Kerala
ദുശ്ശാസനന്മാരും ദുര്യോധനന്മാരും
അലങ്കോലമാക്കുന്ന പുതിയ മഹാഭാരതം

- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ജനിക്കുന്നെങ്കിൽ കെ.വി.തോമസ്സിനെപ്പോലെ ജനിക്കണം. കോൺഗ്രസ്സുകാരനായിരുന്നപ്പോൾ കിട്ടാവുന്ന പരിഗണനയും ആനുകൂല്യവും പറ്റി ജീവിതത്തിൻറെ സകല സൗഭാഗ്യങ്ങളും അനുഭവിച്ചശേഷം ആ പാർട്ടി വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കുതന്ത്രത്താൽ അധികാരഭ്രഷ്ടമായപ്പോൾ നിഷ്ക്രിയനാവുകയും തുടർന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമുതൽ ഇടതുപക്ഷ കൂടാരത്തിൽ എത്തി ഒറ്റുകാരനായതിൻറെ ഗുണം ഇപ്പോൾ അദ്ദേഹത്തിന് സൗഭാഗ്യമായിത്തീർന്നിരിക്കുന്നു. പാർട്ടിയിലെ ആദർശങ്ങൾക്കോ മൂല്യങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാതെ എങ്ങനെയും ജീവിതത്തിൻറെ പ്രത്യേക തലത്തിൽ മാത്രം വിരാജിക്കാനോ അല്പം പോലും താഴേയ്ക്കുവരാനോ വ്യതിചലിക്കാനോ ഇഷ്ടപ്പെടാത്ത ചിലരുണ്ട് രാഷ്ട്രീയത്തിൽ. അക്കൂട്ടത്തിൽ ആദ്യപേരുകാരനാണ് കെ.വി.തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം കെ.വി. ചേർന്നു നിന്നെങ്കിലും വേണ്ടത്ര ഊർജ്ജം ആ പക്ഷത്തിന് കിട്ടിയിരുന്നില്ല എന്നത് അതിൻറെ ഫലം തെളിയിച്ച കാര്യമാണ്. അങ്ങനെ നിസ്സഹായനായി രാഷ്ട്രീയത്തിലെ നിർഗുണപരബ്രഹ്മമായി കഴിഞ്ഞുവരവെയാണ് ഇടതുപക്ഷ ഭരണത്തിൻറെ അപ്പോസ്തലനായ മുഖ്യമന്ത്രിയുടെ മനസ്സിൽ കെ.വി. നല്കിയ പഴയ ഉപകാരത്തിൻറെ സ്മരണയിൽ കുളിരുകോരി വെള്ളിത്താലത്തിൽ കാബിനറ്റ് പദവി വച്ചുനീട്ടി അനുഗ്രഹിച്ചതും. കേന്ദ്രമന്ത്രിയായും എം.പിയായും ദീർഘകാലം പ്രവർത്തിച്ച തോമസ്സിൻറെ ഡൽഹിയിലുള്ള സ്വാധീനവും ബന്ധവും കേരളസർക്കാരിന് ഉപയോഗപ്പെടുത്താനുള്ള നീക്കത്തിൻറെ ഭാഗമാണ് ഈ നിയമനമെന്നാണ് കമ്മ്യൂണിസ്റ്റു പാണനാർമാർ രാഷ്ട്രീയ ഇടനാഴികളിൽ ഇപ്പോൾ ഇടയ്ക്കകൊട്ടി പാടി നടക്കുന്നത്. കെ.വി. തോമസ്സിനെ ഇടതുപക്ഷം പുതിയ അവതാര മഹത്വത്തോടെ പ്രതിരോധ സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ അവർ സൗകര്യപൂർവ്വം വിസ്മരിച്ചുപോകുന്നത് തങ്ങളുടെ തനത് എം.പി.യായിരുന്ന എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചകാര്യമാണ്. അദ്ദേഹവും കുറെക്കാലം എം.പിയായി ഡൽഹിയിൽ വിലസിനടന്നയാളാണ്. ആ പരിചയം വസൂലാക്കാൻ വേണ്ടിയല്ലെ പിണറായി സർക്കാരിൻറെ പ്രതിനിധിയായി സമ്പത്ത് ആറ്റിങ്ങലിൽ പരാജയപ്പെട്ടപ്പോൾ ഡൽഹിക്ക് അയച്ചത്. എന്നിട്ട് സമ്പത്ത് ഡൽഹിയിൽ ചെന്ന് ധനം ദുര്യോഗം ചെയ്ത് പുതിയ ഭാരതത്തിലെ ദുര്യോധനനാവുകയായിരുന്നു. സമ്പത്തിനും അദ്ദേഹത്തിൻറെ ഓഫീസിനുമായി ഇരുപതു മാസം കൊണ്ട് ചെലവിട്ടത് ഏഴുകോടി