Connect with us
inner ad

Kerala

മങ്കരികൾകൊണ്ട് സഖാക്കന്മാർ
ചോറുണ്ടാക്കുന്ന കാലം

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

കരുവന്നൂർ സഹകരണപാടത്ത് നടന്ന പണാപഹരണ വിളവെടുപ്പിൻറെ വാർത്തകളാണ് പാണൻമാർ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ട്വിസ്റ്റുകൾ നൽകി മുന്നേറിക്കൊണ്ടിരിക്കുന്ന സഹകരണതട്ടിപ്പിൻറെ കഥകൾക്ക് ഇപ്പോൾ പുതിയ ഒരു നിറവും മാനവും കൈവന്നത് അത് ചോറുകലത്തിലെ കറുത്തൊരു വറ്റായി മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടപ്പോഴാണ്. ഇ.പി. ജയരാജനും സമ്മതിച്ചിരിക്കുന്നു വല്ലാത്തൊരു തെറ്റുതന്നെയായിരുന്നു അതെന്ന്. പക്ഷേ ഇക്കാര്യത്തിൽ എം.എം.മണി പ്രതികരിക്കാതിരുന്നത് ഭാഗ്യമായി. എങ്കിൽ പുലയാട്ടിൻറെ അഭിഷേകമായിരുന്നേനെ. അടുത്തിടെ മണി ക്ഷോഭിച്ചുപറഞ്ഞ വാക്കുകൾ ഇടുക്കിയിലെ ഒരുയോഗത്തിൽ കളക്ടർക്കും ചീഫ് സെക്രട്ടറിക്കും എതിരെയായിരുന്നു. ആശാൻ കരുവന്നൂരിനെക്കുറിച്ച് പ്രതികരിക്കാതിരുന്നത് ഇഡി ഉദ്യോഗസ്ഥർക്ക് രക്ഷയായെന്ന് പറഞ്ഞാൽമതി. ആശാനെ തൽക്കാലം മാറ്റിനിർത്തി കരുവന്നൂർ ബാങ്ക് സൃഷ്ടിച്ച ഒന്നുരണ്ട് സാമ്പത്തിക തമാശകളിലേയ്ക്ക് കടക്കാം. ആ ബാങ്കിലെ കള്ളപ്പണക്കേസിൽ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്ത സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻറെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ഒരുദിവസം പൊടുന്നനെ എത്തിയത് 63.56 ലക്ഷം രൂപയുടെ നിക്ഷേപം. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 1600 രൂപയുടെ കർഷക തൊഴിലാളി പെൻഷനല്ലാതെ ആ അമ്മയ്ക്ക് മറ്റു വരുമാനം ഒന്നുമില്ല. ആ അക്കൗണ്ടിൽ നോമിനിയായി വച്ചിരിക്കുന്നത് ഒന്നാംപ്രതി വിളപ്പായ സതീശൻറെ സഹോദരനായ ശ്രീജിത്തിനെയാണ്. ശ്രീജിത്ത് മകനാണെന്ന് നോമിനി നോട്ടിൽ കാണിച്ചിരിക്കുന്നത്. അരവിന്ദാക്ഷൻറെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിനു പുറമെയാണ് ഈ തുക അമ്മയുടെ അക്കൗണ്ടിൽ വന്നിരിക്കുന്നത്. അമ്മ പോലും അറിയാതെ അമ്മയുടെ മകനായ ഒന്നാംപ്രതിയുടെ സഹോദരനെ നോമിനി നോട്ടിൽ പ്രതിഷ്ഠിച്ച യഥാർത്ഥ മകൻ അരവിന്ദൻറെ തട്ടിപ്പിനെ ലക്ഷ്യമാക്കിയുള്ള ‘ഹൃദയവിശാലത’യെ ഇവിടെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അമ്മപോലും അറിഞ്ഞിരിക്കില്ല തനിക്കിങ്ങനെ ഒരു മകനുണ്ടായ കാര്യവും അക്കൗണ്ടിൽ പണപ്രളയം നടന്നകാര്യവും. ഇനി കരുവന്നൂരുമായി ബന്ധപ്പെട്ടു നടന്ന മറ്റൊരു കറുത്തതമാശ ഈ കേസിലെ ഒന്നാംപ്രതിയായ വിളപ്പായ സതീശന് രണ്ടാംപ്രതിയായ പി.പി.കിരൺ ബാങ്കിൽ നിന്ന് ചാക്കിൽ കെട്ടി പണം എത്തിച്ച കാര്യമാണ്. ഇത് നടന്നത് 2017 മാർച്ച് 31 നാണ്. ബാങ്കിൻറെ വാർഷികകണക്കെടുപ്പ് നടന്ന അന്നുമാത്രം 11 കോടിയാണ് ഇവിടെ നിന്ന് പണമായി കിരൺ എടുത്തതെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നു. ഇവിടെ ഓർക്കേണ്ട പ്രത്യേക കാര്യം ബാങ്കിലെ ജീവനക്കാരനല്ലാത്ത കിരണിൻറെ ആ ദിവസം രാവിലെമുതലുള്ള സാന്നിദ്ധ്യമാണ്. അക്കൗണ്ടൻറ് സി.കെ. ജിൻസ്, മാനേജർ ബിജു കരീം എന്നിവരും എത്തിയാണ് 22 പേരുടെ വ്യാജപേരിൽ 50 ലക്ഷം വീതമെടുത്ത് അന്നുതന്നെ കിരണിൻറെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ രേഖയുണ്ടാക്കി ബാങ്കിൽ വന്ന മുഴുവൻ പണവും ചാക്കിലാക്കി കിരണിന് കൈമാറി. ഈ പണമാണ് കിരൺ ചുമന്ന് സതീശന് കൈമാറിയത്. ഇത് സംബന്ധിച്ച എല്ലാവിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
സമൂഹത്തെ അപഹസിക്കത്തക്കവിധം ഇത്തരം കറുത്ത തമാശകൾ സൃഷ്ടിച്ചവരെല്ലാം സിപിഎം സഖാക്കന്മാരാണ്. സഹകരണം എന്ന വാക്കിൻറെ സദുദ്ദേശത്തെ വിപരീതാർത്ഥത്തിലുള്ള സഹകരണമാക്കി പണം മോഷ്ടിച്ചവരാണെല്ലാവരും. അതുകൊണ്ടുതന്നെ കരുവന്നൂർ ബാങ്കിനെ നിയന്ത്രിക്കുന്ന സിപിഎം നേതാക്കന്മാരെല്ലാം മുഖം മിനുക്കുന്ന തിരക്കിൽ ഗ്രീൻ റൂമിലായിക്കഴിഞ്ഞു. ഇനി പുതിയ നിറ ചിരിയോടെ, വേറിട്ട ഒരു ഭാവത്തിലായിരിക്കും അവർ ജനങ്ങളെയും ഇടപാടുകാരെയും സമീപിക്കുക. പക്ഷെ ഉള്ളിൻറെയുള്ളിൽ ആ പഴയ കളളത്തരം ബാക്കികിടപ്പുണ്ടെന്ന കാര്യം ആരും മറക്കരുത്. കേരളഭരണത്തിൽ നടക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെറിയ പതിപ്പായി വേണം കരുവന്നൂർ ബാങ്കിനെയും കാണേണ്ടത്. ഇക്കാര്യത്തിൽ ചേട്ടൻറെ അനിയത്തി തന്നെയാണ് സി.പി.ഐ എന്ന പാർട്ടിയും. കണ്ടല സഹകരണബാങ്കിൽ ആ പാർട്ടിക്കാർ നടത്തിയ കോടികളുടെ അഴിമതിക്കഥകൾ എത്ര തവണയാണ് വാർത്താപാണനാന്മാർ ഉടുക്കുകൊട്ടി പാടിനടന്നത്. സഹകരണമെന്നാൽ ഇങ്ങനെ തന്നെ വേണം. എത്ര നേരമെന്ന് വച്ച് ചുണ്ടിൽ ലിപ്സ്റ്റിക്കും തേച്ച് പൗഡറും പൂശി മുടി ബോബ് ചെയ്ത് മര്യാദക്കാരിയായി എം.എനെയും ടി.വി തോമസിനേയും അച്യുതമേനോനെയും ഇ.ചന്ദ്രശേഖരൻനായരെയും ഓർത്തുകൊണ്ടിരിക്കാൻ പറ്റും. സി.പി.ഐ കാലമിത് കാനത്തിൻറേതാണ്. അപ്പോൾഅൽപ്പസ്വൽപ്പം കാട്ടാക്കട രമണിയായി ജീവിക്കുന്നതിലും തെറ്റില്ല. സർവ്വവിധ പിണറായി ശൈലിയിലും നന്മമാത്രം കാണുന്ന കാനം അദ്ദേഹത്തിൻറെ സഖാക്കന്മാർ ചെയ്യുന്ന തെറ്റിലും നന്മമാത്രമേ കാണുകയുള്ളൂ. എങ്കിലും ജനങ്ങൾ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട് ഇത്തരം മങ്കരികൾ കൊണ്ട് ചോറുണ്ടാക്കാൻ നോക്കരുത്.
വാൽക്കഷണം:
ഭാഗ്യങ്ങൾ പലവിധത്തിലാണ് സഹായത്തിനെത്തുന്നത്. അത്തരത്തിലൊരു സംഭവമാണ് ആരോഗ്യമന്ത്രിയുടെ നിയമന ആരോപണത്തിലും നടന്നത്. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും ഏപ്രിൽ 10 ന് സെക്രട്ടറിയേറ്റ് അനക്സിന് മുന്നിൽ ഏകദേശം 2 മണിക്കൂറോളം ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും ഇവർ പണം കൈമാറുന്നത് ദൃശ്യങ്ങളിലില്ല. ഹരിദാസിൻറെ മകൻറെ ഭാര്യയ്ക്ക് ആയുഷ് മിഷനിൽ ഹോമിയോ മെഡിക്കൽ ഓഫീസറുടെ ജോലി കിട്ടാൻ പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകനെന്ന് അവകാശപ്പെട്ട അഖിൽ സജീവും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അഖിൽ മാത്യുവും ചേർന്ന് 1.75ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് പരാതി. സിസിടിവിയിൽ ആ ദൃശ്യം മാത്രം ഒഴിവായത് സർക്കാരിന് എന്തൊരു മഹാഭാഗ്യമാണ്. മാത്രവുമല്ല, അന്ന് അഖിൽ മാത്യു തിരുവനന്തപുരത്തിന് പകരം പത്തനംതിട്ടയിലായതും മറ്റൊരു മഹാഭാഗ്യം. ഇത്തരം മഹാഭാഗ്യങ്ങൾക്ക് നടുവിലൂടെ കേരളഭരണം സഞ്ചരിക്കുന്നത് നമ്മുടെ മഹാഭാഗ്യം. അങ്ങനെ സർവ്വത്ര മഹാഭാഗ്യം. പക്ഷേ കരുവന്നൂർ കാര്യത്തിൽ നബാർഡ് ചതിച്ചതുമാത്രം ദൗർഭാഗ്യം.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി വേണുഗോപാല്‍

Published

on

ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്നും അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണുള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണപ്രതീക്ഷ നല്‍കുന്നു. വിദ്വേഷപ്രസംഗത്തില്‍ മോദിക്ക് എതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ഒരു നോട്ടീസ് പോലും കൊടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി.വി. അന്‍വറിന്റെ പ്രസംഗം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി.വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്.

ഈ രാഷ്ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്റ്റർ തന്നെ വ്യക്തമാക്കണം. ഒരുപാട് ഡികഷ്ണറി നോക്കി മറുപടി പറയുന്നയാളല്ലെ ഗോവിന്ദൻ മാസ്റ്റർ എന്നും കെസി വേണുഗോപാൽ പരിഹാസ രൂപേണ ചോദിച്ചു.ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകും. 2003 മുതല്‍ അനധികൃത ഖനനത്തിനെതിരെ താനും യുഡിഎഫും സമരമുഖത്തുണ്ട്. മനുഷ്യചങ്ങല ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്കും യുഡിഎഫാണ് നേതൃത്വം നല്‍കിയത്. ഐആര്‍ഇഎലിന്റെ മറവിലാണ് കരിമണല്‍ ഖനനം നടക്കുന്നത്. ഐആര്‍ഇലിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരും. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. ഖനനത്തിനെതിരായ നടപടി എടുക്കാതെ അമിത്ഷാ ആലപ്പുഴയില്‍ എത്തി കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു. അമിത്ഷാ പ്രസംഗിക്കുകയല്ല വേണ്ടത്. ഒരു കാരണവശാലും ഖനനം അനുവദിക്കാതിരിക്കുകയാണ്. കരിമണല്‍ ഖനനത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ആണെന്ന് കെസി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി

Published

on

പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

Continue Reading

Featured

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നു: കെ സുധാകരൻ

Published

on

ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. അതിനായി ബിജെപിയുമായി ചർച്ച നടത്തിയതും ഇ പി ജയരാജനാണെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് വിദേശത്ത് വെച്ചാണ്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ ഉണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്തിരിഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന ബുദ്ധിശൂന്യതയാണ്, കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ മുസ്ലിം ലീഗ് അസ്വസ്ഥതരല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured