Kerala
ഈ സൂചന ഒരു താക്കീത്…

- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
പുതുപ്പള്ളിയെക്കുറിച്ച് വീണ്ടും ഒരു ചർച്ചയുടെ ആവശ്യമില്ലെങ്കിലും ഒരുകാര്യം പറയാതെ നിവൃത്തിയില്ല. ഇടതുപക്ഷ മനസ്സുകളിൽ വരുംകാലമാറ്റത്തിൻറെ ദിശാസൂചന നല്കിക്കൊണ്ടാണ് ആ ഉപതിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. ജെയ്ക്ക് എന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ത്രിപ്പിൾ പരാജയത്തിൽ അത് കലാശിച്ചുവെന്നത് വേറെ കാര്യം. സഹതാപ തരംഗത്തിൻറെ അനുകൂല്യമാണ് ചാണ്ടി ഉമ്മൻറെ വമ്പിച്ച വിജയത്തിന് കാരണമെന്ന് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻറെ ആശ്വാസവാക്കുകൾ മുമ്പു പലപ്പോഴും എന്നതുപോലെ സത്യത്തിൽ ചെന്ന് തറയ്ക്കുന്നതല്ല. സഹതാപം നേരിയ ഘടകമാണെങ്കിലും നന്മയെ ലക്ഷ്യമാക്കി ഭരണം നടത്താൻ ജനം നിയോഗിക്കപ്പെട്ട സർക്കാർ അഴിമതി മാത്രമേ ചെയ്യൂ എന്ന ദൃഢമെടുത്തകാര്യം അദ്ദേഹം സൗകര്യപൂർവം വിസ്മരിച്ചാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് സംസാരിച്ചത്. അതിന് എം.വി.ഗോവിന്ദനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പേരിന് പാർട്ടിയുടെ തലപ്പത്ത് ഗോവിന്ദനുണ്ടെങ്കിലും പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് സാക്ഷാൽ പിണറായിവിജയൻ തന്നെയാണ്. പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് പ്രധാനമായും പറഞ്ഞുകേട്ട പ്രത്യേകത വിമർശനങ്ങളെ സഹർഷം സ്വീകരിച്ച് തിരുത്തുന്ന പാർട്ടി എന്നായിരുന്നു. ഇപ്പോൾ പിണറായി എന്ന ഒരു പ്രത്യേക നേതാവിനുചുറ്റും ഗ്രഹങ്ങളെന്നുപറയുന്നില്ല, വെറും ഉൽക്കകളായി ഭ്രമണം ചെയ്യുന്ന കുറച്ച് സിൽബന്ധികളുടെ അഴിമതി ലക്ഷ്യഭരണമാണ് നടക്കുന്നത്. പാർട്ടിയുടെ വ്യക്തിത്വം നശിച്ച ഇക്കാലത്ത് എം.വി.ഗോവിന്ദൻമാത്രം വിചാരിച്ചാൽ പാർട്ടിയെയും ഭരണത്തെയും രക്ഷിക്കാൻ കഴിയില്ല. ചുറ്റുമുള്ളവർ അഴിമതി ഭരണത്തിന് ഓശാന പാടുമ്പോൾ അവരെക്കാൾ ഉച്ചത്തിൽ അനുകൂല ശബ്ദത്തിൽ പാർട്ടിഭരണത്തെ വാഴ്ത്തിപ്പാടുകമാത്രമേ ഗോവിന്ദനും കരണീയമായിട്ടുള്ളൂ. അതൊരുതരം വ്യക്തിത്വത്തെ അടിമപ്പെടുത്തുന്ന പ്രവൃത്തിയാണ്. ആ വാഴ്ത്തിപ്പാടലുകളാണ് ഓരോ അഴിമതിയുടെ സന്ദർഭങ്ങളിലും ഏ.കെ.ബാലനും എം.എം.മണിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. അതല്ലാതെ അവർക്കെന്താണ് ചെയ്യാൻ കഴിയുക? എതിർശബ്ദം പുറപ്പെടുവിക്കാത്തവിധം ഇങ്ങനെ കുറെ വിനീത വിധേയന്മാരെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിജയം. ഇവരിൽ ആരെങ്കിലും ഭരണത്തിനെതിരെ വിമർശനസ്വരം പുറപ്പെടുവിച്ചിരുന്നെങ്കിൽ സിപിഎമ്മിൽ അവരുടെ രാഷ്ട്രീയഗ്രാഫ് കുത്തനെ താഴേക്കുപോകുമായിരുന്നു. ആ ഭയമാണ് കുറെ നിശബ്ദ ജീവികളുടെ കൂടാരമാക്കി സിപിഎമ്മിനെ ഇപ്പോൾ മാറ്റിയിരിക്കുന്നത്. കഴിവുറ്റ കുറെ നേതാക്കന്മാർ കളത്തിന് പുറത്തെ കരുക്കളായി വെട്ടിമാറ്റപ്പെട്ടതും നിർവീര്യമാക്കപ്പെട്ടതും വിമർശനസ്വരം ഉയർത്തിയതിനാലാണെന്നും ഈ അവസരത്തിൽ ഓർക്കണം.
തിരഞ്ഞെടുപ്പിൻറെ ഫലം വരുമുമ്പുതന്നെ അത് എന്തായിരിക്കുമെന്ന വ്യക്തമായ ധാരണ സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദനും കൂട്ടാളികൾക്കുമുണ്ടായിരുന്നു. അത് സംബന്ധിച്ച പ്രസ്ഥാവനകൾ അവർ കാലേക്കൂട്ടി ഇറക്കുകയും ചെയ്തു. ചാണ്ടി ഉമ്മന് ലഭിക്കുന്ന സഹതാപ വോട്ടിനപ്പുറം മറ്റൊരു സഹതാപം കൊണ്ട് വോട്ട് നേടാനുള്ള ഒരു കൗശലം കൂടി ജെയ്ക്കിൻറെ സ്ഥാനാർത്ഥിത്ത്വത്തിലൂടെ സിപിഎം നടത്തിയിരുന്നു. ജെയ്ക്ക് തോമസ് രണ്ടുതവണ ഉമ്മൻചാണ്ടിയോട് മത്സരിച്ച് തോറ്റതിനുശേഷമാണ് മകൻ ചാണ്ടി ഉമ്മനോട് പരാജയപ്പെട്ടത്. രണ്ടുതവണ മത്സരിച്ച് തോറ്റ ആളല്ലേ, അയാളെ ഇത്തവണ പുതുപ്പള്ളിക്കാർ ജയിപ്പിച്ചുവിടും എന്ന സിപിഎം സഹതാപശ്രദ്ധയാണ് ചാണ്ടി ഉമ്മനുമുമ്പിൽ ചീറ്റിപ്പോയത്. സഹതാപങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം കാര്യങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞശേഷമാണ് പുതുപ്പള്ളിയിലെ വോട്ടർമാർ ചൂണ്ടുവിരലിൽ മഷിതേയ്ക്കാൻ പോളിംഗ് ബൂത്തിലെത്തിയതിന് തെളിവാണ് സിപിഎമ്മിന് മുൻതവണത്തെക്കാൾ ഇപ്പോൾ നഷ്ടപ്പെട്ട പന്ത്രണ്ടായിരത്തിൽപ്പരം വോട്ടുകൾ. സിപിഎമ്മിൻറെയും ബിജെപിയുടെയും അടിയുറച്ച പാർട്ടി വോട്ടുകൾ മാത്രമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ അവർക്കുലഭിച്ചത്. അനുഭാവപൂർവം മുമ്പ് ഈ പാർട്ടിക്ക് വോട്ട് ചെയ്ത ആൾക്കാർ ഒന്നടങ്കം ഇത്തവണ ഇടതുപക്ഷ ഭരണത്തിന് വിപരീത സൂചന നൽകാൻ തീരുമാനിക്കുകയായിരുന്നു. ബിജെപിക്ക് പുതുപ്പള്ളിക്ക് വോട്ടുചെയ്തിട്ട് വലിയ കാര്യമില്ലെന്ന് അതിൻറെ അനുഭാവികളും സിപിഎം ഭരണത്തെ ഒരുപാഠം പഠിപ്പിക്കണമെന്ന് ആ പാർട്ടിയുടെ അനുഭാവികളും മനസ്സുകൊണ്ട് സജ്ജമായപ്പോൾ വോട്ടുകൾ അടപടലെ ചാണ്ടി ഉമ്മനിൽ വന്നുപതിക്കുകയായിരുന്നു. എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ ആ വാക്കുകളെ വിപരീതാർദ്ധത്തിൽ എടുത്ത് എല്ലാമേഖലയേയും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷികമേഖല ആകെ തകർന്ന് തരിപ്പണമായിക്കഴിഞ്ഞു. വികസനത്തിൻറെ പേരുപറഞ്ഞ് അഴിമതിയിലൂടെ സ്വയം വികസിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമാരുടെയും നേതാക്കളുടെയും അവരുടെ മക്കളുടെയും തെരുക്കൂത്തരങ്ങുകളായി ഭരണകാര്യാലയങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിൻറെ ചെലവിൽ അവൻറെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി മൃഷ്ടാന്നഭോജനം നടത്തി ഏമ്പക്കം വിടാൻ ഭരണാധികാരികൾ കൊതിക്കുന്നതിനിടയിൽ പുതുപ്പള്ളിയിലെ ജനങ്ങൾ നല്കിയ മധുരവേദനയാണ് ഈ തിരഞ്ഞെടുപ്പുഫലം. ആ ഫലം തങ്ങൾക്ക് വിപരീതമാണെന്നറിയുമ്പോൾ എം.വി. ഗോവിന്ദനും പിണറായിവിജയനും ചിരിക്കാനല്ലാതെ മറ്റെന്തിനാണ് കഴിയുക? ആ ചിരിയും മാധ്യമപ്രവർത്തകർക്ക് മുമ്പിൽ നടത്തിയ അഭിനയമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
വാൽക്കഷണം:
ഇന്ത്യ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ജി-20 നേതൃതല ഉച്ചകോടി ഗംഭീരമായ പരിപാടികളോടെ ഡൽഹിയിൽ അരങ്ങേറി. 20 അംഗരാജ്യത്തിൻറെ ക്ഷണിതാക്കളായ 8 രാജ്യങ്ങൾ, 14 ലോകസംഘടനകളുടെ മേധാവികൾ എന്നിവർ പങ്കെടുത്ത ആഗോള സാമ്പത്തിക ചർച്ചാവേദിയായിരുന്നു അത്. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുതിനും ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങും പങ്കെടുത്തില്ല. പകരം അവരുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രൗഢോജ്ജ്വലമായ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു താരമായിത്തന്നെ തിളങ്ങി. മണിപ്പൂർ വിഷയത്തിൽ കാർമേഘത്തിനുള്ളിലായ ഒരു നക്ഷത്രത്തിൻറെ തിളക്കമായിരുന്നു അത്. ഇന്ത്യൻ സ്ത്രീത്വം ലോകസമക്ഷം അവമതിക്കപ്പെട്ട മണിപ്പൂർ സംഭവത്തിനുമേൽ ജി-20 ഉച്ചകോടി എന്ന പടുതകൊണ്ടുമറയ്ക്കാൻ തൽക്കാലമെങ്കിലും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പക്ഷേ,
അതിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗയെ ക്ഷണിക്കാത്തതിൻറെ കാര്യം മനസ്സിലാകുന്നില്ല. ഇന്ത്യയെ ഭാരതമാക്കുന്നതിനും ആ അവ്യക്തതയുണ്ട്. പിന്നെ ഒരുകാര്യം പറയാനുള്ളത് ഭാരതമെന്ന പേരുമാറ്റുന്നത് സനാതന ധർമ്മത്തിൻറെ പേരിലാണെങ്കിൽ അക്കാര്യം തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് കേൾക്കണ്ട. അയാൾക്ക് അക്കാര്യം ഇഷ്ടമല്ല.
Featured
സൂരജ് വധക്കേസ്; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി; മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സിപിഎമ്മുകാർ കുറ്റക്കാരന്ന് കോടതി

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ടിപി പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.
രണ്ട് പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്ബേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്ബും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.
Kannur
കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കണ്ണൂർ: ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈതപ്രം സ്വദേശി കെ കെ രാധാകൃഷ്ണനെ (51) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. ഇവരുമായുള്ള സൗഹൃദം തുടരാനാകാത്തതാണ് സന്തോഷില്‍ വൈരാഗ്യമുണ്ടാക്കിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്‌തത്. ഫേസ്‌ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌ത ശേഷമായിരുന്നു കൊല നടത്തിയത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്.
വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം സന്തോഷ് ഫേസ്ബുക്കില്‍ അടുത്ത പോസ്റ്റിട്ടു.
തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സന്തോഷിനെ കണ്ടെത്തിയത്. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഈ തോക്ക് കണ്ടെത്താനായിട്ടില്ല
Kerala
ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിൽ “ഹാട്രിക് “അടിച്ച് സർക്കാർ; ചവറ ജയകുമാർ
കേരള എൻ.ജി.ഒ അസോസിയേഷൻ നാളെ വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത് “ഹാട്രിക് “അടിച്ച സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.
2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ 39 മാസം കുടിശ്ശികയും 2021 ജൂലൈയിൽ ലഭിക്കേണ്ട 3% ക്ഷാമബത്ത അനുവദിച്ചതിൽ 39 മാസത്തെ കുടിശ്ശികയും 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയിൽ 39 മാസത്തെ കുടിശ്ശികയും ചേർത്ത് ആകെ 117 മാസത്തെ കുടിശ്ശികയാണ് സർക്കാർ കവർന്നെടുത്തത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം കവർന്നെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ക്ഷാമബത്ത സമയബന്ധിതമായി നൽകുമ്പോൾ കേരളത്തിൽ മാത്രം ആണ് ഇത്തരം ഒരു ദുരവസ്ഥ. 2025 ജനുവരിയിൽ അടുത്ത ഗഡു ക്ഷാമബത്ത അനുവദിച്ചതോടെ 19% ക്ഷാമബത്ത വീണ്ടും കുടിശ്ശികയാകും.
വർഷത്തിൽ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിൽ പ്രഖ്യാപിച്ചാൽ ഉടൻതന്നെ സംസ്ഥാനത്തും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നൽകി വന്നിട്ടുണ്ട്. 19% ( ആറു ഗഡു) ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശിക ഉണ്ടായിരുന്നത്. അതിൽ 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. മുൻ കാലങ്ങളിലെപ്പോലെ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കാലയളവ് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചാൽ കുടിശ്ശികയെപ്പറ്റി പ്രതിപാദിക്കേണ്ടി വരും. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയിൽ നിലപാടെടുത്ത സർക്കാർ 2021 ജനുവരി മുതലുള്ള 117 മാസത്തെയും കുടിശ്ശിക അനുവദിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login