ഇരുപത്തിയാറുലക്ഷമാണെന്നാണ് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ നൽകിയ ബജറ്റ് രേഖകൾ സൂചിപ്പിക്കുന്നത്. അതിനാൽ 2019-2020 സാമ്പത്തിക വർഷം മൂന്നുകോടി എൺപത്തിയഞ്ചുലക്ഷവും 2020-21-ൽ മൂന്നുകോടി നാൽപ്പത്തിയൊന്ന് ലക്ഷവും ചെലവഴിച്ചതായി പറയുന്നു. സമ്പത്തിന് ശമ്പളമായി മാത്രം നൽകിയത് നാലുകോടി അറുപത്തിരണ്ടു ലക്ഷമാണ്. ദിവസവേതന ഇനത്തിൽ ഇരുപത്തിമൂന്നരലക്ഷം രൂപയാണ് ചെലവ്. യാത്രാച്ചെലവുകൾക്ക് പത്തൊൻപതരലക്ഷവും ഓഫീസ് ചെലവ് ഒരുകോടി പതിമൂന്നുലക്ഷവുമാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ ബാലഗോപാലിൻറെ സാമ്പത്തിക വിലാപ കാവ്യാലാപനം അല്പമെങ്കിലും ശമിച്ചത് സമ്പത്തിൻറെ ഈ കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ മാത്രമാണെന്ന് തോന്നുന്നു. വെറുതെ കുറെ രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഊട്ടിവളർത്താൻ മുഖ്യമന്ത്രിയും അനുചരന്മാരും നടത്തുന്ന കുത്സിതശ്രമത്തിൻറെ ഭാഗമായി എത്രയധികം ദുഷ്ചെലവുകളാണ് സംസ്ഥാനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമ്പത്തിന് പ്രകടമാക്കാൻ കഴിയാത്ത എന്ത് ഭരണപ്രത്യേകതയാണ്, അടവുനയമാണ് ഡൽഹിയിൽ ഇനി തോമസ് ചെന്ന് അവതരിപ്പിക്കാനിരിക്കുന്നത്. പിന്നെ കെ.വിക്ക് ഒരു പ്രത്യേകത ഉള്ളത് അദ്ദേഹം വിപരീതകക്ഷിയിൽ നിന്ന് വന്ന വിരുന്നുകാരനാണ്. അപ്പോൾ കെങ്കേമമായി സ്വീകരിച്ചാലല്ലേ അതേ പാളയത്തിലെ മറ്റുള്ളവരെയും ആകർഷിച്ച് കൂടെക്കൂട്ടാൻ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് കെ.വിയെപ്പോലും ഞെട്ടിപ്പിച്ചുകൊണ്ട് ക്യാബിനറ്റ് പദവി നൽകിയത്.
യഥാർത്ഥത്തിൽ കെ.വി.തോമസ്സിനെ ഇരപോലെ ചൂണ്ടലിൽ കൊരുത്ത് ഇടതുപക്ഷം യുഡിഎഫ് കടലിൽ ഇട്ടിരിക്കുന്നത് പ്രതിപക്ഷത്തുനിന്നും വമ്പൻസ്രാവുകളെ പിടിക്കാൻ തന്നെയാണ്. അടുത്തവർഷങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണാ തിരഞ്ഞെടുപ്പും നിയമസഭാ ഇലക്ഷനും നടക്കാനിരിക്കെ ചൂണ്ടലിട്ട് രാഷ്ട്രീയ അഴിമുഖത്ത് പിണറായിയും സംഘവും കാത്തിരിക്കുന്നത് വെറുതയല്ല. ആ ജാഗ്രതയാണ് യുഡിഎഫ് ഘടകകക്ഷികൾക്ക് ഉണ്ടാകേണ്ടത്. പ്രതിപക്ഷത്തുനിന്നും ആരെങ്കിലും ഇടതുപക്ഷത്തെത്തിയാൽ കെ.വി.തോമസ്സിനെപ്പോലെ സംരക്ഷിക്കുമെന്ന് ഉറപ്പാണ്. ക്യാബിനറ്റ് റാങ്ക് നല്‍കിയതിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല കെ.വി.തോമസ്സിനെ ഇത്ര വലിയ പദവി നൽകാൻ കാരണം അദ്ദേഹം ലത്തീൻ കത്തോലിക്കാ സഭാനേതൃത്വവുമായി അടുത്തബന്ധമുള്ള ആളായതായിരിക്കാം. അത് എറണാകുളം ബെൽറ്റിൽ മാർക്സിസ്റ്റുപാർട്ടിയെ ആഴത്തിൽ സ്വാധീനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഘടകമാണ്.
ഏതായാലും ധനമന്ത്രി ബാലഗോപാലിൻറെ സാമ്പത്തിക പഴിപറച്ചിലിന് സമ്പത്ത് ഉൾപ്പെടെയുള്ള സർക്കാരിൻറെ ഡൽഹി പ്രതിനിധികൾ വരുത്തിവച്ച സാമ്പത്തിക ക്രമക്കേടുകൾക്കിടയിലാണ് കെ.വി.തോമസ് ക്യാബിനറ്റ് പദവിയോടെ ഡൽഹിക്ക് പുറപ്പെടുന്നത്. ക്യാബിനറ്റ് റാങ്ക് ആകുമ്പോൾ ഡൽഹിയിൽ പ്രത്യേക ഓഫീസും വസതിയും കാറുമുണ്ടാകും. പ്രൈവറ്റ് സെക്രട്ടറി, ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ, ഡ്രൈവർ എന്നിവരടക്കം നാലോ അഞ്ചോ ജീവനക്കാരെ നിയമിക്കാനാവുമെന്ന് പറയുന്നു. ക്യാബിനറ്റ് പദവിയുള്ള മന്ത്രിയുടെ ശമ്പളം 97,429 രൂപയാണ്. അദ്ദേഹത്തിൻറെ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഏതുവിധത്തിലായിക്കുമെന്ന് വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ. ഏതായാലും വ്യക്തിപ്രീണനത്തിൻറെ അടിസ്ഥാനത്തിൽ ധനം ദുര്യോഗം ചെയ്യുന്ന ദുര്യോധനൻറെ കൗരവസഭയായിരിക്കുന്നു ഇടതുപക്ഷ മന്ത്രിസഭ. ഇതിൽ ചിലർ അന്ധരോ, അന്ധത നടിക്കുന്നവരോ ആയിരിക്കുന്നു. ഭരണം നിയന്ത്രിക്കാൻ കെൽപ്പുള്ളവരാകട്ടെ വാക്കുകൾ നഷ്ടപ്പെട്ട് അസ്തപ്രജ്ഞരായിരിക്കുന്നു. ധർമ്മം അറിയാവുന്ന വിദുരമനസ്സുകളെ ഇനിയൊരു മടക്കം ഉണ്ടാകാത്തവിധം പണ്ടേ ഒതുക്കി ഒരുമൂലയിൽ ആക്കി ഇരുത്തിക്കഴിഞ്ഞു. ഹസ്തിനപുരം അങ്ങനെ കിരാതഭരണത്താൽ പുളച്ചുകൊണ്ടിരിക്കുന്നു.
വാൽക്കഷണം:
പഴയ ഭാരതകഥപോലെ പുതിയ ഭാരതകഥയിലും ദുര്യോധനനും ദുശ്ശാസനനുമാണ് വില്ലന്മാർ. ദുശ്ശാസനൻ എത്ര ശാസിച്ചാലും നന്നാകാത്തവനാണ്. ഇതുപോലുള്ള കുറേ ദുശ്ശാസനന്മാരും ദുര്യോധനന്മാരും കേരളാപോലീസിലും ഉണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്ത് ലൈംഗികപീഡനവുമായി ബന്ധപ്പെട്ട് സി.ഐ. ഉൾപ്പെടെ മൂന്നുപോലീസുകാരെ സർവീസിൽനിന്ന് അടുത്തിടെ പിരിച്ചുവിട്ടത്, ഈ ആരോപണം ശരിയാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ദുശ്ശാസനന്മാരും ദുര്യോധനന്മാരും അധർമ്മത്തിൻറെ പാത തീർക്കുന്ന വർത്തമാനകാലഘട്ടത്തിൽ കുരുക്ഷേത്രയുദ്ധം അകലെയാക്കുംവിധം പാണ്ഡവന്മാർ ഇപ്പൊഴും അജ്ഞാതവാസം അഥവാ ഒളിച്ചുകളി തുടരുന്നതെന്താണെന്നുമാത്രം മനസ്സിലാകുന്നില്ല.
Kerala
ഇന്നു യൂത്ത് കോൺഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃ യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജനരോഷത്തിൽ എൽഡിഎഫ് സർക്കാർ മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Featured
ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Featured
ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login