Connect with us
48 birthday
top banner (1)

Kerala

സൗരയൂഥപഥത്തിൽ അറിവിൻറെ
സംക്രമപ്പൂവുതേടി

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

സൗരയൂഥപഠനങ്ങളിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് ഇന്ത്യ കുതിപ്പുതുടരുകയാണ്. വംശീയാധിനിവേശത്തിൽ മണിപ്പൂർ പോലുള്ള വിഷയങ്ങളിൽ പിടയുമ്പോഴാണ് വ്യോമനിരീക്ഷണരംഗത്ത് മറ്റുള്ള രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാകുന്നത്. ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇപ്പോൾ ഏറെ കൗതുകം ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളെ ചേർത്തുകൊണ്ട് പുതിയ ഭൂപടം തീർത്ത് സംതൃപ്തി അടയുക എന്നതാണ്. മുൻപ് കാശ്മീർ പ്രവിശ്യകളെ ചേർത്ത് പാകിസ്ഥാൻ ഇത്തരം ഒരു കളി നടത്തിയിരുന്നു. ഇപ്പോൾ അത് അവരുടെ മിത്രരാജ്യമായ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ അഭിരമിക്കുമ്പോഴാണ് ഇന്ത്യ ശാസ്ത്രരംഗത്ത് വ്യക്തിഗത നേട്ടങ്ങൾ കൊയ്യുന്നത്. അത് ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളിൽ പ്രത്യേകമായൊരു ഇഷ്ടം വർദ്ധിപ്പിക്കുന്നതോടൊപ്പം അയൽശത്രുരാജ്യങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ അയച്ച ചന്ദ്രയാൻ-1 ൻറെ പരീക്ഷണ പഠനങ്ങളിൽ നിന്നാണ് ചന്ദ്രനിലെ ജലസാന്നിദ്ധ്യം ലോകം തിരിച്ചറിഞ്ഞത്. ചന്ദ്രയാൻ-2ൻറെ പാളിച്ചയുടെ അനുഭവമാണ് നൽകിയതെങ്കിലും അക്കാര്യത്തിൽ ആഴത്തിലുള്ള ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞതിൻറെ വിജയമാണ് ചന്ദ്രയാൻ-3. ഇപ്പോൾ ആ പേടകം ചന്ദ്രനിലെ ധാതുലവണങ്ങളെക്കുറിച്ച് പുതിയ വസ്തുതകൾ കണ്ടെത്തി ലോകത്തിന് വിളംബരം ചെയ്യുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ സൾഫറി(ഗന്ധകം) ൻറെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചിരിക്കുന്നത് ചന്ദ്രയാൻ -3 യിലൂടെ ഇന്ത്യയാണ്. കൂടാതെ അലൂമിനിയം, കാൽസ്യം, അയൺ, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിദ്ധ്യവും കണ്ടെത്തുക എന്നത് ചന്ദ്രയാൻ-3 ൻറെ പര്യവേഷണത്തിൻറെ ഭാഗമാണ്. പല പല കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും സൗരയൂഥപഥങ്ങളിലൂടെ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു. മാംഗനീസ്, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ തോത് ചന്ദ്രനിൽ എത്രമാത്രം ഉണ്ടെന്ന് കണ്ടെത്തേണ്ട ദൗത്യവും ചന്ദ്രയാൻ-3ൻറെ അന്വേഷണത്തിൻറെ പട്ടികയിൽ വരുന്നു. വ്യോമനിരീക്ഷണമേഖലയിൽ അതിചടുലമായ ചലനങ്ങളാണ് കഴിഞ്ഞ കുറെനാളുകളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ആ അറിവിനെത്തേടിയുള്ള തിരച്ചിലിൻറെ ഏറ്റവും നൂതനമായ പന്ഥാവ് ഇപ്പോൾ നമ്മുടെ ശാസ്ത്രജ്ഞന്മാർ വിരചിച്ചിരിക്കുന്നത് സൂര്യനിലേക്കാണ്.
സൂര്യനെ തൊട്ടാൽ പൊള്ളുമെന്ന വസ്തുത മനസ്സിലാക്കി പല വികസിത രാജ്യങ്ങളും ഉദ്യമങ്ങൾക്ക് അമാന്തം കാണിക്കുമ്പോൾ ഒടുങ്ങാത്ത ആകാംക്ഷയുടെയും സമ്മർദ്ദത്തിൻറെയും ഫലമെന്നോണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻററിൽ നിന്ന് പിഎസ്എൽവി സി-57 റോക്കറ്റിലൂടെ ഇന്ത്യ തൊടുത്ത തീയമ്പാണ് ആദിത്യൻ എൽ-1. സൂര്യൻറെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശകാലാവസ്ഥ തുടങ്ങിയവയുടെ പരീക്ഷണമാണ് ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇത് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഊർജ്ജത്തിൻറെ ഉറവിടമായ സൂര്യൻറെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്നമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. 1981-ൽ ജപ്പാൻ അയച്ച ഹിനോട്ടറി (ആസ്ട്രോ-എ) സൂര്യാന്വേഷണത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നും ലോകത്തിന് ലഭ്യമായില്ലെങ്കിലും ഈ മേഖലയിൽ ശ്രദ്ധേയമായ കയ്യൊപ്പുപതിപ്പിക്കാൻ 2018 ഓഗസ്റ്റിൽ നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളാർ പ്രോബിന് കഴിഞ്ഞു. അത് ഇന്ത്യയുടെ ആദിത്യവാഹനം സഞ്ചരിക്കുന്നതിൻറെ അഞ്ചുമടങ്ങോളം ദൂരം സഞ്ചരിച്ച് സൂര്യനടുത്തുചെന്ന് അന്തരീക്ഷത്തിലൂടെയും ബാഹ്യവലയത്തിലൂടെയും പറന്ന് അവിടെയുള്ള കണങ്ങളുടെയും കാന്തികകണങ്ങളുടെയും സാംപിളുകൾ പരിശോധിച്ചതായി പറയപ്പെടുന്നു. ഇതൊരുപക്ഷേ, ബഹിരാകാശ സഞ്ചാരത്തിൻറെ കുത്തക അവകാശപ്പെട്ടുകൊണ്ടുള്ള നാസയുടെ ന്യായവാദങ്ങളാകാം. അതേപ്പറ്റിയുള്ള യാഥാർത്ഥ്യം എന്താണെങ്കിലും ഇന്ത്യ നടത്തുന്ന ആദ്യ ആദിത്യയാത്ര ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിൻറെ ഒരു ശതമാനംമാത്രമേ ആകുന്നുള്ളൂവെങ്കിലും സൗരസത്യങ്ങളെക്കുറിച്ച് , ഇപ്പോഴത്തെ ഈ പതുങ്ങൽ നാളത്തെ കുതിച്ചുചാട്ടത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളായാണ് ശാസ്ത്രലോകം കാണുന്നത്. ഇന്ത്യയുടെ സൂര്യനിലേക്കുള്ള ആദ്യപിച്ചവയ്ക്കൽ മാത്രമാണിത്. ഇനി എത്രയെത്ര പരീക്ഷണങ്ങൾ സൗരാറിവിനെ ലക്ഷ്യമാക്കി ഇന്ത്യ നടത്താനിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ ലോകത്തിനുമുമ്പിൽ ശ്രദ്ധേയമാകുന്നത് ബഹിരാകാശമേഖലയിൽ നടത്തുന്ന കഠിനശ്രമത്തിൻറെ പേരിലാണ്. അതിനെ അസൂയയോടെ വീക്ഷിക്കുന്ന ശത്രുരാജ്യങ്ങളും അരികിൽത്തന്നെയുള്ളപ്പോൾ അവയെല്ലാം നിഷ്പ്രഭമാക്കിയാണ് ആകാശത്തിൻറെ അതിരുകൾ ഭേദിച്ച പ്രപഞ്ചസത്യങ്ങളെത്തേടി ഇന്ത്യ യാത്ര തിരിച്ചിരിക്കുന്നത്. ചൊവ്വയിലെ സത്യങ്ങൾ അന്വേഷിച്ചുനടത്തിയ അംഗാരകശ്രമങ്ങളെയും ഇവിടെ ഓർക്കേണ്ടതുണ്ട്. അങ്ങനെ ഗ്രഹങ്ങളെപ്പറ്റിയുള്ള കേട്ടറിവുകളിൽനിന്നും യാഥാർത്ഥ്യത്തെ സ്പർശിക്കുന്ന നേരറിവുകളിലേക്ക് ഭാരതം കാലെടുത്തുവച്ചിരിക്കുന്നു. ആ ഗ്രഹപരിവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യയുടെ സ്വന്തം ശാസ്ത്രജ്ഞന്മാർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയാണിവിടെ.

വാൽക്കഷണം:
റഷ്യയുടെ ലൂണ ഉപഗ്രഹപതനം പോലെയാണ് ഇപ്പോൾ അദാനിഗ്രൂപ്പ്. പലവിധ ആരോപണശരങ്ങളേറ്റ് തളർന്നുതുടങ്ങിയ പ്രസ്തുതഗ്രൂപ്പ് മൗറീഷ്യസ് നിക്ഷേപത്തിലെ ക്രമക്കേടിലൂടെ ശരിക്കും നിലംപരിശായിക്കഴിഞ്ഞു. ഒസിസിആർപിയുടെ റിപ്പോർട്ട് തങ്ങൾ ജനുവരിയിൽ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണെന്ന് ഹിൻഡൻ ബർഗ് റിസർച്ച് സാമൂഹിക പ്ലാറ്റ്ഫോമായ എക്സിലൂടെ അവകാശപ്പെട്ടു. മോദി സർക്കാർ അനാവശ്യമായി യാതൊരു അടിത്തറയുമില്ലാതെ വളർത്തിക്കൊണ്ടുവന്ന ഒരു ചീട്ടുകൊട്ടാരമാണ് അദാനി വ്യവസായ ശൃംഖലകൾ. അത് അതിൻറെ സ്വാഭാവിക പതനത്തിൻറെ വഴിയിലാണിപ്പോൾ. ഇവിടെയെല്ലാത്തിനും സാക്ഷിയാകുന്നത് കാലമാണ്. അദാനിഗ്രൂപ്പിൻറെ വീഴ്ചയ്ക്കും കാലനാകുന്നത് അതേകാലമാണ്. അതിനെ രക്ഷിക്കാൻ മോദിക്കെന്നല്ല ആർക്കും കഴിയില്ല.
*

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured