള്ളൂ, താൻ നിരപരാധിയാണെന്നും സത്യം കാലം തെളിയിക്കുമെന്നും. ഇല്ലാത്ത കുറ്റങ്ങളുടെ പേരിൽ ജനകീയനായ ഉമ്മൻചാണ്ടിയെ തളയ്ക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ ആദ്യം തിരിച്ചറിഞ്ഞത് കോടതിയാണ്. പിന്നെയിപ്പോൾ ചേട്ടൻബാവയും അനിയൻ ബാവയുമായ പിണറായിയും കാനവും ചേർന്ന് പ്രകാശനം ചെയ്ത മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരൻറെ ‘കനൽ വഴികളിലൂടെ’ എന്ന ആത്മകഥയും ഉമ്മൻചാണ്ടിയുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻറെ ‘നീതി എവിടെ’ എന്ന പുസ്തകവും ഇതിന് കൂടുതൽ ബലം പകരുന്നു. ഇവിടെ ഉമ്മൻചാണ്ടി പറഞ്ഞതുപോലെ അദ്ദേഹത്തിൻറെ രാഷ്ട്രീയ വിശുദ്ധത യാതൊരുവിധ ആഹ്ലാദാരവങ്ങളും സൃഷ്ടിക്കാതെ കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അൽപ്പകാലമെങ്കിലും കേസ്സിൽ വിനയായിത്തീർന്നത് ഉമ്മൻചാണ്ടി തന്ന ജസ്റ്റിസ് ശിവരാമൻ കമ്മീഷൻറെ വിരുദ്ധ റിപ്പോർട്ടുകളായിരുന്നു. അതേപോലെ ശൂന്യതയിൽ നിന്ന് കേസ്സുകൾ സൃഷ്ടിക്കാനും കുറച്ചുകാലമെങ്കിലും രാഷ്ട്രീയ മാന്യവ്യക്തികളെ അവഹേളിക്കാനുമുള്ള ശ്രമങ്ങളാണ് വി.ഡി സതീശൻറെപേരിൽ ഇപ്പോൾ പിണറായിസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടുകാലിൽ മന്തുള്ളവൻ ഒരുകാലിൽ മന്തില്ലാത്തവനെ മന്താ എന്നുവിളിക്കുന്ന പ്രകൃതം.

വാൽക്കഷ്ണം
എസ്.എഫ്.ഐയുടെ പ്രതിനിധികൾ വിദ്യാഭ്യാസ രംഗത്ത് പല അഭ്യാസങ്ങളും കാട്ടിത്തുടങ്ങിയതതിന് പല കഥകളുണ്ട് പറയാൻ. ആ കഥകളുടെ തുടർച്ചയിൽ വർത്തമാനകാല കഥയിലെ നായികയാണ്. എസ്.എഫ്.ഐ മുൻ നേതാവും മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനിയുമായ കെ. വിദ്യ. അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിനുവേണ്ടി വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നാണ് പോലീസ് അന്വേഷത്തിലെ കണ്ടെത്തൽ. കോളേജിൻറെ സീലിനോടു സാമ്യമായ സീലാണ് സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. കോളേജ് വൈസ് പ്രിൻസിപ്പലായിരുന്ന വി.കെ. ജയമോളുടെ ഒപ്പും സീലിലും മാറ്റം വരുത്തിയാണ് സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നതും. വിദ്യയുടെ ഈ അഭ്യാസം ഉന്നത വിദ്യാഭ്യാസരംഗത്തെ വിവാദത്തിൻറെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. മുമ്പ് ചിന്താജെറോം ഗവേഷകരംഗത്ത് നടത്തിയ ചിന്തയില്ലാ പ്രവൃത്തിപോലയാണിത്. ഇതിന് പിള്ളേരെ കുറ്റം പറയാൻ കഴിയില്ല. ആശാനെ കണ്ടല്ലേ കുട്ടികൾ വളരുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured